04 April, 2023 11:17:43 AM


1

തിരുവന്തപുരം: വേനല്‍ ചൂടിനെ വെല്ലാന്‍ സംസ്ഥാനത്ത് മുഴുവന്‍ നാടന്‍ ശീതളപാനീയ നിര്‍മ്മാണങ്ങള്‍ പെടിപൊടിക്കുമ്പോള്‍ അതിനെ സംബന്ധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും കാണാതെ പോകുന്നത്  വരും നാളുകളില്‍ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി ഒരുക്കും.


നമ്മുടെ നാടിന്‍റെ മുക്കിലും മൂലയിലും ലൈസന്‍സോ, ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെയോ സര്‍ക്കാരിന്‍റെയോ അനുമിതി പോലുമില്ലാതെയാണ് നാടന്‍ ശീതളപാനീയങ്ങളുടെ നിര്‍മ്മാണവും വിതരണവുമൊക്കെ കൊണ്ടാടുന്നത്. ഈ ശീതളപാനീയങ്ങളിലൊക്കെയും ഉപയോഗിക്കുന്ന വെളളം, വെളളത്തില്‍ നിറം കലരാനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍  അതിന്‍റെ അളവുകള്‍ പോലും അറിയാത്തവരാണ് ഇത്തരം ശീതളപാനീയങ്ങള്‍ ഉണ്ടാക്കി കച്ചവടം ചെയ്യുന്നത്.


ഏതെങ്കിലും ഒരു ആകര്‍ഷണീയമായ പേരും നല്‍കി വിവിധ നിറത്തില്‍ ശീതളപാനീയങ്ങളും ഇതു സംരക്ഷിക്കുവാന്‍ നിറപകിട്ടാര്‍ന്ന കുപ്പികളിലാക്കി ചെറിയ തോതില്‍ വില നിശ്ചയിച്ച് ആര്‍ക്കും കുടിക്കാവുന്ന വിധത്തിലാക്കി എല്ലാവരും ഉപയോഗിക്കുമെന്നതാണ് ഇവരുടെയൊക്കെ വില്പന തന്ത്രം. 


ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നിയമം അനുശാസിക്കുന്നത്പ്രകാരം ഇത്തരം ശീതളപാനീയങ്ങളില്‍ എന്തൊക്കെ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കൂടി ചേര്‍ക്കണം. അതെത്ര അളവിലാണെന്നും അതിന്‍റെ കലോറി വിവരങ്ങള്‍ ഉള്‍പ്പെടെ ആ ശീതളപാനീയത്തെ സംബന്ധിച്ച വിവരങ്ങളും അത് കൂടിച്ചാല്‍ ഏതേലും അസുഖുളളവര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ അടങ്ങിയതാണെങ്കില്‍ ഉപയോഗിക്കാതെ മാറ്റി നിര്‍ത്താനും സഹായകരമാകും. എന്നാല്‍ ഇവയൊന്നുമില്ലാതെ ആകര്‍ഷണീയമായ പേരും നാവില്‍ രുചിയേറും കൂട്ടുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന മിക്കവാറും ശീതളപാനീയങ്ങളും വെറും തട്ടികൂട്ടുകള്‍ മാത്രമാണ്.


ശീതളപാനീയങ്ങളില്‍ ചേര്‍ക്കാനുളള നിറക്കൂട്ടുകളും രുചിക്കൂട്ടുകളും വിവിധ തരത്തില്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കിട്ടുന്ന ഇടമാണ് ബാംഗ്ലൂര്‍ പോലുളള ഇടങ്ങള്‍. അവിടുന്ന് കൊണ്ട് വന്ന് നമ്മുടെ നാടിന്‍റെ മുക്കിലും മൂലയിലും ശീതളപാനീയമാക്കി വിപണനം പൊടിപൊടിക്കുകയാണ്.


വേണ്ടവിധത്തിലൊന്നുമല്ല ഇവര്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് ശീതളപാനീയങ്ങള്‍ ഉണ്ടാക്കുന്നത്. രാസപദാര്‍ത്ഥങ്ങളുടെ അളവ് പോലും കൃത്യമായി അറിയാത്തതിനാല്‍ തന്നെ അളവ് കൂടുമ്പോള്‍ അവയുടെ അമിത ഉപയോഗം കൊണ്ട് മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനിടവരും.  ഇത്തരം ശീതളപാനീയങ്ങള്‍ മറ്റൊരു ഉന്മാദ ലഹരിയാണ് മനുഷ്യരില്‍ ഉണ്ടാക്കുന്നത്. അനധികൃതമായി ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും മിന്നല്‍ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956