23 May, 2019 09:06:37 AM
ആദ്യ ലീഡ് എൻഡിഎയ്ക്ക്; വയനാട്ടില്‍ രാഹുലിന്‍റെ ലീഡ് കാല്‍ ലക്ഷം കടന്നു
കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നപ്പോൾ ആദ്യ ലീഡ് എൻഡിഎയ്ക്ക്. എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുൻതൂക്കം. ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് നിലനിര്‍ത്തുന്നു. മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.
                    
                                
                                        



