02 March, 2016 11:05:05 PM


തടയാൻ തീരുമാനിച്ചാൽ തടഞ്ഞിരിക്കണം

ഉമ്മൻ ചാണ്ടിയെ തടയുവാൻ പ്രതിപക്ഷം തീരുമാനിച്ചു. 

പോകുന്നിടത്തെല്ലാം കരിങ്കൊടിയുമായി പ്രവർത്തകർ..

എന്നാൽ തീരുമാനിച്ചുറച്ച എല്ലാ പരിപാടികളിലും 
ഉമ്മൻ ചാണ്ടി കൃത്യമായി പങ്കെടുത്തു പ്രസംഗിക്കുന്നുമുണ്ട്! 
പ്രതിസന്ധികളെ അതിജീവിക്കുന്നവനാണ് നമ്മുടെ മുഖ്യമന്ത്രി 
എന്ന് തോന്നിപ്പിച്ചു അദേഹത്തെ കരുത്തനാക്കാനാണോ ഈ പരിപാടി?

പ്രബലകക്ഷിക്ക് മുഖ്യമന്ത്രിയുടെ ഒരു പരിപാടിയെങ്കിലും തടസ്സപ്പെടുത്താൻ കഴിയില്ലെങ്കിൽ

പിന്നെ എന്തിനീ സമരാഭാസം? വഴിതടയൽ വഴിപാട്??

എ കെ 47 കൊണ്ടുവരുന്നവനെ മൊട്ടു സൂചികൊണ്ട് പ്രതിരോധിക്കുന്ന 
പഴയ 'ജയൻ' സൂപ്പർ താരമായ പോലെ 
ഉമ്മൻ ചാണ്ടിയേയും താരമാക്കാനേ ഈ പരിപാടിക്കു കഴിയൂ..

മുഖ്യമന്ത്രിയെ (ആരെയും) തടയരുത്. തടയാൻ തീരുമാനിച്ചാൽ തടഞ്ഞിരിക്കണം.

അല്ലെങ്കിൽ ആർക്കൊക്കെയോ എന്തൊക്കെയോ 'തടഞ്ഞിരിക്കുന്നു' 
എന്നേ ജനങ്ങൾ കരുതൂ...


-  ഹരിയേറ്റുമാനൂര്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K