06 January, 2016 12:52:32 AM


പുനര്‍ നിര്‍മ്മാണത്തിന്‍റെ അമ്പതാം വാര്‍ഷിക നിറവില്‍ അതിരമ്പുഴ വലിയ പള്ളി




അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളി പുനര്‍ നിര്‍മ്മാണത്തിന്‍റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്നു. വലിയപള്ളി പുതുക്കി പണിതതിന്‍റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.  ഈ വര്‍ഷത്തെ തിരുനാളിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ വികാരി ഫാ.സിറിയക് കോട്ടായില്‍ അദ്ധ്യക്ഷനായിരുന്നു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുനാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.  വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. പോലീസ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.

തിരുനാള്‍ ദിനങ്ങളില്‍ െക്സ്പ്രസ് ട്രയിനുകള്‍ ഏറ്റുമാനൂരില്‍ നിര്‍ത്തുന്നതിന് റയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടിട്ടുള്ള വിവരം എം.പിയും എം.എല്‍.എയും യോഗത്തില്‍ അറിയിച്ചു. അതിരമ്പുഴ വഴി ചേര്‍ത്തല - കോട്ടയം പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കെ.സുരേഷ്കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്തംഗം ബി.മഹേശ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ്, ഡിവൈഎസ്പി മുഹമ്മദ് കരിം, ഡിസിസി പ്രസിഡന്‍റ് ടോമി കല്ലാനി തുടങ്ങിയവര്‍ സംബന്ധിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K