08 July, 2023 06:13:15 PM
മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി അന്തരിച്ചു

കോലഞ്ചേരി: മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി (52) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
എറണാകുളം പിറവം സ്വദേശിയാണ്.
1996-ൽ മാതൃഭൂമിയിൽ ചേർന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട് എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടൻ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോൾ, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എൽ, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.