21 November, 2016 01:44:12 PM


ശബരിമല ധര്‍മശാസ്താ ക്ഷേത്രം ഇനി "ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം"



ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം ഇനി മുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ദേവസ്വം ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനു വിശദീകരണമായി ഒരു ഐതിഹ്യമാണ് ഉത്തരവില്‍ പറയുന്നത്. തന്‍റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വാമി അയ്യപ്പന്‍ ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. 


വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്. ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K