06 February, 2022 08:44:39 AM


കോട്ടക്കലിലെ വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി; പുരാവസ്തു വകുപ്പ് അന്വേഷിക്കും



കോട്ടയ്ക്കൽ: വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ തെങ്ങിന് തടം തുറക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധി കണ്ടെടുത്തത്. തുടർന്ന് ഗൃഹനാഥനെ ഏൽപ്പിച്ചു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K