29 April, 2024 07:06:28 PM


കോട്ടയം നാഗമ്പടം മൈതാനിയിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു



കോട്ടയം: അജ്ഞാതനായ യുവാവ് മരിച്ച നിലയിൽ. 28-ാം തീയതി വൈകുന്നേരം 3.20 മണിയോടുകൂടി  യുവാവിനെ കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കണ്ടെത്തുകയും തുടർന്ന്  ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മേൽ നടപടികൾ സ്വീകരിച്ചു. അന്വേഷണം നടത്തി വരികയാണ്.

അടയാളവിവരങ്ങൾ
ഉദ്ദേശം 35 വയസ് പ്രായം , വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതിയിലാണ്. ഇയാളെ കുറിച്ച് എന്തേലും വിവരം അറിയാവുന്നവർ കോട്ടയം ഈസ്റ്റ് പോലീസുമായി ബന്ധപെടുക 
SHO KOTTAYAM EAST 9494987071
SI EAST 9497980326
EAST PS 04812560333


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K