07 October, 2023 10:42:44 PM


മുതിർന്ന മാധ്യമപ്രവർത്തകൻ ജി. പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു



പാലക്കാട്‌ : ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് ജി. പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ പാലക്കാട് ഒലവക്കോട് സായി ജംഗ്ഷനിൽ പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചായിരുന്നു അപകടം.

ദ ഹിന്ദു മുന്‍ പാലക്കാട് സ്‌പെഷല്‍ കറസ്പോണ്ടന്റും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന്‍ ഏറെക്കാലമായി പാലക്കാടാണ് താമസം. തിരുവനന്തപുരം കഴക്കൂട്ടത്തു നടക്കുന്ന കെ ജെ യു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K