02 June, 2023 03:14:46 PM


1 to 32

1. ഓം ഗണപതി

 മഹാഗണപതിയില്‍ പ്രണവമന്ത്രമായ ഓം അടങ്ങിയിരിക്കും. ആയതിനാല്‍ മഹാഗണപതിക്ക് പ്രണവസ്വരൂപന്‍ എന്നൊരു പേരുണ്ട്. ആദി സ്വരൂപത്തിന്‍റെയും ഏകധ്വനിയുടെയും സമഗ്ര ഭാവമാണ് ഗണപതിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആദി ഗണപതി സങ്കല്‍പ്പമാണിത്. ആദിമ ശബ്ദത്തിന്‍റെ ഈശ്വരരൂപമാണ് ഗണേശന്‍. ഓം എന്ന പ്രാണപാക്ഷരത്തിന്‍റെ മാത-ൃകയിലും ഗണപതിയെ സങ്കല്‍പ്പിക്കാറുണ്ട്. 


2. ശക്തിഗണപതി

മഹാഗണപതിയില്‍ അടങ്ങിയിരിക്കുന്ന ശക്തിഗണപതി പരാശക്തി ഭാവമാണ് പ്രതിനിധാനം ചെയ്യുന്നത്. പരാശക്തിയില്‍ കുടിയിരിക്കുന്നത് ദേവിമാരാണ്. സരസ്വതി, ദുര്‍ഗ്ഗ, ലക്ഷ്മിത്രയങ്ങള്‍ ഗണപതിക്ക് ജീവന്‍ നല്‍കുന്നു. പ്രപഞ്ചത്തിലെ അറിവും ഊര്‍ജവും സമ്പത്തും സംയോജിപ്പിക്കുന്ന സങ്കല്‍പ്പമാണിത്. ഇതില്‍ വളരെ നിഗൂഢമായ ഒരു ഭാവം നിറഞ്ഞുനില്‍പ്പുണ്ട്. 


3.സരസ്വതി ഗണപതി

മഹാഗണപതിയില്‍ സരസ്വതി ദേവിയുടെ പ്രഭയും സാന്നിധ്യവും നിറഞ്ഞുനില്‍ക്കുന്ന സങ്കല്‍പ്പമാണിത്. സരസ്വതി ഗണപതി എന്ന് അതിനെ വിളിക്കുന്നു. വിദ്യാഭിവര്‍ദ്ധിനിയും വരദായിനിയും ആണ് ഈ ഗണപതി. 


4.ശ്രീഗണപതി

മഹാഗണപതിയുടെ ധ്യാനമന്ത്രമാണ്  ശ്രീഗണപതി. സങ്കല്‍പ്പം രൂപമെടുത്തത് ഇങ്ങനെയാണ്. വിശുദ്ധമായ മന്ത്രം കൂടിയാണിത്. ശ്രീഗണപതിക്ക് നല്‍കിയിരിക്കുന്ന ഭാവത്തിന് അടിസ്ഥാന ധര്‍മ്മമായിരിക്കുന്നത് ഐശ്വര്യവും ചൈതന്യവുമാണ്. ഓംകാരവും  ചൈതന്യവും ഒത്തുചേരുന്ന ആദിമ തേജസ്സുകൂടിയാണിത്.  


5.ബാലഗണപതി

മഹാഗണപതിയുടെ ശൈവഭാവമാണ് ലക്ഷ്മീ ഗണപതി. ലക്ഷ്മീദേവിയുടെ മഹിമയും ഓജസ്സും പ്രതിഫലിപ്പിക്കുന്ന രൂപം. താമരയാണ്  ലക്ഷ്മീ ഗണപതിയുടെ ഇരിപ്പിടം.  ലക്ഷ്മീ ദേവിയുടെ അടയാളങ്ങള്‍ ഇതില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. സമ്പദ്സമൃദ്ധി, ഐശ്വര്യം എന്നിവയാണ്  ലക്ഷ്മീ ഗണപതിയുടെ വരങ്ങള്‍. 


6.ദുര്‍ഗ്ഗാഗണപതി

മഹാഗണപതിയുടെ അദൃശ്യഭാവത്തെ ദുര്‍ഗ്ഗാഗണപതിയെന്ന് വിളിക്കുന്നു. ഇതില്‍ ദുര്‍ഗ്ഗാദേവിയുടെ ചിഹ്നങ്ങള്‍ മറഞ്ഞിരിക്കുന്നു. ശക്തിയാണ് ജീവന്‍. ശക്തി സ്വരൂപ മൂര്‍ത്തിയായി  ‌ദുര്‍ഗ്ഗാഗണപതിയെ കാണുന്നു. 


7.ഏകദന്തഗണപതി

മഹാഗണപതിയുടെ മറ്റൊരു രൂപമാണ് ഏകദന്തഗണപതി. കുപിതനായ പരശുരാമന്‍ ഗണപതിയുടെ ഒരു കൊമ്പ് മുറിച്ചുവെന്ന് ഐതീഹ്യം. അതല്ല തന്‍റെ ഒരു കൊമ്പ് മുറിച്ചു ഗണപതി മഹാഭാരതം രചിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ഏകദന്തഗണപതി സങ്കല്‍പ്പത്തില്‍ ആത്മവിശ്വാസം, അര്‍പ്പണ ബോധം, പ്രതിബദ്ധത എന്നിവ ഉള്‍ക്കൊളളുന്നു. 


8.ദ്വിമുഖ ഗണപതി

 മഹാഗണപതിയില്‍ ദ്വിമുഖഭാവമുണ്ട്. ഇതിനെ ദ്വിമുഖ ഗണപതി എന്നു പറയുന്നു. ശിവനും വിഷ്ണുവും ചേര്‍ന്ന രൂപമാണിത്. ശൈവ- വൈഷ്ണവ സമന്വയ ഭാവമാണിത്. 


9. ത്രിമുഖഗണപതി 

മഹാഗണപതിയുടെ ത്രിമുഖഭാവത്തെ ത്രിമുഖഗണപതിയെന്ന് വിശേഷിപ്പിക്കുന്നു. ഗണപതിയില്‍ ത്രിമൂര്‍ത്തിഭാവത്തിന്‍റെ ശക്തിസമാഹാരമുണ്ട്. പ്രപഞ്ചം മുഴുവന്‍ ത്രിമുഖഗണപതിയാണ് നിറഞ്ഞുനില്‍ക്കുന്നത്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്‍റെയും സ്ഥിതികാരനായ വിഷ്ണുവിന്‍റെയും സംഹാരമൂര്‍ത്തിയായ ശിവന്‍റെയും സിദ്ധിവൈശിഷ്ട്യം ലയിച്ചുചേര്‍ന്ന രൂപമാണിത്. 


10. കീര്‍ത്തി ഗണപതി 

മഹാഗണപതിയുടെ മറ്റൊരു ഭാവമാണ് കീര്‍ത്തി ഗണപതി. താമരയില്‍ ഇരിക്കുന്ന ഈ ഗണപതി വീണാധാരിയാണ്. ശുദ്ധമായ സ്വരത്തിന്‍റെയും ലയത്തിന്‍റെയും അധിദേവത കൂടിയാണിത്. വീണാധാരിയായ സരസ്വതിഭാവമാണിത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958