30 August, 2023 12:46:33 PM


സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍റെ സംസ്‌കാരം നാളെ



കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ ഇ.ബാലാനന്ദന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ. ഇന്ന് ഉച്ചക്ക്  രണ്ടു മണി മുതൽ പൊതുദർശനം

1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെടുകയായിരുന്നു. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവുമായി . 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍ നേതാവായും സരോജിനി ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K