28 February, 2022 07:48:03 PM


കൊണ്ടോട്ടിയിൽ ഹോട്ടൽ കെട്ടിടത്തില്‍ അഗ്നിബാധ: ആളുകൾ ഇറങ്ങി ഓടി



മലപ്പുറം: കൊണ്ടോട്ടിയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ചു. എ വൺ ഹോട്ടലിനാണ് അഗ്നിബാധ ഉണ്ടായത്. പുക കുഴലിന്റെ ഭാഗത്ത്‌ നിന്നുമാണ് തീ പടർന്നത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനെ തുടർന്ന് വൻദുരന്തം ഒഴിവായി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നെത്തിയ അഗ്നിശമന സേന തീ അണച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K