28 January, 2022 04:19:49 PM


ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്; പെരിന്തൽമണ്ണയിൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ



മ​ല​പ്പു​റം: ആം​ബു​ല​ൻ​സി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഉ​സ്മാ​ൻ, ഏ​റാ​ട്ടു​വീ​ട്ടി​ൽ ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴേ​ക്കോ​ട് നി​ന്നാ​ണ് ആം​ബു​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​ച്ച 50 കി​ലോ​യോ​ളം കാ​ഞ്ചാ​വാ​ണ് സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ആം​ബു​ല​ൻ​സ് ആ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ല്ലെ​ന്ന് ക​രു​തി​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ക​ഞ്ചാ​വ് ക​ട​ത്ത്. മു​ൻ​പും സം​ഘം ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K