26 March, 2016 04:49:50 PM


പാര്‍ട്ടികളില്‍ തിളങ്ങാന്‍ നിങ്ങള്‍ക്കും മോഹമില്ലേ : ഇതാ ചില പൊടിക്കൈകള്‍



വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ. പരീക്ഷിച്ചു നോക്കൂ...

* രണ്ട് സ്പൂണ്‍ തൈരും രണ്ട് സ്പൂണ്‍ തക്കാളി നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റ് ശേഷം കഴുകിക്കളയുക

* മൂന്നു സ്പൂണ്‍ പഴുത്ത പപ്പായ ഉടച്ചതും ഒരു സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക

* ഒരു നുള്ള മഞ്ഞള്‍പ്പൊടിയും രണ്ട് സ്പൂണ്‍ പാലും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകൂ

* രണ്ട്  സ്പൂണ്‍ തക്കാളിനീരും ഒരു സ്പൂണ്‍‍ നാരങ്ങാനീരും ഒരു സ്പൂണും തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം കഴുകാം

* കാല്‍ കപ്പ് സ്ട്രോബറി മിക്സിയിലടിച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാ നീര് ഒരു സ്പൂണ്‍ തൈര് ഇവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

* രണ്ട് സ്പൂണ്‍ പഴുത്ത പപ്പായ ഉടച്ചതും രണ്ട് സ്പൂണ്‍ പുളിയില്ലാത്ത തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം

* മൂന്നു സ്പൂണ്‍ ആപ്പിള്‍ ഉടച്ചത്, രണ്ട് സ്പൂണ്‍ ഏത്തപ്പഴം ഉടച്ചത്, ഒരു വൈറ്റമിന്‍ ഇ ക്യാപ്സ്യൂള്‍ ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക

* രണ്ട് സ്പൂണ്‍ തേനും രണ്ട് സ്പൂണ്‍ വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക

* മാതളനാരങ്ങ നീര് മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക

* ഓറഞ്ച് നടുവേ മുറിച്ച് മുഖത്തുരസുക. 15 മിനിറ്റ് ശേഷം കഴുകുക

* രണ്ട് സ്പൂണ്‍ കട്ടിയുള്ള വാളന്‍പുളി നീര്, ഒരു സ്പൂണ്‍ പാല്‍, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റ് ശേഷം കഴുകുക

* രണ്ട് സ്പൂണ്‍ ചെറുപയര്‍ പൊടി, ഒരു സ്പൂണ്‍ പാല്‍പ്പാട, ഒരു സ്പൂണ്‍ തണുത്ത പാല്‍, ഒരു നുള്ള മഞ്ഞള്‍പ്പൊടി ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റ് ശേഷം കഴുകുക

* രണ്ട് സ്പൂണ്‍ കാബേജ് നീരും ഒരു സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ ചുളിവുകള്‍ മാറി മുഖം തിളക്കവും സുന്ദരവും ആകും

* ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുക

* വായില്‍ വെള്ളം നിറച്ച ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക

* ഒരു നുള്ള് മഞ്ഞള്‍പ്പൊടി, രണ്ട് സ്പൂണ്‍ ഗോതമ്പ്പൊടി, ഒരു സ്പൂണ്‍ കടുകെണ്ണ ഇവ ചേര്‍ത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം കഴുകുക. മുഖത്തെ അനാവശ്യ രോമങ്ങള്‍ മാറും.

* രണ്ട് സ്പൂണ്‍ വാളന്‍പുളി നീരും ഒരു സ്പൂണ്‍ റോസ് വാട്ടറും യോജിപ്പിച്ച് ടോണറായി പുരട്ടുക. 20 മിനിറ്റ് ശേഷം കഴുകിയാല്‍ മുഖത്തിന്‍റെ നിറം വര്‍ധിക്കും

* രണ്ട് സ്പൂണ്‍ ചന്ദനപ്പൊടി, രണ്ട് സ്പൂണ്‍ തേങ്ങാ വെള്ളം, ഒരു സ്പൂണ്‍ ആല്‍മണ്ട് ഓയില്‍ ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

* ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടി ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകുക

* രണ്ട് സ്പൂണ്‍‍ ഓറഞ്ച് നീര്, ഒരു സ്പൂണ്‍ നാരങ്ങാ നീര്, ഒരു സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ പനിനീര് ഇവ യോജിപ്പിച്ച് പഞ്ഞി കൊണ്ട് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ 5 മിനിറ്റ് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകുക. മുഖത്തിന് നിറവും തിളക്കവും ലഭിക്കും.

* മൂന്നു സ്പൂണ്‍ ഓട്സ് മൂന്നു സ്പൂണ്‍ മോരും വെള്ളത്തില്‍ കുഴച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക

* മൂന്നു സ്പൂണ്‍ ഉരുളക്കിഴങ്ങ്നീര് രണ്ട് സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം കഴുകിക്കളയുക


വിവരങ്ങള്‍‍ക്ക് കടപ്പാട്:  ബീന ഷാജി, ബി സ്പേസ് ബ്യൂട്ടി ക്ലിനിക്ക്, ഏറ്റുമാനൂര്‍




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K