07 September, 2023 04:00:48 PM


കുളിര്‍മയേകും നറുനീണ്ടി complete


നറുനീണ്ടി ദാഹശമനി മാത്രമല്ല രോഗശമനി കൂടിയാണ്. ഇന്ത്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടര്‍ന്ന വളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി അഥവാ നന്നാറി. ധാരാളം വേരുകള്‍ ഉളള ഇതിന്‍റെ കിഴങ്ങ് രൂക്ഷഗന്ധമുളളതും ഔഷധഗുണമുളളതുമാണ്. സംസ്കൃതത്തില്‍ ശാരിബ, സരിവ എന്നറിയപ്പെടുന്നു. 


ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ രണ്ട് തരം സരിവകള്‍ വിവരിച്ചിരിക്കുക.
() ശ്വേത സരിവ- വെളുത്ത ഇനം - ഹെമിഡെസ്ക് ഇന്‍ഡിക്കസ് 
() കൃഷ്ണ സരിവ- കറുത്ത ഇനം- ക്രിപ്റ്റോലെപി‍ഡ് ബുക്കാനി

രണ്ടും പ്രവര്‍ത്തനത്തില്‍ സമാനാമാണെന്ന് കണക്കാക്കപ്പെടുന്നു. 

ഇരുണ്ട തവിട്ടു നിറത്തോേടുകൂടിയ ഈ സസ്യം വളരെ കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുളളതും പറ്റിപിടിച്ച് കയറുന്നതുമാണ്. ഇതിന്‍റെ വളളിയില്‍ ഏകദേശം ഒരേ അകലത്തില്‍ തന്നെ എതിര്‍ വശങ്ങളിലേക്കാണ് ഇലകള്‍ നില്‍ക്കുന്നത്. 

പച്ചയും ഉളളില്‍ കടും പര്‍പ്പിളും ഉളളതാണ് ഇതിന്‍റെ പൂക്കള്‍. മണ്ണിലേക്ക് ഇവയുടെ വേരുകള്‍ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കല്‍ പിഴുതെടുത്താലും വര്‍ഷകാലങ്ങളില്‍ വീണ്ടുമവ നാമ്പിട്ടു വളരുന്നു.

സര്‍പറില്ല എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന ഇത് വിദേശ രാജ്യങ്ങളിലടക്കം ശീതളപാനീയത്തിന്‍റെ ചേരുവയായി ഉപയോഗിക്കാറുണ്ട്. നന്നാറി ചേര്‍ത്തുളള സര്‍ബത്ത് ഏറെ പ്രസിദ്ധമാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാന ചേരുവകളില്‍ ഒന്നാണിത്. ഔഷധഗുണങ്ങള്‍ക്കൊപ്പം ഗന്ധമുളള ഒന്നു കൂടിയാണിത്. ഇതില്‍ മനുഷ്യ ശരീരത്തിനു ഫലപ്രദമായ ധാരാളം പ്ലാന്‍റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാപോനിയനുകള്‍. 

മധുര, തിക്ത രസപ്രധാനമായ ഈ ഔഷധം ശീതവീര്യമാണ്. അതുകൊണ്ട് തന്നെ ഇതുകൊണ്ടുളള വെളളത്തിന് പ്രത്യേക രുചിയും തണുപ്പും നല്‍കി ഇത് ക്ഷീണം അകറ്റുന്നു. ഔഷധയോഗ്യഭാഗം അവയുടെ കിഴങ്ങ് ആണ്.

ഔഷധഗുണങ്ങള്‍

* ത്വക് രോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, വാതം എന്നിവയ്ക്ക് നല്ലതാണ്. 
*പോഷകാഹാരക്കുറവ്, ഗൊണേറിയ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. 
*വിഷഹരമാണ്.
*രക്തശുദ്ധിയുണ്ടാക്കുന്നു. 
*ശരീരപുഷ്ടിക്ക് നന്ന് 
*ശരീരത്തില്‍ നിന്ന് മൂത്രവും വിയര്‍പ്പും കൂടുതലായി പുറത്തുകളയുന്നനതിനും നല്ലതാണ്. 
*സോറിയാസിസ്, എകസീമ പോലെയുളള ചര്‍മരോഗങ്ങള്‍ക്ക് ഇതിലെ സാരോനിയനുകള്‍ സഹായിക്കുന്നു. 
*രക്തസംബന്ധമായ പലരോഗങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു. 
*മൂത്രാശയ അണുബാധകള്‍ അകറ്റുന്നു.
*ശരീരത്തില്‍ ജലാശയം നിലനിര്‍ത്തി കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കുന്നു.
*ഇതിന്‍റെ ആന്‍റി ബാക്ടീരിയല്‍ഗുണം സിഫിലിസ് പോലുളള ലൈഗീക രോഗങ്ങള്‍ക്കുളള പരിഹാരമാണ്.

* ആന്‍റി ക്യാന്‍സര്‍ ഗുണങ്ങളുളള ഒന്നു കൂടിയാണ് നന്നാറി കിഴങ്ങ്.
*കരളിന്‍റെ നാശം തടഞ്ഞ് അതിന്‍റെ ആരോഗ്യത്തെ കാക്കുന്നു. 
*ശരീരത്തില്‍ വീക്കവും അതിനോടനുബന്ധിച്ചു വേദനയുമുണ്ടാകുന്നതു തടയാന്‍ ഇത് ഏറെ നല്ലതാണ്. 
*പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് പുരുഷവന്ധ്യതയ്ക്കുളള നല്ലൊരു മരുന്നു കൂടിയാണിത്. 
*നല്ലൊരു നാച്വറല്‍ ഹോര്‍മോണ്‍ ബാലന്‍സര്‍ കൂടിയാണിത്. 
*ശാരിബാദ്യാസവം, മാതളരസായനം മഹാമഞ്ജിഷ്ടാദി കഷായം, വിഷഗര്‍ഭതൈലം മുതലായ ആയുര്‍വേദമരുന്നുകളിലെ ഒരു ചേരുവകയാണ് നന്നാറി.

നന്നാറി സര്‍ബത്ത് നൂറ് ഗ്രാം നന്നാറി ഒരു ലിറ്റര്‍ വെളളം ചേര്‍ത്ത്  ചെറുതീയില്‍ തിളപ്പിച്ച് വറ്റിച്ച് അരലിറ്ററാക്കുക. ഇത് അരിച്ച് നാനൂറ് ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ലായനി ഒരു സിറപ്പിന്‍റെ സ്ഥിരത കൈവരിക്കുന്നത് വരെ തിളപ്പിക്കുക ശേഷം അത് തണുക്കാന്‍ അനുവദിക്കുക. വായു കടക്കാതെ ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. മൂന്നു നാലു മാസം വരെ ഫ്രിഡ്ജില്‍ വയ്ക്കാതെ സൂക്ഷിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917