22 August, 2016 10:07:29 PM


ഭൂമിയുടെ അവകാശികള്‍..

പാമ്പും പഴുതാരയും നായുമൊക്കെ ഭൂമിയുടെ അവകാശികളാണ്.
ഇത്ഞാന്‍ പറഞ്ഞതല്ല; സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതാണ്..

പക്ഷികളോടും മറ്റും ആദ്യവിനിമയം ചെയ്യാന്‍ അസീസിയിലെ ഫ്രാന്‍സിസിനും നായ്ക്കളോട് സംസാരിക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്കും കഴിഞ്ഞിരുന്നു. നമുക്കതില്ലാതെപോയി..

എന്റെ വീട്ടിലെ പൂച്ചകള്‍ വീടിനുള്ളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താറില്ല.
അവര്‍ രാവിലെ ചുറ്റുമതിലിനുസമീപം കാലുകൊണ്ട്‌ കുഴിയുണ്ടാക്കി 'കര്‍മ്മം' കഴിഞ്ഞു കുഴിമൂടുന്നവരാണ്!!
മാതൃകാ പൂച്ചകള്‍!!

ഇവിടെ ഇത്രയും നായ്ക്കള്‍ എങ്ങനെ തെരുവില്‍ ഉണ്ടായി ? ആദ്യം മുതലേ ഈ നായ്ക്കളെ നിയന്ത്രിച്ചിരുന്നെങ്കില്‍ / വന്ധ്യംകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവുമോ?

പഞ്ചായത്തുകള്‍ / മുനിസിപ്പാലിറ്റികള്‍ / കോര്‍പ്പറേഷനുകള്‍ പുറമേ ജില്ലാ പഞ്ചായത്ത് പിന്നെ കലക്ടറേറ്റ്..
ഇത്രയും സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നം വഷളാവുകയാണ്..

പാവപ്പെട്ടവരായ പലരും നായ്ക്കളെ വളര്‍ത്തുന്നത് തെരുവിലാണ്.അവര്‍ക്ക്അടച്ചുകെട്ടിയ മതിലുകളില്ല.
തെരുവുപട്ടികള്‍ എന്ന്പറയുന്ന പലതിനും ഉടമസ്ഥരുണ്ട്.. ഇല്ലെങ്കില്‍ നിങ്ങളൊരു പട്ടിയുടെ മേല്‍ വണ്ടിയിടിപ്പിച്ചു നോക്കിന്‍.. അപ്പോളറിയാം! ആളോടിക്കൂടി തടഞ്ഞു നിര്‍ത്തുന്നത്!! അനുഭവമുണ്ട്..

പക്ഷിമൃഗാദികളോട് മാത്രമല്ല സ്വന്തം സഹജീവികളോട്പോലും മിണ്ടാട്ടം ഇല്ലാതാവുന്ന ഇക്കാലത്ത് ഇതും ഇതിലപ്പുറവും നടക്കും.. തെരുവില്‍ നായ്ക്കളെ അലയാന്‍ വിടുന്നവര്‍ക്കതിരെ കേസെടുക്കണം, തെരുവില്‍ കച്ചവടം ചെയ്യുന്നു, തെരുവില്‍ തുണി അലക്കിവിരിക്കുന്നു, തെരുവില്‍ നെല്ലും മറ്റു ധാന്യങ്ങളും ഉണങ്ങാനിടുന്നു..തെരുവില്‍ മാലിന്യങ്ങളിടുന്നു..ഇപ്പോള്‍ തെരുവില്‍ വൃദ്ധജനങ്ങളെയും ഇടുന്നു !!

തെരുവ് ആര്‍ക്കും എന്തുംചെയ്യാനുള്ള ഇടമല്ല. വീടുകളല്ല തെരുവുകളാണ് വൃത്തിയായിരിക്കേണ്ടത്.. ഒരു നാടിന്‍റെ വൃത്തിബോധത്തിന്റെ പാഠപുസ്തകമായിരിക്കണം തെരുവുകള്‍.

അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ഒരുതെരുവിലും ഉണ്ടാകാതെ നോക്കേണ്ടത് അധികാരികളാണ്.
കാക്ക കൊത്തുന്നു.. കാക്കകളെ കൊന്നൊടുക്കുക..
ചിലയിടങ്ങളില്‍ കുരങ്ങിന്‍റെ ശല്യമുണ്ട്.. കുരങ്ങന്മാരെ കൊന്നൊടുക്കുക..
എന്തൊരു ചിന്താഗതി!!!

രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ജനതയെ മുച്ചൂടും മുടിക്കാന്‍ കോപ്പുകൂട്ടുന്നവനെ
തൂക്കിലേറ്റാന്‍ പരമോന്നത കോടതി പറഞ്ഞിട്ടും ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിട്ടും....
അവന്‍റെ ജീവനുവേണ്ടി വാദിക്കുന്നവരുള്ളപ്പോള്‍ പാവം തെരുവുപട്ടികള്‍ വധാര്‍ഹരാകുന്നതെങ്ങിനെ??

ഹേ, മനുഷ്യാ! നിനക്ക് ഉപദ്രവമുള്ള എല്ലാത്തിനെയും കൊന്നിട്ട് ജീവിക്കാന്‍ തുനിഞ്ഞാല്‍... സര്‍വ്വനാശമായിരിക്കും ഫലം!! 

- ഹരിയേറ്റുമാനൂര്   


Share this News Now:
  • Google+
Like(s): 6.3K