07 November, 2016 04:17:28 PM


ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാം - കേരള സർക്കാർ



ദില്ലി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സത്യവാങ്മൂലം കേരള സർക്കാർ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെ സർക്കാർ സമർപ്പിച്ചു. മുൻ എൽ.ഡി.എഫ് സർക്കാറിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന നിലപാടാണ് കേരളാ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20ലേക്ക് മാറ്റി.


ശബരിമലയിൽ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കാമെന്ന 2007ലെ സർക്കാറിന്‍റെ നിലപാട് തിരുത്തിയാണ് ഈ വർഷം യു.ഡി.എഫ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിച്ചത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്ത്രീകൾക്കുള്ള നിരോധനത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നിലപാട്.


ജാതി, മത, വർഗ, സ്ത്രീ, പുരുഷ വിവേചനമില്ലാതെ ശാരീരിക ശേഷിയുള്ള എല്ലാവർക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്നാണ് 2007ലെ വി.എസ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ശബരിമല ക്ഷേത്രത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കൊടിയേറ്റവും പടിപൂജയും പണ്ടുണ്ടായിരുന്നില്ല. തിരുവിതാംകൂർ മഹാരാജാവിനോടൊപ്പം മഹാറാണിയും ശബരിമല സന്ദർശിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് മുമ്പ് ശബരിമലയിൽ നിയന്ത്രമുണ്ടായിരുന്നില്ല. മഹാറാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാവർക്കും വേണമെന്നും ഈ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.


പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോൾ സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി, ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാറിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത് വിവാദമായിരു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K