21 July, 2023 10:13:20 AM
ഗാന്ധിയനും കോട്ടയം നഗരസഭാ കൗൺസിലറുമായിരുന്ന ടി. ജി. ശാമുവൽ അന്തരിച്ചു

കോട്ടയം: ഗാന്ധിയനും കോട്ടയം എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ ടി. ജി. ശാമുവൽ (79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച കൊല്ലം പെരിനാട് മാർതോമ പള്ളിയിൽ.
അപകടത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടയം എം.റ്റി സ്കൂൾ , ജറുസലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്ക്കും.
കോട്ടയം റെയിൽവേ സ്റ്റേഷൻ വാർഡ് പ്രതിനിധിയായി 15 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയൻ ദർശനങ്ങളെ പിന്തുടർന്നിരുന്ന അദ്ദേഹം നിരവധി ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായിരുന്നു. നിരവധി വെറ്ററൻസ് മീറ്റുകളിലെ ജേതാവുമായിരുന്നു. ഭാര്യ: സുമ