30 July, 2023 07:34:42 PM


കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു



പട്ടാമ്പി: കോൺ​ഗ്രസ്സ് നേതാവും പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും.

കെ എസ് ബി എ തങ്ങൾ എം ഇ എസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എം ഇ എസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയി പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് വന്നിരുന്നെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളാണ് പിതാവ്. മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളാണ് സഹോദരൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K