01 January, 2019 12:59:18 PM


പമ്പ ത്രിവേണി സ്നാന സരസില്‍ ജലനിരപ്പ് ഉറപ്പാക്കാന്‍ കുള്ളാര്‍ ഡാമില്‍ നിന്ന് ജലം തുറന്നുവിടുന്നു



പമ്പ: ത്രിവേണി സ്നാന സരസില്‍ ആവശ്യത്തിന് ജലനിരപ്പ് ഉറപ്പാക്കുന്നതിനും മാലിന്യങ്ങള്‍ ഒഴുക്കി കളയുന്നതിനുമായി കര്‍ശന സുരക്ഷാ നിബന്ധനകളോടെ കുള്ളാര്‍ ഡാമില്‍നിന്ന് ജനുവരി ഒന്നു മുതല്‍ മൂന്നു വരെ പ്രതിദിനം 25,000 ക്യുബിക് മീറ്റര്‍ ജലം തുറന്നു വിടുന്നതിന് അനുമതി നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹാണ് ഉത്തരവിട്ടത്.. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K