07 September, 2023 03:59:16 PM


തത്ത്വമസി



ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനം എന്നു പുകള്‍പ്പെറ്റ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഇനി കേവലം മാസം മാത്രം ബാക്കി നില്‍ക്കുന്നു. കലിയുഗവരദാനം കാനനവാസനുമായ ശ്രീധര്‍മ്മശാസ്താവ് . അനാഥരായവര്‍ക്കെന്നും ആപത്ബാന്ധവനാണ് ശ്രീധര്‍മ്മശാസ്താവ്. വീരമണികണ്ഠനായി അയ്യപ്പസ്വാമിയായി പതിനെട്ടാംപടിക്കുടയോനായി സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയായി പൊന്നമ്പലവാസനായി കേരളത്തില്‍ ശബരിമലയില്‍ വാണരുളുന്നു.

ഭാര്‍ഗ്ഗവരാമന്‍ കടലില്‍ നിന്നു വീണ്ടെടുത്ത ഭൂമി എന്ന നിലയില്‍ അറിയപ്പെടുന്ന കേരളത്തിന്‍റെ രക്ഷക്കായി ശിവാലയങ്ങളും ദുര്‍ഗ്ഗാലയങ്ങളും പഞ്ചമഹാശാസ്താക്ഷേത്രങ്ങളും സ്ഥാപിച്ചുവെന്നു കരുതപ്പെടുന്നു. അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തുപ്പുഴ, കാന്തമല, ശബരിമല, എന്നിവയാണ് പഞ്ചമഹാശാസ്താക്ഷേത്രങ്ങള്‍. വ്യത്യസ്ഥഭാവങഅങളിലുളള സങ്കല്‍പ്പത്തിലാണ് ഓരോ ക്ഷേത്രത്തിലെയും പ്രതിഷ്ഠ. 

നിത്യബ്രഹ്മചാരിയായി, യോഗനിഷ്ഠനായി സമാധിസ്ഥനായി വീരഭദ്രാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന തരത്തിലുളളതാണ് ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ. 

കാനന ക്ഷേത്രമായ ശബരിമല ക്ഷേത്രം ആകാരത്തില്‍ ചെറുതാണെങ്കിലും അവിടേക്ക് ഒരു ഹൃസ്വകാലഘട്ടത്തില്‍ ഒഴുകിയെത്തുന്ന ഭക്തരുടെ എണ്ണം ഏവരിലും അത്ഭുതം സൃഷഅടിക്കുന്നു. വൃശ്ചികമാസം ഒന്നുമുതല്‍ ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനകാലം, മകരമാസം അഞ്ചാം തീയതി പരിസമാപ്തമാകുന്നു.  ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനകാലമുള്‍പ്പെടെ ശബരിമലയില്‍ തിരുനടതുറക്കുന്നത്  ഒരു വര്‍ഷത്തില്‍ കേവലം ദിവസങ്ങള്‍ മാത്രമാണ്. പ്രളയകാലത്തും കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടിയ ഇരുപത്തിയൊന്നാംനൂറ്റാണ്ടിന്‍റെ പ്രഥമപാദം മനുഷ്യമനസ്സുകളില്‍ സൃഷ്ടിച്ച ആഘാതവും ഭീതിയും ഒട്ടും ചെറുതായിരുന്നില്ല. 

ശബരിമല ക്ഷേത്രത്തിലേക്ക് ഇത്രമാത്രം തീര്‍ത്ഥാടകപ്രവാഹം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം? ഇതരദേവാലയങ്ങളും ശബരിമലയും തമ്മിലൊരിക്കലും താരതമ്യപഠനം നടത്താന്‍ കഴിയില്ല. ശബരിമലയ്ക്കു തുല്യം ശബരിമല മാത്രം. ലോകപ്രശ്സ്തങ്ങളായ ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥങ്ങളുടെ ദേവാലയങ്ങളില്‍ ഉള്‍പ്പെടെ പ്രഥമ സ്ഥാനത്തു വിരാജിക്കുന്നത്. ശബരിമല എന്ന കാനനക്ഷേത്രവും സാക്ഷാല്‍ അയ്യപ്പസ്വാമിയുമാണ്. 

ഹജ്ജ് കര്‍മ്മം നടക്കുന്ന മക്ക, ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ വത്തിക്കാന്‍, ഡമസ്കസ്, ശബരിമല -കൊടുങ്കാറിന്‍റെ മദ്ധ്യത്തില്‍ അടിക്കുമുകളില്‍ ഉയര്‍ന്ന ചുറ്റിലും മലകള്‍ കോട്ടപോലെ കാത്തു സൂക്ഷിക്കുന്ന ശബരിമലയില്‍ ല്‍       ലോകരാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ എത്തി എന്നുളളത് ശബരിമലക്ക് മാത്രം അവകാശപ്പെടാവുന്ന ചരിത്രമാണ്. ലക്ഷം വാഹനങ്ങളിലായി ശബരിമല തീര്‍ത്ഥാടനം നിര്‍വഹിച്ചത്. ആ വര്‍ഷം ലക്ഷം ജനങ്ങളായിരുന്നു എന്നു രേഖപേപെടുത്തപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ശബരിമല തന്നെ എന്ന് നമുക്കഭിമാനിക്കാം.


ശബരിമല ക്ഷേത്രത്തിലേക്ക് ഇത്രമാത്രം തീര്‍ത്ഥാടകപ്രവാഹം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം? ഇതരദേവാലയങ്ങളും ശബരിമലയും തമ്മിലൊരിക്കലും താരതമ്യപഠനം നടത്താന്‍ കഴിയില്ല. ശബരിമലയ്ക്കു തുല്യം ശബരിമല മാത്രം. ലോകപ്രശ്സ്തങ്ങളായ ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥങ്ങളുടെ ദേവാലയങ്ങളില്‍ ഉള്‍പ്പെടെ പ്രഥമ സ്ഥാനത്തു വിരാജിക്കുന്നത്. ശബരിമല എന്ന കാനനക്ഷേത്രവും സാക്ഷാല്‍ അയ്യപ്പസ്വാമിയുമാണ്. 

ഹജ്ജ് കര്‍മ്മം നടക്കുന്ന മക്ക, ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ വത്തിക്കാന്‍, ഡമസ്കസ്, ശബരിമല -കൊടുങ്കാറിന്‍റെ മദ്ധ്യത്തില്‍ 3500അടിക്കുമുകളില്‍ ഉയര്‍ന്ന ചുറ്റിലും 18 മലകള്‍ കോട്ടപോലെ കാത്തു സൂക്ഷിക്കുന്ന ശബരിമലയില്‍ 2017- 18 ല്‍ 22 ലോകരാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ എത്തി എന്നുളളത് ശബരിമലക്ക് മാത്രം അവകാശപ്പെടാവുന്ന ചരിത്രമാണ്. 23 ലക്ഷം വാഹനങ്ങളിലായി ശബരിമല തീര്‍ത്ഥാടനം നിര്‍വഹിച്ചത്. ആ വര്‍ഷം 460ലക്ഷം ജനങ്ങളായിരുന്നു എന്നു രേഖപ്പെടുത്തപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ശബരിമല തന്നെ എന്ന് നമുക്കഭിമാനിക്കാം.

ചെറുതോ വലുതോ ആയ ഏതൊരു ദേവാലയത്തിന്‍റെയും പടിത്തരങ്ങള്‍, പൂജാസംവിധാനം സമയക്രമം ഇവയൊക്കെ തീരുമാനിക്കുനന്ത്. അതുക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നിര്‍വഹിക്കുന്നവരാണ്. അവരെ തന്ത്രിമാര്‍ എന്നു പറയപ്പെടുന്നു. പക്ഷേ ശബരിമലയില്‍ ആചാരക്രമങ്ങളും പടിത്തരങ്ങളും എല്ലാം നിശ്ചയിച്ചതും നടപ്പാക്കിയിരിക്കുന്നതും പ്രതിഷ്ഠാ മൂര്‍ത്തിയായ ശ്രീധര്‍മ്മശാസ്താവിന്‍റെ- വീരമണികണ്ഠന്‍റെ അയ്യപ്പസ്വാമിയുടെ നിര്‍ദ്ദേശമനുസരിച്ച് പന്തളരാജനിലൂടെയാണ്. ഇതരമഹാ ക്ഷേത്രങ്ങളില്‍ പോലും ദര്‍ശനത്തിനെത്തുന്നവര്‍ അതതു ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ഭക്തന്മാരാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാവട്ടെ, ശ്രീഗുരുവായൂരപ്പ സന്നിധിയിലാവട്ടെ വന്നെത്തുന്നവര്‍ മുഴുവന്‍ അവിടുത്തെ ഭക്തന്മാരാണ്. പ്രത്യേക വൃതാനുഷ്ഠാനങ്ങളൊന്നും ഈ ക്ഷേത്രദര്‍ശനത്തിനു ചിട്ടപ്പെടുത്തിയിട്ടില്ല. 

പക്ഷെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തണമെങ്കില്‍ ദിവസത്തെ കഠിനവൃതം ആചരിക്കാന്‍ തയ്യാറാവണം. വൃശ്ചികമാസം ഒന്നാം തിയതി രാവിലെ കുളികഴിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുശേഷം ഗുരുസ്വാമിയില്‍ നിന്നോ ക്ഷേത്രശാന്തിയില്‍ നിന്നോ പ്രത്യേകം പൂജിച്ച തുളസിമാല- രുദ്രാക്ഷമാല, ചന്ദനമാല തുടങ്ങിയവയില്‍ ഏതെങ്കിലുമം ഒന്ന് പൂജിച്ച് കഴുത്തില്‍ ചാര്‍ത്തുമ്പോള്‍ വൃതാരംഭമായി. തുടര്‍ന്ന് ധനു നു ബന്ധമായോ മകരവിളക്കിനോ ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍  കോടികള്‍ കവിയുന്നു. കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും ലക്ഷ്യം ശബരിമല എന്ന കേന്ദ്രബിന്ദുവിലേക്കാകുന്നു. പുരുഷന്മാരായ തീര്‍ത്ഥാടകര്‍ മുഴുവന്‍ സ്വാമിയുടെ നാമം പേറുമ്പോള്‍ പത്തു വയസ്സില്‍ താഴെപ്രായമുളള പെണ്‍കുട്ടികള്‍ക്കും അന്‍പതു വയസ്സിനു മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനത്തിനവകാശമുണ്ട്. അവര്‍ എല്ലാവരും മാളികപ്പുറങ്ങളുമാണ്. ജാതിചിന്തക്കതീതമായി കുബേരകുചേല വ്യത്യാസമില്ലാതെ പണ്ഡിതപാമരഭേദമെന്യേ നമ്പൂതിരി മുതല്‍ നായാടി വരെ സമത്വഭാവനയോടെ നടത്തുന്ന ഈ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ തകര്‍ക്കാന്‍ എത്രനാളായി കുത്സിതബുദ്ധിയോടെ ഓരോരുത്തര്‍ക്കുമാകുന്നു. അയ്യപ്പസ്വാമിയുടെ മുന്‍പില്‍ ഏവര്‍ക്കും ലഭ്യമാകുന്ന സമത്വബോധം തല്പരകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി മാറുന്നു എന്നു ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ശബരിമല ക്ഷേത്രത്തിനെതിരെ നടന്ന ഗൂഡാലോചനയുടെ ബാക്കിപത്രമായി നമുക്കു കാണാന്‍ കഴിയുന്നതാണ്.  1950-51 ലെ ക്ഷേത്രധ്വംസനം ക്ഷേത്രംതീവച്ചു നശിപ്പിച്ചുവെന്നുമാത്രമല്ല വിഗ്രഹം കോടാലി കൊത്തികീറി തകര്‍ത്തു തരിപ്പണമാക്കി. ലെ അഗ്നിബാധയാണ് കുപ്രസിദ്ധമായ ശബരിമല തീവെപ്പുകേസ്. അതിനുശേഷം ശബരിമല ക്ഷേത്രത്തിന്‍റെ പ്രശസ്തി ലോകവ്യാപകമായി മാറി. രാഷ്ട്രീയം കയ്യാളുന്ന ഭരണ-പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന് നിഷടൂര സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സമഗ്രമായ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടാത്ത മറ്റാരും കണ്ടിട്ടില്ലാത്ത രേഘയായി കേരള നിയമസഭയില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കേശവമേനോന്‍ മദ്രാസ് പോലീസ് സര്‍വീസില്‍ ----. ഹിന്ദുവെന്ന ജന്തുവിന് ഇതൊന്നും പ്രശ്നമായിരുന്നില്ല. 

ഭാരതത്തിന്‍റെ ഭരണഘടനയില്‍ പില്‍ക്കാലത്ത് ശ്രീമതി ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരം എഴുതിചേര്‍ത്ത് മതേതരത്വം വളര്‍ന്ന് മൗലീകാവകാശങ്ങള്‍ പോലും സനാതനധര്‍മ്മികള്‍ക്കു നിഷേധിക്കുന്ന തരത്തിലേക്കു വളര്‍ന്നെങ്കില്‍ അതിനുകാരണം ഹിന്ദുക്കളുടെ ഷണ്ഡത്വമാണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല. ഗവ. മുന്‍കയ്യെടുത്ത് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതും തകര്‍ത്തതും മറക്കാന്‍ കാലമായോ? കോവിഡിന്‍റെ നിഷ്ഠുരതാണ്ഡവവും തുടര്‍ന്നുണ്ടായ മനുഷ്യനിര്‍മ്മിത പ്രളയവും ഈ ജന്മത്തില്‍ ആര്‍ക്കെങ്കിലും മറക്കാന്‍ സാധിക്കുമോ? നിശയുടെ അന്ത്യയാമത്തിനു തൊട്ടുമുന്‍പ് കറുപ്പ് വേഷധാരിണിയായി ശബരിമല ക്ഷേത്രസങ്കേതത്തില്‍ കടന്ന് ആചാരധ്വംസനം നടത്തിയ രണ്ടു മഹീഷ്യകള്‍ക്ക് അനുഭവവേദ്യമായ പാഠം മുഴുവന്‍ മനുഷ്യര്‍ക്കും അനുഭവപാഠമായില്ലേ? ഇതിനു ചുക്കാന്‍ പിടിച്ച കാരണഭൂതന്‍റെ കറുപ്പിനോടുളള ഭയം സാക്ഷാല്‍ അയ്യപ്പസ്വാമി കനിഞ്ഞരുളിയ അനുഗ്രഹമാണെന്നും ഈ ജന്മത്തില്‍ അതിനുപരിഹാരമില്ലെന്നും അയ്യപ്പധര്‍മ്മവിശ്വാസികളായ നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്തതല്ലേ മഹാകഷ്ടം.

കേരളത്തിന്‍റെ ഭാരതത്തിന്‍റെ രക്ഷകനാണ് കലിയുഗവരദന്‍ സാക്ഷാല്‍ അയ്യപ്പസ്വാമി എന്ന ബോധത്തോടെ അവിടുത്തെ ആസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ ഈശ്വരവിശ്വാസികളും ആചാരാനുഷ്ഠാനവിശ്വാസികളും ആചരിക്കാന്‍ തയ്യാറുളളവരുമായ മുഴുവന്‍ ആളുകളും ശബരിമല യാത്രക്കു തയ്യാറാകണമെന്നല്ല. ഒരു വീട്ടില്‍ നിന്നും ഒരാളെങ്കിലും വൃതധാരിയായി ആചാരാമര്യാദകള്‍ പുലര്‍ത്തി ഇരുമുടികെട്ടു ശിരസ്സിലേന്തി കാനനനമാര്‍ഗ്ഗേണ കലിയുഗദര്‍ശനത്തിനെത്തണം. മാത്രം പോരാ ഓരോ വീടുകളിലും ഹൈന്ദവ ഭവനങ്ങള്‍ ശബരിമല യാത്രക്കു സ്വീകരിക്കുന്ന വൃതധാരണത്തിനു തയ്യാറായാല്‍ മാത്രമേ നമ്മുടെ പ്രകൃതിക്കുണ്ടായിട്ടുളള പരിണാമങ്ങള്‍ക്ക് ഒരറുതി വരുത്താന്‍ സാധിക്കുകയുളളൂ. 

വൃതധാരിയായ തീര്‍ത്ഥാടകന് വെറും കയ്യോടെ ശബരിമലയില്‍ ചെന്നാല്‍ വടക്കേനടയിലൂടെ സന്നിധാനത്തു പ്രവേശിക്കാം. അയ്യപ്പദര്‍ശനം നടത്താം. പക്ഷേ അതു പൂര്‍ണ്ണമാവുന്നില്ല. ഇരുമുടി നിറച്ച് ശരണഘോഷത്തോടെ ശിരസ്സിലേന്തി സത്യ-ധര്‍മ്മ-ജ്ഞാനങ്ങളുടെ ഇരിപ്പിടമായ പൊന്നു പതിനെട്ടാംപടി തരണം ചെയ്താല്‍ മാത്രമേ അയ്യപ്പ ദര്‍ശനം പൂര്‍ണമാവുകയുളളൂ. ഇരുമുടി പുണ്യപാപങ്ങളുടെ സമഞ്ചയമാണെന്നാണ് വിശ്വാസം. ഈശ്വാരാര്‍പ്പമമായി സമര്‍പ്പിക്കേണ്ടതു മുഴുവന്‍ മുന്‍ കെട്ടിലും ഭക്തനാവശ്യമായതു പിന്‍ കെട്ടിലും. മുന്‍കെട്ടിലെ പൂജ്യവസ്തുക്കള്‍ ഗണപതിസമര്‍പ്പണവും (അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരിങ്ങ) ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിന് അഭിഷേകത്തിനുളള മുദ്ര, ഉണക്കലരി, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരിങ്ങ, കദളിപ്പഴം, കാണിപ്പൊന്ന്, എന്നിവയും ദേവീസമര്‍പ്പണമായി മഞ്ഞപ്പൊടി, മുഴുവനായുളള പഴുക്ക, ഒന്നില്‍കൂടുതല്‍ വെറ്റില, എന്നിവും ഉള്‍പ്പെടുന്നതാണ് മുന്‍കെട്ടില്‍ ഉളളത്. പിന്‍കെട്ടില്‍ തീര്‍ത്ഥാടകര്‍ക്ക് സ്വയം ഉപയോഗത്തിനുളല അരി, ചമ്മന്തിപ്പൊടി, പപ്പടം, പാത്രങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

വീട്ടില്‍നിന്ന് അഥവാ സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് നാളികേരബലിനല്‍കി എരുമേലില്‍ എത്തി പേട്ടകൊട്ടി തുടര്‍ന്ന് കാളകെട്ടി അഴുത തരണം ചെയ്ത് പ്രസ്തുത കുന്നില്‍ ശിലാലഖണ്ഡം സമര്‍പ്പിച്ച് കരുമലയേറി വലിയാന താവളം ചെറിയാനതാവളം കടന്ന് പമ്പയില്‍ എത്തി ബലിതര്‍പ്പണാദികള്‍ നടത്തി ഗണപതീ വന്ദനം കഴിച്ച് നീലിമല അടിവാരത്തു സമര്‍പ്പിച്ച് നീലിമലയേറി അപ്പാച്ചിമേട്ടില്‍ അപ്പുറവും ഇപ്പുറവുമുളള അഗാധഗര്‍ത്തങ്ങളില്‍ അരിയുണ്ട സമര്‍പ്പിച്ച് ശബരി പീഠത്തില്‍എത്തുന്നു. ചിലരെങ്കിലും അവിടെ നാളികേരബലി നല്‍കി കര്‍പ്പൂരം കത്തിച്ച് അവിടെ നിന്നുമ ശരംകുത്തി യിലേക്കു എത്തുന്നു. ശരംകുത്തിയില്‍ എരുമേലി പേട്ടക്കളത്തില്‍ നിന്നും അദൃശ്യമായി കൊണ്ടുവന്ന ശരക്കോല്‍ സമര്‍പ്പിച്ച് വണങ്ങി മുന്നോട്ടു യാത്രചെയ്ത് സത്യമായ പൊന്നും പതിനെട്ടാംപടിക്കു സമീപം എത്തുന്നു. 

തന്നെ മുന്നോട്ടു നയിക്കുന്നത് അഹന്തയാണ് എന്നുളള വസ്തുത ഏതൊരാള്‍ക്കും അറിയാം. പക്ഷേ ഇവിടെ നാം എ്തതിപ്പെടാന്‍ പോകുന്നത് ശുദ്ധസ്വാതികരൂപവും പ്രണവശബ്ദത്തിന്നാധാരവുമായ ഓംകാര്പപൊരുളായ ശ്രീധര്‍മ്മ ശാസ്താവിനു മുന്‍പിലേക്കാണ് എ്നന വസ്തുത പതിനെട്ടാംപടി കയറുന്നതിന്മുന്‍പ് മനസ്സില്‍ ഉറപ്പിക്കണം. അത് നമ്മുടെ മനസ്സില്‍ രൂഢമൂലമാക്കുന്നതിനായി നാം കൊണ്ടുവന്ന നാളികേരങ്ങളില്‍ ഒന്ന് പതിനെട്ടാംപടിയിലെ പ്രഥമപടിയില്‍ ആഞ്ഞുടക്കുക. 

സകലതും ഭഗവാങ്കല്‍ സമര്‍പ്പിച്ച് വലതുകാല്‍ വച്ച് പടിയേറാന്‍ തുടങ്ങുക. പഞ്ചഭൂതാത്മകമാണ് ശരീരം. അതില്‍ പഞ്ചേന്ദ്രിയങ്ങളും പഞ്ചപ്രാണങ്ങളും തുടങ്ങി അഷ്ടവൈദ്യകളും ത്രിഗുണങ്ങളും അവസാനം വിദ്യം അവിദ്യം ബോദ്ധ്യവും വന്നപ്പോള്‍ അത്ഭുതസ്ഥബ്ധനായി ഞാന്‍ ശരീരമല്ല എന്ന പരമാര്‍ത്ഥബോധത്തിനുടമയായി താന്‍ കേവലം ജീവാത്മാവ് മാത്രമാണെന്നും തന്‍റെ പരമമായ ലക്ഷ്യം പരമാത്മാവില്‍ ലയിക്കുക എന്നുളളതാണെന്നും ബോദ്ധ്യപ്പെടും. ഈ ബോദ്ധ്യം നമ്മളില്‍ ഉറപ്പിപ്പിക്കുന്നതാണ് ശബരിമലയാത്രയും അതോടനുബന്ധിച്ചുളള ആചാരാനുഷ്ഠാന നിഷ്ടകളും എന്നറിയണം. 

കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ശ്രോത്രം ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം യഥാക്രമം കാഴ്ച, ഗന്ധം, സ്വാദ്, സ്പര്‍ശനം, ശ്രവണം എന്നിങ്ങനെ വ്യക്തമാക്കാം. മനുഷ്യനെ നാശത്തിലേക്കു നയിക്കുന്ന പ്രവര്‍ത്തികള്‍, നന്മതിന്മകള്‍ വേര്‍തിരിച്ച് സ്വായത്തമാക്കാനുളള ശേഷി തീര്‍ത്ഥാടകന് കൈവരിച്ചെന്നു ബോദ്ധ്യപ്പെടുമ്പോള്‍ പ്രഥമ പടികള്‍ കയറാം. ഏറ്റവും കൂടുതല്‍ വ്യക്തികള്‍ തകര്‍ക്കപ്പെടുന്നതിനു കാരണ ഭൂതമായ അഷ്ഠവൈദികള്‍ ഓരോരുത്തരിലുമുണ്ട്. കാമം, ക്രോധം ലാഭം മോഹം മദം മാത്സര്യം അഹങ്കാരം ഡംഭം -ഈ എട്ടു ശത്രുക്കള്‍ ഏതു ബുദ്ധിമാനെയും ചതിയില്‍പ്പെടുത്തുന്നു. ഇവയെല്ലാം ഏകോപിപ്പിക്കുന്നത് ഒന്നില്‍ നിന്നാണ് കാമത്തില്‍ നിന്നാണ്.


അന്യവസ്തുക്കളില്‍ കാംക്ഷ പൂണ്ടിട്ടഥ
കൊണ്ടുവാ കൊണ്ടുവാ - എന്ന് ജല്പിക്കുന്ന മനസ്സാണ് തകര്‍ച്ചക്കുളള നാശത്തിനുളള മുഖ്യകാരണം. ഇവ.െ ജയിച്ചാല്‍ പതിമൂന്നു പടികള്‍ നാം തരണം ചെയ്തുകഴിഞ്ഞു. ഇനിശേഷിക്കുന്നത് അഞ്ച് പടികളാണ്. അടുത്ത പടികള്‍ ത്രിഗുണങ്ങളെ വ്യക്തമാക്കുന്നു. താമസം, രാജസം, സാത്വികം ഇവയാണവ. താമസഭാവേന നടന്നകന്നയാള്‍ മുദ്രധാരയോടെ രാജസഭാവത്തിലേക്കാകുന്നു. ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്നിട്ടും വൃതധാരണ്തതോടെ കഴിഞ്ഞിരുന്നതുപോലെ തുടരുന്നുവെങ്കില്‍ അദ്ദേഹം സാത്വിക ഭാവത്തില്‍ ഉറച്ചിരിക്കുന്നു എന്നു മനസ്സിലാക്കണം. 

അവസാനപടികള്‍  , എന്നിവ പ്രതിനിധാനം ചെയ്യുന്നത്. വിദ്യാ അവിദ്യാ എന്നിവയാണ്. തന്‍റെ പേരിനു വലതുവശത്തു നാലു മുതല്‍ രണ്ടുവരെയുളള അക്ഷരങ്ങള്‍ മുഴുവന്‍ കൊരുതികിട്ടും നമുക്ക് ലഭിച്ചു . ഉത്തരം താന്‍ പഠിച്ചതെല്ലാം പൂര്‍ണ്ണമാണ്. നേടിയതെല്ലാം ഈ ശരീരത്തിനു വേണ്ടിയുളളതാണ് എന്ന വിശ്വാസത്തിലൂടെ മുന്നോട്ടു നീങ്ങി ഇവിടെ വരെയെത്തി അപ്പോഴാണറിയുന്നത് ിതുവരെ നേടിയതെല്ലാം നശ്വരമായിരുന്നെന്നും അനശ്വരമായ വസ്തു പരമാത്മാവു മാത്രമാണെന്നും. അതിന്‍റെ പൂര്‍ണരൂപമായ ജീവാത്മാവുമാണ് താനെന്നും ശാശ്വതവും സനാതനവുമായ സത്യം ഇതുമാത്രമേയുളളൂവെന്നും ബോദ്ധ്യമാകുന്നതോടെ ശബരിമല യാത്രസാര്‍ത്ഥകമാകും. 

അതിനല്‍പ്പം കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. നാം കൊണ്ടുപോയ ഇരുമുടി ശിരസ്സില്‍ ഇരിക്കുകയാണ്. ഇരുമുടിയല്‍ മുദ്രാനാളികേരവും വിക്രമിക്കുന്നു. നാം ഓരോരുത്തരായി അപഗ്രന്ഥിക്കപെടുമ്പോള്‍ അറിയുന്നു സ്ഥൂലശരീരം, സൂക്ഷമശരീരം, കാരണശരീരം എന്നീ മൂന്നു വിധത്തിലുളളതാണ്. സൂക്ഷമ കാരണ ശരീരങ്ങള്‍ സ്ഥൂലശരീരത്തില്‍ നിന്നും വിടുതല്‍ ചെയ്യപ്പെടുന്നതോടെ സ്ഥൂലശരീരം വെറും ജഡമായി മാറി. ജഡം പഞ്ചഭൂതങ്ങളിലേക്ക് വിലയം പ്രാപിക്കുന്നു. ശേഷിക്കുന്നത് കാരണശരീരം അഥവാ ജീവാത്മാവ് . ജീവാത്മാവിന്‍റെ ലക്ഷ്യം പരമാത്മാവില്‍ വിലയം പ്രാപിക്കുക അഥവാ മോക്ഷപ്രാപ്തിയിലെത്തുക. ഓരോ ശബരിമലയാത്രയിലൂടെയും നാം എത്തിചേരുന്നത് താത്കാലികമായിട്ടാണെങ്കിലും മോക്ഷപ്രാപ്തി തന്നെ. 

അതുകൂടി വ്യക്തമാക്കപപ്പെടുന്നതോടെ ശബരിമല സംബന്ധമായുളള ഏകദേശ ഗൂപം പൂര്‍ണമാവും. ശിരസിലേന്തിയ ഇരുമുചടികികെടിടുമായി നാം പതിനെട്ടാംപട്ി മുകളില്‍ ധ്യാനിരതനായി വര്‍ത്തിക്കുമ്പോള്‍ നമ്മുടെ മനോമുകത്തിലേക്ക് ഒഴുകി വരുന്ന ഒരു സന്ദേം ഭഗവാനില്‍ നിന്ന് നീ ആരെ ദര്‍ശിക്കുവാനായി ഇത്ര തത്രപ്പെട്ട് ഇവിടെ എത്തിയോ അറിയുക നിന്നില്‍ തന്നെയുളള നിന്നെ അന്വേഷിച്ചാണ് ഇത്ര ബദ്ധപ്പപ്പെട്ടത്. നിന്നിലുളള നിീ അതു ഞ്ാനാണന്നറിയുക. ചുരുക്കത്തില്‍ പരമാത്മാവായ ഞാനും നീയും ഒന്നുതന്നെ. സാമവേദവുമായി ബന്ധപ്പെട്ടുളള ഛന്ദ്രോഥ്യോപനിഷത്തില്‍ ഏറെ പ്രാവശ്യം ഉപയോഗിച്ചിട്ടുളളൂ. മഹവാക്യമാണ് തത്ത്വമസി. തത് ത്വം അസി അതു നീ തന്നെ. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഞാനും നീയും ഒന്നു തന്നെ. എന്നരുളിചെയ്യുന്നത് സാക്ഷാല്‍ അയ്യപ്പസ്വാമിതന്നെ. 

ഇതു നമുക്ക് ഒ്നു കൂടി വ്യക്തമാക്കാം. നമ്മുടെ ഇരുമുടിക്കെട്ടില്‍ മുദ്രനാളികേരത്തില്‍ നറുനെയ്യ് നിറച്ചു കൊണ്ടുവന്നിരിക്കുന്നത്. ശബരിമലശ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനാണെന്നറിയാമല്ലോ ഇതില്‍ ഞാന്‍ നമ്മെ ശരീരത്തെ മൂന്നായി അപഗ്നഥിച്ചത്. ഒന്നു കൂടെ ഓര്‍മ്മിപ്പിക്കുന്നു. സ്ഥൂലശരീരം, സൂക്ഷമശരീരം, കാരണശരീരം അതുതന്നെ നാികേരം മനസ്സിലാക്കാന്‍ ശ്രമിക്കാം. ചിരട്ടയുളള പുറംഭാഗം സ്ഥൂലശരീരം, ചിരട്ടയ്ക്കകത്തുളള കാമ്പ് ഭാഗം സൂക്ഷമശരീരം, ----------മൂലം  നീക്കം ചെയ്തതിനുശേഷം  നറുനെയ് നിറകൊണ്ടുവനന്ിരിക്കുന്ന അതു കാരണശരീരം. 









   




























Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916