08 June, 2023 06:09:13 PM


മുതിർന്ന കോൺഗ്രസ് നേതാവ് കൊടുമൺ ജി. ഗോപിനാഥൻ നായർ അന്തരിച്ചു



പത്തനംതിട്ട : മുതിർന്ന കോൺഗ്രസ് നേതാവും പറക്കോട് പിജിഎംഎച്ച്എസ് മുൻ അധ്യാപകനുമായ കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്.

ഭാര്യ: പറക്കോട് പിജിഎം മുൻ പ്രധാന അധ്യാപിക പരതയായ രാധാദേവിയമ്മ. മക്കൾ: ജി.രവികുമാർ (ബിസിനസ്), ജി.ഗീത (റിട്ട. അധ്യപിക, ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ ഹരികുമാർ. മരുമക്കൾ: ഷൈലജ പിള്ള (ദുബായ്). എസ്.യു.കെ ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്‍റ് ജനറൽ മാനേജർ, എസ്ബിഐ തിരുവനന്തപുരം). സഞ്ചയനം വ്യാഴം 8.30ന്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K