17 November, 2016 04:35:20 PM


ശബരിമലയില്‍ തിരക്കു കുറഞ്ഞു, നടവരവിലും കുറവ്



ശബരിമല: സാധാരണ നടതുറക്കുന്ന ദിവസങ്ങളില്‍ കാണുന്ന തിരക്ക് ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടില്ല. ആദ്യ ദിവസത്തെ നടവരുമാനത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഒൗദ്യോഗിക കണക്കുകള്‍ ലഭിച്ചിട്ടില്ലെങ്കിലും കുറവുള്ളതായാണ് ദേവസ്വം ബോര്‍ഡും വിലയിരുത്തുന്നത്. ഭണ്ഡാരത്തില്‍ 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ വീഴുന്നില്ല. എല്ലാവരും ചില്ലറയാണ് നിക്ഷേപിക്കുന്നത്.

അപ്പം, അരവണ കൗണ്ടറുകളില്‍ വരുമാനം കാര്യമായി കുറഞ്ഞു. ചില്ലറയില്ലാത്തതിനാല്‍ കൂടുതല്‍ വാങ്ങാന്‍ ഭക്തര്‍ തയാറാകുന്നില്ല. ചില്ലറ പ്രശ്നം പരിഹരിക്കാനായി കൗണ്ടറുകളില്‍ ഡബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നുണ്ട്. ഈ വിവരം പക്ഷേ ഭക്തര്‍ അറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. പണപ്രശ്നം പരിഹരിക്കാനായി ധനലക്ഷ്മി ബാങ്ക് വിപുല സംവിധാനം ഏര്‍പ്പെടുത്തി. ഇവര്‍ക്ക് രണ്ട് എ.ടി.എം കൗണ്ടറുകളുണ്ട്. ഐഡി കാര്‍ഡുമായി എത്തുന്ന ഭക്തര്‍ക്ക് ബാങ്ക് ശാഖയില്‍നിന്ന് പണം മാറ്റിയെടുക്കാം.

എസ്.ബി.ടിയുടെ സന്നിധാനം ശാഖയില്‍ പ്രതിസന്ധി നേരിടാന്‍ പ്രത്യേക നിര്‍ദേശമൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. ബുധനാഴ്ച സന്നിധാനത്തെയും പമ്പയിലെയും എ.ടി.എമ്മുകളില്‍ നിറച്ച 10 കോടി ഉച്ചയോടെ തീര്‍ന്നു. വ്യാഴാഴ്ച രാത്രിയിലെ ഇനി നിറക്കാനാവൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K