• കോഴിക്കോട്: വടകര മുൻ എം എൽ എ, എം കെ പ്രേംനാഥ് (74) അന്തരിച്ചു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റായിരിക്കെയാണ് വിയോഗം. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ക‍ഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.

    ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. സഹകാരിയും അഭിഭാഷകനുമായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവം. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തി അറസ്റ്റ് വരിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

    എംകെ പ്രേംനാഥിന്‍റെ മൃതശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2 30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്ക് സംസ്കാരം നടക്കും.


  • ചെന്നൈ: കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്തെ പട്ടിണി ഇല്ലാതാക്കിയത്. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പാണ് ജന്മദേശം.


  • കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.



  • ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറും ദീര്‍ഘകാലം ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന ആലപ്പുഴ ന്യൂബസാര്‍ ഫോര്‍ത്ത് എസ്റ്റേറ്റില്‍ പി.രവികുമാര്‍ (71) അന്തരിച്ചു. 10 വര്‍ഷത്തോളം ആലപ്പുഴയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

    മനോരാജ്യം പ്രസിദ്ധീകരണത്തിന്‍റെ ഉപപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചഗ്രാമം എന്ന നോവലും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവനിലെ നാടക അധ്യാപകനായിട്ടായിരുന്നു തുടക്കം. 

    മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ പ്രൊഫസറായ ഡോ.എസ് നിര്‍മ്മല കുമാരിയാണ് ഭാര്യ. മകള്‍:എന്‍ ഗൗരി, മരുമകന്‍: ഡോ. ഹരിഗോവിന്ദ്. നാളെ 12.30ന് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.



  • കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ.ജി ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

    മലയാള സിനിമയിൽ നവതരംഗത്തിനു വഴി തുറന്ന സംവിധായകനായിരുന്നു അദ്ദേഹം. 19 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദാമിന്‍റെ വാരിയെല്ല്, യവനിക, ഇരകൾ, പഞ്ചവടിപ്പാലം തുടങ്ങിയവായാണ് പ്രശസ്ത ചിത്രങ്ങൾ. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് സനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം.

    യവനിക, സ്വപ്‌നാടനം, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.



  • ഏറ്റുമാനൂർ : ശക്തിനഗർ തൈമഠത്തിൽ ത്രേസ്യാമ്മ ദേവസ്യ (93) അന്തരിച്ചു. മക്കൾ : അമ്മിണി,ജോസ്,മോളി, ബേബി, ദേവസ്യ, ജോർജ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.



  • ന്യൂഡൽഹി: വിഖ്യാത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ അന്തരിച്ചു. 86 വയസ്സായിരുന്നു. അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മരുമകളും നർത്തകിയുമായ രമാ വൈദ്യനാഥനാണ് മരണവിവരം സ്ഥിരീകരിച്ചത്. 

    വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ലോധി ശ്മശാനത്തിൽ സംസ്കാരം നടത്തും. കഴിഞ്ഞ 50 വർഷമായി ഭരതനാട്യ രംഗത്ത് സജീവമായിരുന്നു സരോജ. ഏകദേശം രണ്ടായിരത്തോളം നൃത്തസംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

    2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഗണേശ നാട്യാലയ് എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തിയിരുന്നു. സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി, രാജ്യസഭാ എംപി സോനൽ മാൻസിങ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.



  • തിരുവനന്തപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റും സിപിഐ നേതാവായിരുന്ന ഉണ്ണിരാജയുടെ മകനുമായ  യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

    കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കെ ജെ യു സ്ഥാപകാംഗമാണ്. ജനയുഗം കോ ഓർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



  • വയനാട്: ഡിസിസി പ്രസിഡന്‍റ് അമ്പലവയല്‍ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ സിപിഐമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റായിരുന്നു. അമ്ബലവയല്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. മലബാറിലെ ആദ്യകാല കെ എസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രമുഖ നേതാവുമായിരുന്നു


  • കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസം.

    ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന പുസ്‌തകത്തിന്‌ 2010-ലെ കേരള സാഹിത്യ അക്കാദമി നർമ്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്‍റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലായിരുന്നു താമസം.

    എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി.അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച 'ശവം തീനികൾ' വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര.

    23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.



  • കിടങ്ങൂര്‍: കിടങ്ങൂര്‍ സൗത്ത് വൈക്കത്തുശ്ശേരില്‍ ഭാഗവത കൗസ്തുഭം വി.കെ.സോമന്‍ ആചാരി അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച പകല്‍ 3ന് വൈക്കത്തുശ്ശേരില്‍ കുടുംബശ്മശാനത്തില്‍



  • ഏറ്റുമാനൂർ: കണ്ടത്തിൽ മഠത്തിൽ (അഞ്ജലി) ഗോപികുട്ടൻ നായർ (89) അന്തരിച്ചു. ഭാര്യ : രാധമ്മ, മക്കൾ : ശ്രീലത, സുനിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന്.



  • കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. 

    വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. ആർഎസ്എസിന്‍റെ കൊച്ചിയിലെ കാര്യാലത്തിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

    16 വർഷത്തോളം കേരളത്തിലെ ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980, 1990 കാലത്ത സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഓർഗനൈസിങ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 10 വർഷകാലത്തോളം സംഘടനയോട് വിട്ടുനിന്ന അദ്ദേഹം വീണ്ടും 2016ൽ അടുക്കുകയായിരുന്നു. അടിയന്തരവസ്ഥകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.



  • തൃശ്ശൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.



  • ചെന്നൈ: തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷൻ സീരിയലായ 'എതിര്‍നീച്ചലി'ന്‍റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    രജനികാന്തിന്‍റെ 'ജയിലറാ'ണ് മാരിമുത്തുവിന്‍റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. തമിഴ്സിനിമയിലും ടെലിവിഷൻ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു.

    1967 തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു.

    രാജ്കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എൻ രാസത്തൻ (1995) തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ മണിരത്നം, വസന്ത്, സീമൻ, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • ന്യൂഡല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. ഡല്‍ഹിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 2016 മുതല്‍ എസ് പി ജി തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മേയ് 31 ന് എസ് പി ജി തലവനായ് അദ്ദേഹത്തിന്‍റെ കാലവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

    തിരുവനന്തപുരം ഡിസിപി, കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന തസ്തികകളിലെല്ലാം അരുൺ കുമാർ സിൻഹ ഇരുന്നിട്ടുണ്ട്.



  • പാറശ്ശാല: പ്രമുഖ ഛായഗ്രാഹകനും ചലച്ചിത്ര പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ അരവിന്ദാക്ഷൻ നായർ അന്തരിച്ചു. 72 വസയായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

    കേരള ഫിലിം ഡെവലപ്മെന്‍റ് കേർപ്പറേഷനിലെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറമാനായിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി നിരവധി ഡോക്യുമെന്‍ററികൾ, സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡ് നേടിയ നൂറനാട് രാമചന്ദ്രന്‍റെ അച്ഛൻ പട്ടാളം, ജോർജ്കിത്തു സംവിധാനം ചെയ്ത് ശ്രീരാഗം, കെ.എസ്.ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടി, ആലപ്പി അഷറഫിന്‍റെ ഇണപ്രാവുകൾ, അനിലിന്‍റെ പോസ്റ്റ് ബോക്സ് നമ്പർ 27, പിആർഎസ് ബാബുവിന്‍റെ അനഘ, വെങ്ങാനൂർ സതീഷിന്‍റെ കൊച്ചനുജത്തി തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും ഛായഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.



  • കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ ഇ.ബാലാനന്ദന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 

    വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ. ഇന്ന് ഉച്ചക്ക്  രണ്ടു മണി മുതൽ പൊതുദർശനം

    1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെടുകയായിരുന്നു. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവുമായി . 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍ നേതാവായും സരോജിനി ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

    മലയാള സിനിമയിൽ അര പതിറ്റാണ്ടോളം സജീവമായിരുന്ന ഹരിഹരപുത്രൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 1971ലെ 'വിലയ്ക്ക് വാങ്ങിയ വീണ'യാണ് ആദ്യ ചിത്രം.

    80ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിഹരപുത്രൻ, ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്.

    അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.



  • കോഴിക്കോട്  പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.

    മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഫസീലയ്ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ജനനം. വിളയില്‍ വത്സല എന്ന പേരില്‍ പ്രശസ്തയായി. വിവാഹത്തോടെയാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്.

    'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പിടി അബ്ദുറഹ്മാന്റെ രചനയായ 'അഹദവനായ പെരിയോനേ….' എന്ന ഗാനം എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. 

    ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.



  • ഹരിപ്പാട്: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്‍റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.

    1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്.മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി.

    മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് 'മണ്ണാറശാല അമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തർജനത്തെ 'വലിയമ്മ' എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.


  • കൊച്ചി: പ്രമുഖ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആമൃത ആശുപത്രിയിൽ  ചികിത്സയിലിരിക്കെ രാത്രി 9.10നായിരുന്നു അന്ത്യം. 63 വയസായിരുന്നു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.  സംസ്‌കാരം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.

    സിദിഖിന്റെ ആരോഗ്യസ്ഥിതിയറിഞ്ഞ് ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളുമടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം നടക്കും. ശേഷം കാക്കനാട്ടെ വസതിയിലേക്ക് ഭൗതിക ശരീരം എത്തിക്കും. വീട്ടില്‍ ഏതാനുമിനുട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ എത്തിച്ച് ഖബറടക്കും.

    മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. അനുകരണ കലയിലൂടെ കടന്നുവന്ന സിദ്ദിഖ് സംവിധായകൻ ലാലിനൊപ്പം ചേർന്ന് ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. സിദ്ദിഖും ലാലും പിരിഞ്ഞതിന് ശേഷവും ഹിറ്റ്‌ലർ, ബോഡി ഗാർഡ്, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങൾ  സിദ്ദിഖ് സംവിധാനം ചെയ്യുകയും മലയാള സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹം പതിപ്പിക്കുകയും ചെയ്തു.



  • ചെന്നൈ: 'അങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടിത്തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോൾ 2020ലാണ് സിന്ധുവിനെ അർബുദം പിടികൂടുന്നത്. ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി. ഒടുവിൽ വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച് ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടി രം​ഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു. 

    കഴിഞ്ഞ മൂന്നു വർഷമായി കാൻസർ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് സിന്ധു കടന്നു പോയത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിന്റെ ദയനീയ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്. "നിങ്ങളുടെ 10 രൂപയോ, ഇരുപതോ അമ്പതോ എഴുത്തിയഞ്ചോ എങ്കിലും എനിക്കു തന്ന് എന്നെ സഹായിക്കൂ…" എന്നായിരുന്നു സിന്ധുവിന്റെ അഭ്യർത്ഥന. മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. മകളുടെ ഭർത്താവ് ഹൃദയാഘാതം വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. സിന്ധുവിന്റെ വരുമാനത്തിൽ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്.
  •  

    ബം​ഗ​ളൂ​രു: ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

    ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ന്ന​ട സി​നി​മ​താ​രം രാ​ജ് കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് സ്പ​ന്ദ​ന​യു​ടെ ഭ​ർ​ത്താ​വ് വി​ജ​യ രാ​ഘ​വേ​ന്ദ്ര. രാ​ജ് കു​മാ​റി​ന്‍റെ മ​ക​നും ക​ന്ന​ട സി​നി​മ​യി​ലെ സൂ​പ്പ​ർ താ​ര​വു​മാ​യി​രു​ന്ന പു​നീ​ത് രാ​ജ്കു​മാ​റും ഹൃ​ദ​യാ​ഘാത​ത്തെ തു​ട​ർ​ന്നാ​യിരുന്നു അ​ന്ത​രി​ച്ച​ത്.

    2007-ലാ​ണ് സ്പ​ന്ദ​ന​യും നടൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​യ​ത്. ഷൗ​ര്യ എ​ന്നു പേ​രു​ള്ള ഒ​രു മ​ക​നാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. ക​ർ​ണ്ണാ​ട​ക റി​ട്ട. അ​സി. ക​മ്മീ​ഷ​ണ​ർ ബി.​കെ. ശി​വ​റാ​മി​ന്‍റെ മ​ക​ളാ​ണ് സ്പന്ദന. അ​പൂ​ർ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ന്ന​ഡ സി​നി​മ​ലോ​ക​ത്തെ​ത്തി​യ സ​പ്ന്ദ​ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.


  • കൊച്ചി: സിനിമ-സീരിയല്‍ നടന്‍ കൈലാസ്നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം വലിയവിളയില്‍ നടക്കും.

    സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാവുന്നത്. ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് ‌മലയാളത്തിൽ 'ഇതു നല്ല തമാശ' എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരം​ഗത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു.


  • തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ‌ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 

    ത്രിപുര, മിസോറാം എന്നിവിടങ്ങളിൽ ഗവർണർ പദവി വഹിച്ചിരുന്നു. ആൻഡമാനിൽ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും വഹിച്ചു. രണ്ടു തവണകളിലായി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനത്തിനിരുന്നുവെന്ന ബഹുമതിയും വക്കം പുരുഷോത്തമന് സ്വന്തമാണ്.

    ലോക് സഭ അംഗം, സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിരുന്നു. അഞ്ച് തവണയാണ് വക്കം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ മന്ത്രിയായി. രണ്ട് തവണ എംപി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

    തിരുവനന്തപുരത്തെ വക്കം ഗ്രാമത്തിൽ 1928 ഏപ്രിൽ 12നാണ് ജനനം. 1946ൽ സ്റ്റുഡന്‍റ് കോൺഗ്രസ് വഴിയാണ് പൊതു പ്രവർത്തനത്തിലേക്കെത്തുന്നത്. പിന്നീട് 1943 ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിരുന്നു.



  • പട്ടാമ്പി: കോൺ​ഗ്രസ്സ് നേതാവും പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും.

    കെ എസ് ബി എ തങ്ങൾ എം ഇ എസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എം ഇ എസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയി പ്രവർത്തിച്ചിട്ടുണ്ട്.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് വന്നിരുന്നെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളാണ് പിതാവ്. മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളാണ് സഹോദരൻ.



  • കോട്ടയം:  ഗാന്ധിയനും  കോട്ടയം എം ടി സെമിനാരി മുൻ അദ്ധ്യാപകനും  കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ ടി. ജി. ശാമുവൽ (79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച കൊല്ലം പെരിനാട് മാർതോമ പള്ളിയിൽ.

    അപകടത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.  കോട്ടയം എം.റ്റി സ്കൂൾ , ജറുസലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്ക്കും.

    കോട്ടയം റെയിൽവേ സ്റ്റേഷൻ വാർഡ് പ്രതിനിധിയായി 15 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയൻ ദർശനങ്ങളെ പിന്തുടർന്നിരുന്ന അദ്ദേഹം നിരവധി ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായിരുന്നു. നിരവധി വെറ്ററൻസ് മീറ്റുകളിലെ ജേതാവുമായിരുന്നു. ഭാര്യ: സുമ


  • പേരൂർ: പയ്യോത്തിൽ ഗോപാലകൃഷ്ണന്‍റെയും കാർത്ത്യായായിനിയുടെയും മകൻ പി. ജി റജിമോൻ (54) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് പേരൂർ മോഴിശ്ശേരിയില്‍ കുടുംബയോഗം ശ്മശാനത്തിൽ. ഭാര്യ: കട്ടപ്പന തടത്തിപറമ്പിൽ കുടുംബാംഗം അമ്പിളി. മക്കൾ: അഞ്ജന (കാരിത്താസ് ആശുപത്രി, തെള്ളകം), അശ്വതി (വിദ്യാർഥി, ഡൽഹി), അഭിനവ് കൃഷ്ണ (വിദ്യാർഥി).



  • ബംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ക്യാൻസർ ബാധിതന‌ായി ബം​ഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.


    തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർമാരുടെ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയില്‍ എകെ ആന്‍റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകുന്നത്. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്‍റെ അവസാന നാളുകളിൽ സോളാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. 


    ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.  1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രതിപക്ഷയോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബം​ഗളൂരുവിലുണ്ട്. 



  • കൊച്ചി: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമൻ (ജയറാം) അന്തരിച്ചു. എറണാകുളത്ത് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ഭാര്യ: രമ ജയരാമന്‍, മകന്‍: അഭയ് ജയരാമന്‍. 

    എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 

    1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു കെ ജയരാമന്‍ എന്ന ജയറാമിന്‍റെ ജനനം. 1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങിയ കെ ജയറാം ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമാണ്. 

    ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ 5 സെഞ്ചുറിയും 10 അർധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി. 133 ആണ് ഉയർന്ന സ്കോർ. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. 

    വിരമിച്ചതിന് ശേഷം കേരള ടീമിന്‍റെ മുഖ്യ സെലക്ടറായി പ്രവർത്തിച്ചു. ദേശീയ ജൂനിയർ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു. 



  • പോർച്ചുഗീസ്: ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. 'ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്', 'ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്', 'ദി ജോക്ക്' തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

    ചെക്കോസ്ലോവാക്യയിലെ സർക്കാർ ഇദ്ദേഹത്തിന്റെ രചനകൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതൽ ഫ്രാൻസിലായിരുന്ന മിലൻ കുന്ദേരയ്ക്ക് 1981-ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി.

    1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ , സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.

    1929-ൽ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുർക്കിനോവ 6 (6 പുർക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്‌വിക് കുന്ദേരയാണ് അദ്ദേഹത്തിന്റെ പിതാവ്. ബ്രണോയിലെ ജാനസെക് മ്യൂസിക് അക്കാദമിയുടെ തലവനായിരുന്നു അദ്ദേഹം. മിലാഡ കുന്ദറോവയാണ് അമ്മ.

    കുട്ടിക്കാലത്ത് തന്നെ പിതാവിൽ നിന്ന് പിയാനോ പഠിച്ച കുന്ദേര പിന്നീട് സംഗീതശാസ്ത്രവും സംഗീത രചനയും പഠിച്ചു. സംഗീതശാസ്ത്രപരമായ സ്വാധീനങ്ങളും അവലംബങ്ങളും നൊട്ടേഷനും അദ്ദേഹത്തിന്റെ കൃതിയിലുടനീളം കാണാം. ചെക്ക് എഴുത്തുകാരനും വിവർത്തകനുമായ ലുഡ്വിക് കുന്ദേര അദ്ദേഹത്തിന്റെ ബന്ധുവാണ്.

    1950-ൽ എഴുത്തുകാരനായ ജാൻ ട്രെഫുൽക്കയെയും കുന്ദേരയേയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ"പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ പഠനം തടസ്സപ്പെട്ടു. ഈ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുന്ദേര 1967 'ദി ജോക്ക്' എഴുതിയത്.

    1956-ല്‍ കുന്ദേരയെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. പിന്നീട് 1970 വരെ അദ്ദഹേം പാർട്ടിയിൽ തുടർന്നു. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറിയത്.



  • ചങ്ങനാശ്ശേരി: മാന്നാനം കെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ ഡോ. ജയിംസ് മുല്ലശ്ശേരിയുടെ മാതാവും ചെത്തിപ്പുഴ വടക്കേക്കര മുല്ലശ്ശേരിയില്‍ പരേതനായ ദേവസ്യ തോമസിന്‍റെ ഭാര്യയുമായ ത്രേസ്യാമ്മ തോമസ് (89) അന്തരിച്ചു. മറ്റു മക്കള്‍ - ലാലി, സണ്ണി, ഡോളി, മേഴ്സി, ഫിലിപ്പ് (ബിസിനസ്‌),  ജെസിമോൾ, മരുമക്കള്‍ - വര്‍ഗീസ് കളരിക്കല്‍ (വെച്ചൂച്ചിറ), റോസമ്മ (കറുകച്ചാല്‍), പരേതനായ സണ്ണി കറുകപ്പള്ളില്‍ (വടക്കേക്കര), ജോസഫ് വര്‍ഗീസ് തത്തംപള്ളില്‍ (ആലപ്പുഴ), സോനു (യുകെ), സി വി ദേവസ്യ കണ്ണാത്ത് (നാലുകോടി - യുഎസ്എ). മൃതദേഹം ചൊവ്വാഴ്ച 12ന് മകള്‍ റോസമ്മയുടെ നാലുകോടിയിലുള്ള വസതിയിലും ബുധനാഴ്ച (ജൂലൈ 12) രാവിലെ വടക്കേക്കരയിലുള്ള കുടുംബവീട്ടിലും കൊണ്ട് വരും. സംസ്കാരം ബുധനാഴ്ച  പകല്‍ 2.30ന് വസതിയിലെ ശുശൂഷകള്‍ക്കുശേഷം വടക്കേക്കര സെന്‍റ് മേരീസ് ദേവാലയത്തില്‍.



  • കോലഞ്ചേരി:  മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി (52) അന്തരിച്ചു. ഇന്ന് വൈകിട്ട്  4.45 ഓടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
    എറണാകുളം പിറവം സ്വദേശിയാണ്.

    1996-ൽ മാതൃഭൂമിയിൽ ചേർന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട് എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടൻ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോൾ, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എൽ, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


  • കൊല്ലം: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

    മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി ഭാസ്‌കരൻ, എ വിൻസെന്റ്, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവായിരുന്നു. 115ഓളം ഫാക്ടറികളുള്ള വൻ സംരംഭമായിരിക്കെയാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967ൽ ജനറൽ പിക്ചേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.

    സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ 'അന്വേഷിച്ചു കണ്ടെത്തിയില്ല' ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്ന് അറിയപ്പെട്ടത്. കാഞ്ചന സീത, കുമ്മാട്ടി, തമ്പ്, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച പ്രശസ്ത സിനിമകളാണ്. ജനറൽ പിക്ചേഴ്സ് ആകെ 14 സിനിമകൾ നിർമ്മിച്ചു.

    സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2008ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.



  • മലപ്പുറം: വരയിലെ വിസ്മയം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് മലപ്പുറം കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.21ന് ആണ് മരണം.

    1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. 

    1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു. 

    അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്‍റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്‍റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട്.

    കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.


  • തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. 

    ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 

    75-ആം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്‍റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്.

     


  • ഏറ്റുമാനൂർ : ഏറ്റുമാനൂർ ശക്തിനഗർ റെസിഡന്‍റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റും പാമ്പാടി മാട്ടയിൽ പരേതനായ മത്തായിയുടെ മകനുമായ  ഏറ്റുമാനൂർ ശക്‌തിനഗർ പൗർണമിയിൽ പി എം ഏലിയാസ് (അച്ചൻകുഞ്ഞ് - 72) അന്തരിച്ചു. കൊച്ചി എഫ്സിഐ മാനേജറും 23 വർഷം സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ: മേലുകാവ് കുടിയാറ്റിൽ കുടുംബാംഗം കെ സി അന്നമ്മ (എസ്ബിടി റിട്ട ഉദ്യോഗസ്ഥ), മക്കൾ: ഹാരിസ് ഏലിയാസ് (ഇൻഫ്രാസ്ട്രക്ച്ചർ ആർക്കിടെക്റ്റ്, സി ജി ഐ, ബാംഗ്ലൂർ), ഡോ ഹണി ഏലിയാസ് (താലൂക്ക് ഹോസ്‌പിറ്റൽ, പീരുമേട് ), മരുമക്കൾ: റിയ ഹാരിസ്, തുരുത്തിയിൽ, തിരുവാങ്കുളം (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോസിസ്, ബാംഗ്ലൂർ), അജു ജോൺ, അജുഭവന്‍, കൊല്ലം (അസി. പ്രൊഫസർ, മാർ ബസേലിയസ് കോളജ് ഓഫ് എൻജി & ടെക്നോളജി, പീരുമേട്). സംസ്കാരം തിങ്കളാഴ്ച പകൽ 12.30 മണിക്ക് ശക്തിനഗറിലുള്ള സ്വവസതിയിലെ ശുശ്രൂഷയ്ക്കും 1.30 ന് ഏറ്റുമാനൂർ നീണ്ടൂർ റോഡിലുള്ള സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പൊതുദർശനത്തിനും ശേഷം 3 മണിക്ക് പാമ്പാടി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് കത്ത്രീഡല്‍ പള്ളിയിൽ. 



  • കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു.

    മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്‍റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.

    തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. 

    മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പി സ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്‍റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്‍റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു.

    വാഴൂർ പൂവത്തോലിക്കരോട്ട് കുടുംബാംഗവും എൻഎസ്എസ് സ്കൂൾ റിട്ട. അധ്യാപികയുമായിരുന്ന പരേതയായ ടി.ഡി രാധാമണിയമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഡി. ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി. ജയകുമാർ (മലയാള മനോരമ, കോട്ടയം). മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ).



  • തൊടുപുഴ: പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിൻസ് ഫുഡ്സ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി (മണി-68 ) അന്തരിച്ചു.  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ഇല്ലപ്പറമ്പില്‍. 

    ഭാര്യ: ഇലഞ്ഞി ആലപുരം മഠത്തിൽമന എൻ.മഞ്ജരി. മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൻസ്), സത്യ വിഷ്ണു  ഡയറക്ടർ, ബ്രാഹ്മിൻസ്), മരുമക്കള്‍ മാരാരിക്കുളം ഇടമന ഇല്ലം അര്‍ച്ചന (എക്സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൻസ്), ഈരാറ്റുപേട്ട വെള്ളൂർ ഇല്ലം ജിതിൻ ശർമ (ഡയറക്ടർ, ബ്രാഹ്മിൻസ്).