
അതിരമ്പുഴ: ഇരുപ്പേൽ ബെന്നി ജോസഫ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചൂട്ടുവേലി മേലേട്ട് മലയിൽ വീട്ടിൽ മേരി ജോസഫ് ( സന്ധ്യ). മക്കൾ: നിവ്യ ബെന്നി, നോയൽ ബെന്നി.
അതിരമ്പുഴ: ഇരുപ്പേൽ ബെന്നി ജോസഫ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചൂട്ടുവേലി മേലേട്ട് മലയിൽ വീട്ടിൽ മേരി ജോസഫ് ( സന്ധ്യ). മക്കൾ: നിവ്യ ബെന്നി, നോയൽ ബെന്നി.
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ ഇന്ന് പുലർച്ചെയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് ശുദ്ധി കലശത്തിനുശേഷം 20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.
പുതുപ്പള്ളി: റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരവിനല്ലൂര്‍ തുരുത്തിനായപള്ളിയില്‍ പി.എന്‍.ശശിധരന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: പുന്നത്തുറ പീഞ്ഞാണിയില്‍ കുടുംബാംഗം രേവമ്മ (സരസ്വതി). മക്കള്‍: സന്ദീപ് ( കാനഡ), സുദീപ് (ഇസ്കോണ്‍, മുംബൈ), സൗമ്യ (യുഎസ്എ). മരുമക്കള്‍: രാഗി സന്ദീപ് (കാനഡ), രാകേഷ് (യുഎസ്എ). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: റിട്ടയേഡ് അധ്യാപകൻ മേടയില്‍ കേശവന്‍ നായര്‍ (92) അന്തരിച്ചു. കുമാരനല്ലൂര്‍ പുലിപ്രയില്‍ കുടുംബാംഗമാണ്. കൈപ്പുഴ സെന്‍റ് ജോർജ് ഹൈസ്കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂൾ, കോട്ടയം എസ് എച്ച് മൗണ്ട് ഹൈസ്കൂൾ, ചിങ്ങവനം സെന്‍റ് തോമസ് ഹൈസ്കൂൾ, ഏറ്റുമാനൂർ മംഗളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, തെള്ളകം ഹോളി ക്രോസ് ഹൈസ്കൂൾ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേടയിൽ വിജയമ്മ (സീനിയർ സൂപ്പർവൈസർ, ടെലികോം). മക്കൾ: ബിന്ദു. കെ (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), ബിനി. കെ (പോസ്റ്റ്മിസ്ട്രസ്, കൂനമ്മാവ്), ബിജി കെ (അദ്ധ്യാപിക, കരുവാറ്റ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ), മരുമക്കൾ: സുരേഷ് പി (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), രാജീവ് ബി (മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്, പാലാരിവട്ടം), ഡോ. വിനോദ്. ബി (പ്രൊഫസർ, സെന്‍റ് ജോസഫ് ഫാർമസി കോളേജ്, ചേർത്തല). സംസ്കാരം നാളെ പകല്‍ രണ്ടു മണിക്ക് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള എൻഎസ്എസ് കരയോഗം ശാന്തിനിലയത്തിൽ.
ലോസ് ഏഞ്ചലസ് : പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങള്‍ മാത്യു പെറിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. കവര്‍ച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. സീരീസിലെ പെറിയുടെ കഥാപാത്രത്തിന് ലോകത്താകമാനം ആരാധകരെ സമ്ബാദിക്കാൻ സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ദീര്‍ഘ കാല പോരാട്ടം നടത്തിയ നടൻ കൂടിയാണ് മാത്യു പെറി.