09 November, 2023 04:13:59 PM


നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു



തിരുവനന്തപുരം: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.

മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടുടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം.

നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K