01 June, 2023 10:31:10 AM


1

നമുക്ക് ഈശ്വരനില്‍ സ്ഥാനം ഉറപ്പിക്കാം. അതാണ് ഗണേശോത്സവം സ്ഥാനഗുമം ഏത് വിജയത്തിന്‍റെയും പ്രധാനഘടകം. സ്ഥാനം തെറ്റിയാല്‍ ഏതു ശക്തനും  പരാജിതനാകും. പണം ഉണ്ടെങ്കില്‍ സുഖഭോഗ വസ്തുക്കള്‍ വാങ്ങിക്കൂട്ടാം. സുഖം വാങഅങാന്‍ സാധ്യമല്ല. പട്ടുമെത്തകള്‍ വിലക്കു വാങ്ങാം . ഉറക്കം വാങ്ങാന്‍ സാധ്യമല്ല. രുചികരമായ ഭക്ഷണം വിലക്ക് വാങ്ങം വിശപ്പ് വിലക്ക് വാങ്ങാന്‍ സാധ്യമല്ല. വിലകൂടിയ മരുന്നുകള്‍ വാങ്ങാം ആരോഗ്യം വാങ്ങാന്‍ സാധ്യമല്ല. മതില്‍ക്കെട്ടുകള്‍ക്കൂളളില്‍ മണിമന്ദിരങ്ങള്‍ നിര്‍മ്മിക്കാം. എന്നാല്‍ സുഖകരമായ കുടുംബജീവിതം നിര്‍മ്മിക്കാന്‍ സാധ്യമല്ല. അതിമനോഹരമായ ദേവാലയങ്ങള്‍ നിര്‍മ്മിക്കാം. ദേവചൈതന്യം നിര്‍മ്മിക്കാന്‍ സാധ്യമല്ല. ഇതെല്ലാം സ്വയം സ്വായത്തമാക്കണമെങ്കില്‍ അനുഭവയോഗം ഉണ്ടാവണം. അനുഭവയോഗം ഉണ്ടാവണമെങ്കില്‍ ഈശ്വരാനുഗ്രഹം വേണം. ഈശ്വരാനുഗ്രഹം വേണമെങ്കില്‍ വിഘ്നങ്ങള്‍ തീര്‍ക്കണം.  വിഘ്നങ്ങള്‍ തീരണമെങ്കില്‍ നമ്മളിലുളള എല്ലാവിധ ദോഷങ്ങളും ഇല്ലായ്മ ചെയ്യണം. ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളില്‍ പഞ്ചഭൂതങ്ങളില്‍ ലയിപ്പിക്കാന്‍ കഴിയുന്ന വിഘ്നേശ്വര വിഗ്രഹം പ്രതിഷ്ഠ നടത്തി ആദരപൂര്‍വ്വം സ്വയം പൂജ ചെയ്താല്‍ നമ്മെ ബാധിച്ചിട്ടുളള എല്ലാ ബാധകളും ദോഷങ്ങളും ഗണേശ ഭഗവാനെ ജലത്തില്‍ ലയിപ്പിക്കുന്നതിലൂടെ പാപമുക്തി നേടുന്നു. ഗംഗയില്‍ മുങ്ങി പാപദോഷങ്ങള്‍ തീര്‍ക്കുന്നതുപോലെ നിമജ്ജന യജ്ഞത്തിലൂടെ നമ്മുടെ എല്ലാ വിഘ്നങ്ങളും ഇല്ലായ്മ ചെയ്യപ്പെടുന്നു. നാം സ്വയം ചെയ്യുന്ന ഗണേശപൂജയും നിമജ്ജന യഞ്ജവും കൊണ്ട് പതിനായിരക്കണക്കിന് യജ്ഞാചാര്യന്മാര്‍  ദിവസം നടത്തുന്ന യജ്ഞത്തിന് തുല്യമായ ഫലമാണ് ലഭിക്കുന്നത്. ഇതാണ് ഗണേശ വിഗ്രഹ നിമജ്ജന യജ്ഞത്തിന്‍റെ ശാസ്ത്രം.  



മനസ്സില്‍ ഭക്തിയുണ്ടായാല്‍ ഭക്തിയിലൂടെ മന:ശക്തി നേടാം. മന:ശക്തി നേടിയാല്‍ അതിലൂടെ വ്യക്തിത്വം വന്നുചേരുന്നു. വ്യക്തിത്വത്തിലൂടെ വിവേകമുണ്ടാകുന്നു. വിവേകമുളളയിടത്ത് വിനയമുണ്ടാകുന്നു. വിനയത്തിലൂടെവശ്യം വന്നു ചേരുന്നു. വശ്യം ബുദ്ധിപരമാകുന്നു. ബുദ്ധിമാത്രമല്ല യുക്തികൂടിയാകുന്നു. യുക്തിയുളളവര്‍ക്ക് കര്‍മ്മപദ്ധതി ഉണ്ടാകുന്നു. കര്‍മ്മം ധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തിലാകണം. ധര്‍മ്മമുളളയിടത്ത് നീതി ഉമ്ടാകുന്നു. നീതിയുളളയിടത്ത് സത്യം ഉണ്ടാകുന്നു. സത്യമുളളയിടത്ത് സന്തോഷം ഉണ്ടാകുന്നു. സന്തോഷമുളളയിടത്ത് സാമൂഹ്യ ബന്ധങ്ങള്‍ ഉണ്ടാകുന്നു. സാമൂഹ്യബന്ധമുളളയിടത്ത് സമന്വയം ഉണ്ടാകുന്നു. സമന്വയം സദാചാരത്തില്‍ നിന്നു വരുന്നു. ജീവിതനിഷ്ഠയ്ക്ക് അനുഷ്ഠാനം വേണം. അനുഷ്ഠാനത്തിന് ഈശ്വരവിശ്വാസം വേണം. ഈശ്വരവിശ്വാസമുളളയിടത്ത് വിജയം ഉണ്ടാകും. വിജയം ഉണ്ടാകാന്‍ വിഘ്നങ്ങള്‍ മാറണം. വിഘ്നങ്ങള്‍ മാറുവാന്‍ വിഘ്നേശ്വരനെ വിളിക്കണം. വിഘ്നേശ്വരനെ വിളിച്ചാല്‍ മാത്രം പോരാ വിഘ്നങ്ങള്‍ തീര്‍ക്കുവാന്‍ വിഗ്രഹം വച്ചു വിളിക്കണം. വിഘ്നമുളളവര്‍ സ്വയം വിഘ്നേശ്വരനെ വിളിക്കണം. വിഘ്നേശ്വരനെ വീണ്ടും വീണ്ടും വിളിക്കണം. വിഘ്നേശ്വരനെ വിശ്വാസത്തോടെ വിളിക്കണം. വിഘ്നേശ്വരനെ വിനയത്തോടെ വിളിക്കണം.  വിഘ്നേശ്വരനെ  വികാരത്തോടെ വിളിക്കണം. വിഘ്നേശ്വര ഭഗവാന്‍ വിഘ്നങ്ങള്‍ തീര്‍ക്കും. വിജയം സുനിശ്ചിതം.



വാക്കില്‍ നിന്ന് ശനി

ശനി വിനയായി

വിന വിദ്വേഷമായി 

വിദ്വേഷം വൈരാഗ്യമായി 

വൈരാഗ്യം വാശിയായി

വാശി നാശമായി തീരുന്നു. 


വാക്കില്‍ നിന്ന് വശ്യം

വശ്യത്തില്‍ നിന്ന് വിശ്വാസം 

വിശ്വാസത്തില്‍ നിന്ന് വിനയം

വിനയത്തില്‍ നിന്ന് വിവേകം

വിവേകത്തില്‍ നിന്ന് വിജ്ഞാനം 

വിജ്ഞാനത്തില്‍ നിന്ന് വരുമാനം 

വരുമാനത്തില്‍ നിന്ന് വരുതി


 വാക്കില്‍ സൃഷ്ടിയുടെയും സംഹാരത്തിന്‍റെയുെം ശക്തിയുണ്ട്

ആയതിനാല്‍ വാക്ക് നോക്കി ഉപയോഗിക്കുക.




നമ്മളിലുളള എല്ലാ വിഘ്നങ്ങള്‍, ബാധകള്‍, പാപദോഷങ്ങള്‍, ശാപദോഷങ്ങള്‍, ദൃഷ്ടിദോഷങ്ങള്‍ നമുക്കുത്തന്നെ സ്വയം തീര്‍ക്കാന്‍ സാധിക്കും. വിനായകചതുര്‍ത്ഥി മുതല്‍ നാള്‍ പ്രപഞ്ചത്തില്‍ ലയിപ്പിക്കാന്‍ കഴിയുന്ന വിഘ്നേശ്വര വിഗ്രഹം  നമ്മള്‍ ത്നനെ സ്വയം പ്രതിഷ്ഠ നടത്തി ആദരപൂര്‍വ്വം പൂജ ചെയ്താല്‍ നമ്മെയും കുടുംബത്തെയും നാമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏവരുടെയും എല്ലാവിധ ദോഷങ്ങളും തീര്‍ത്ത് മുക്തി നേടാന്‍ കഴിയും. സകലരുടെയും വിഘ്നങ്ങള്‍ സ്വീകരിച്ച ഗണേശര ഭഗവാനെ ആഘോഷത്തോടുകൂടി ജലത്തില്‍ നിമജ്ജനം ചെയ്ത് എല്ലാ പാപങ്ങളും തീര്‍ക്കാന്‍ കഴിയുന്നു. പാപങ്ങള്‍ തീര്‍ക്കാന്‍ ഗംഗാനദിയില്‍ മുങ്ങിക്കുളിച്ച് വിലപ്പെട്ട ഒന്ന് ഉപേക്ഷിക്കുന്നതുപോലെയാണ് ഗണേശര വിഗ്രഹം നിമജ്ജനം ചെയ്ത് നമ്മുടെ എല്ലാ വിഘ്നങ്ങളും ഇല്ലായ്മ ചെയ്യുന്നത്. നിമജ്ജനം നടക്കുന്ന സ്ഥലത്ത് സകലരുടെയും പാപങ്ങള്‍ സ്വീകരിച്ച് ഗണേശ  ഭഗവാന്‍ ദേവലോകത്തേക്ക് യാത്രയാകും. യജ്ഞങ്ങളില്‍വച്ച് ഏറ്റവും മഹത്തായ യജ്ഞമാണ് ഈ വിഗ്രഹ നിമജ്ജന യജ്ഞം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950