12 September, 2023 10:03:05 PM


ഇരിങ്ങോള്‍

ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എന്നതും ഒരു സവിശേഷത തന്നെ.

ഇരിങ്ങോള്‍ക്കാവിലെ സസ്യലതാദികള്‍ക്ക് ദൈവീകപരിവേഷം നല്‍കുന്നതു വഴി നാട്ടുകാര്‍ ഈ പുണ്യഭൂമിയുടെ സംരക്ഷണം ഉരപ്പുവരുത്തുന്നു. ഏക്കറില്‍ പരന്നു കിടക്കുന്ന മുഴുവന്‍ തോട്ടവുമം നടന്നുകാണുവാന്‍ ഒരു മുഴുവന്‍ ദിവസവും ആവശ്യമായി വരും. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍, പക്ഷികള്‍, പശ്ചിമഘട്ടത്തില്‍ നിന്നുളള സസ്യജാലങ്ങള്‍ എ്നനിവ ഉള്‍പ്പെടുന്ന സമ്പന്നമായ ജൈവവൈവിധ്യം മനോഹരമാക്കുന്ന പ്രദേശമാണിത്. മലബാറിലെ അയണ്‍വുഡ്, വൈറ്റ് ബെന്‍ വൈല്‍ഡ് ജക്ക്, തേക്ക് തുടങ്ങിയ അപൂര്‍വ്വ മരങ്ങളും കാട്ടുമുളക്, നീളമുളള കുരുമുളക് തുടങ്ങിയ ഔഷധസസ്യങ്ങളും സമൃദ്ധമായി വളരുന്ന സങ്കേതം. 

ഒന്നിലധികം ചതുപ്പുനിലങ്ങളുടേയും കുളങ്ങളുടേയും സാന്നിദ്ധ്യം ചുട്ടുപൊളളുന്ന വേനലിലും പച്ചപ്പിന്‍റെ തിളക്കം കൂട്ടുന്നു. തീര്‍ത്ഥക്കുളം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളം വര്‍ഷം മുഴുവനും ആത്മീയ അനുഭവം വര്‍ദ്ധിപ്പിക്കുന്നു.

ഇരിങ്ങോള്‍ കാവുമായി ബന്ധപ്പെട്ട കൗതുകകരമായ ഐതീഹ്യങ്ങള്‍ പലതാണ് ഇതില്‍ ഏറ്റവും പ്രചാരമുളളത് ദേവികയുടേയും വസുദേവരുടെയും എട്ടാമത്തെ സന്താനമെന്ന് വിശ്വസിക്കപ്പെടുന്ന ദുര്‍ഗ്ഗാദേവിയെ ചുറ്റിപ്പറ്റിയാണ്. കംസന്‍ നവജാത ശിശുവിനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടി ശക്തമായ ദുര്‍ഗ്ഗാദേവിയായി മാറുകയും മിന്നലിന്‍റെ അകമ്പടിയോടെ ആകാശത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇടിമിന്നലേറ്റ സ്ഥലമായ ഇരുന്നോള്‍ ഇരിങ്ങോളായി രൂപാന്തരം പ്രാപിച്ചു.


ഭക്തര്‍ ആരാധിക്കുന്ന കാവിനുളള പുണ്യവ്യയമായ വലിയ ഇലവി നെക്കുറിച്ചും ഐതീഹ്യങ്ങളുണ്ട്. തൃണബിന്ദു എ്നന മുനിധ്യാനത്തിലിരിക്കെ വാനരപ്രമുഖനായ ഹനുമാന്‍ അശ്രദ്ധമായി അദ്ദേഹത്തിന്‍റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുകയുണ്ടായി. കോപാകുലനായ മഹര്‍ഷി ഹനുമാനെ ഓടിച്ചു ആനയും സിംഹവുമായി മടങ്ങിവന്ന ഹനുമാനെ കണ്ടതും മുനി പതിന്മടങ്ങ് കോപാകുലനായി ഹനുമാനെ ശപിക്കുകയുണ്ടായി.ഹനുമാന്‍റെ പിതാവായ വായു, മകനേറ്റ ശാപത്തില്‍ കോപിഷ്ഠനായി വനത്തിലുളള മുഴുവന്‍ മരങ്ങളും തകര്‍ത്തെറിഞ്ഞു. ഹനുമാന്‍ ഇരുന്ന മരംമാത്രം ഒരുകേടുപാടുമില്ലാതെ അവശേഷിച്ചു. അതാണ് കാവിനുളളിലെ വല്യ ഇളവ്. 

ഇരിങ്ങോള്‍ കാവിന്‍റെ പാരിസ്ഥിതിക പ്രാധാന്യം കേരള ജൈവ വൈവിധ്യ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ അഞ്ച് ജൈവ വൈവിധ്യ പൈതൃക സ്ഥലങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചു. 


അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും അഗാധമായ ആത്മീയ പ്രഭാവലയവുമുളള ഇരിങ്ങോള്‍ കാവ് സന്ദര്‍ശകരെ അതിന്‍റെ നിഗൂഢതയില്‍ ആഴ്ന്നിറങ്ങാനും ശാന്തതയില്‍ അലിഞ്ഞു ചേരാനും പ്രേരിപ്പിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910