17 October, 2023 09:49:04 AM


ക്ഷേത്രത്തിലുള്ളത് ദൈവമല്ല

ക്ഷേത്രത്തിലുള്ളത് ദൈവമല്ല

ഗണപതി നിത്യജീവിതത്തിന്‍റെ ഭാഗമായുള്ള ദേവതാസങ്കൽപം. ആദ്യപൂജ്യനായ അഗ്രപൂജ്യനായുള്ള വിഘ്‌ന നിവാരകനായിട്ടുള്ള ദേവനാണ്. ഏത് ദേവനെ പൂജക്കുന്നവരായിക്കോട്ടെ ഏത് സമ്പ്രദായത്തിൽ പെട്ടവരയിക്കോട്ടെ എല്ലാ പദ്ധതികളുടെയും ആദ്യദേവതയാണ് ഭഗവാൻ ഗണേശൻ. വിഭാഗീയ വിജാതീയതകളില്ലാതെ എല്ലാവർക്കും ഒരുപോലെ സ്വീകാര്യനും ആരാധ്യനുമായ ദേവത, ഏകതയുടെ ബിന്ദുവാണ് ഗണേശൻ. ധർമ്മം പലതായി പിരിഞ്ഞിരുന്ന കാലത്ത് എല്ലാവരെയും ഒന്നിച്ചണിനിരത്തിയ ഏകതയുടെ ബിന്ദുവാണ് ഗണേശൻ.

എല്ലാ സമ്പ്രദായങ്ങളിലും ഒരുപോലെ സ്വീകാര്യതയുള്ള എല്ലാ സമ്പ്രദായങ്ങളിലും ഒരുപോലെ ആരാധിക്കപ്പെട്ടിരുന്ന ഒരു ദേവതയാണ് ഗണേശൻ ഗണപതി. ശൈവ- വൈഷ്ണവത്തിലും നിഷേധ്യമല്ല. എല്ലാറ്റിലും ആദ്യ പൂജ്യനായി പരമ പ്രധാനമായിട്ടുള്ള ഒരു സങ്കൽപമാണ് ഗണേശ സങ്കൽപം. ജാതി വർഗ, വർണ്ണ വിവേചനങ്ങൾ നമുക്കിടയിലുണ്ട്. ഇതിനെയെല്ലാം എടുത്താൽ ഇതിനെയൊക്കെ അതിലംഘിക്കുന്ന ഒരു ദേവതാ സങ്കൽപമാണ് ഗണേശ സങ്കൽപം.

ഒരു കാലഘട്ടത്തിൽ ഗണപതി എന്ന ദേവത ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായിട്ട് മാറുന്നത്. ബ്രിട്ടീഷുകാർക്കെതിരെ ഒന്നിച്ചു അണിനിരക്കാൻ ഇന്ത്യക്കാർക്ക് ഏകമായിട്ട് കേന്ദ്രബിന്ദു ഇല്ലാതിരുന്ന കാലത്ത് 1893ൽ ബാലഗംഗാധര തിലക് ഗണപതിയെയാണ് ഇന്ത്യക്കാരെ ഒന്നിച്ച് അണിനിരത്താൻ ഉപയോഗിക്കുന്നത്. 1893-ൽ സാർവ്വജനിക് ഗണേശോത്സവങ്ങൾ സംഘടിപ്പിക്കുന്നത് അങ്ങനെയാണ്.

വ്യക്ത്യാരാധന എന്നതിൽ നിന്ന് സമൂഹത്തിന്‍റെ കൂട്ടായ്മ എന്ന തലത്തിലേക്ക് ഗണേശാരാധനയെ മാറ്റുന്നതും ബാലഗംഗാധര തിലകാണ്. സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായിട്ട് ബ്രിട്ടീഷ് വിരുദ്ധമുന്നേറ്റത്തിന്‍റെ ഭാഗമായിട്ടാണ് ഗണേശനെന്ന ബിന്ദുവിനെ കൊണ്ട് വരുന്നത്. മറ്റ് ദൈവങ്ങൾക്കില്ലാത്ത പ്രസക്തി ഗണപതിക്ക്‌ ഇവിടെയാണ്. ആ രീതിയിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യത ഇവിടെയാണ് ഗണപതി കൈവരിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായിരുന്ന ഗണപതി നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്.ഏത് വിഭാഗത്തിൽ പെട്ടവരും ഏത് കാര്യവും ആരംഭിക്കുന്നത് ഗണപതിയെ പ്രാർത്ഥിച്ചാണ്. ശുഭാരംഭങ്ങളെല്ലാം കുറിക്കുന്നത് വിഘ്‌ന നിവാരകനായ ഗണപതിയെ പ്രാർത്ഥിച്ചാണ്. വിഘ്‌നങ്ങൾ മാറ്റുന്നയാളാണ് ഗണപതി. ഗണപതിയെ പ്രാർത്ഥിക്കാതെ ആരംഭിക്കുന്ന കാര്യങ്ങൾ വിഘ്‌നങ്ങളിൽ ചെന്ന് കലാശിക്കും എന്നൊരു സങ്കൽപം തന്നെയുണ്ട്. ക്ഷേത്രത്തിൽ കറുക ഹോമം, പുതിയ വീട് വെക്കുമ്പോൾ ഗണപതി ഹോമം, പുതിയ സംരംഭം ആരംഭിക്കുമ്പോ ഗണേശ വന്ദനം. ഇത്തരത്തിൽ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും ഒരു പോലെ സ്വീകാര്യനാണ് ഗണപതി.

ഗണേശ സങ്കൽപ്പത്തിന്‍റെ ഉത്ഭവം

സിന്ധുനദിയുടെ കരയിൽ സംസ്കാരം ഉടലെടുത്ത കാലം മുതൽ ഉള്ള ദേവതസങ്കൽപമാണ് ഗണപതി. ഈ അടുത്ത കാലത്തെങ്ങും രൂപപ്പെട്ടു വന്നതല്ല. ഇന്നത്തെ നമ്മുടെ സംസ്കാരത്തിന്‍റെ പൈതൃകത്തിന്‍റെ പാരമ്പര്യത്തിന് എത്ര കാലത്തിന്‍റെ പഴക്കമുണ്ടോ അത്രയും കാലമായി മഹാഗണപതി ഇവിടെയുണ്ട്. ആഗമനിഗമങ്ങളുടെ കാലഘട്ടത്തിൽ ഗണപതിയുണ്ട്. ക്ഷേത്രാരാധന എന്ന പദ്ധതിയിലൂടെയാണ് ഗണേശൻ പ്രതിഷ്ഠിക്കപ്പെടുന്നത്.

ക്ഷേത്രത്തിലുള്ളത് ദൈവമാണോ? ദേവതയാണോ?

ക്ഷേത്രത്തിലുള്ളത് ദൈവമല്ല. ദേവതയാണ് യഥാർത്ഥത്തിലുള്ളത്. ക്ഷേത്രത്തിലുള്ളത് ലോകൈകമായിട്ടുള്ള ചൈതന്യമാണ്. ശൈവ- വൈഷ്ണവ ചൈതന്യത്തെ ആവാഹിച്ചു ഒരു വിഗ്രഹമായിട്ട് സന്നിവേശിപ്പിച്ച് അതിന് വ്യക്തിഭാവം, സ്വയംബോധ്യം, സ്വാനുഭവം നൽകി പ്രീതി കോപങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ അനുഗ്രഹ നിഗ്രഹശേഷി ഇതെല്ലാം നൽകി ഒരു വ്യക്തിയെ നിർമ്മിക്കുമ്പോഴാണ് അത് ക്ഷേത്രത്തിലെ മൂർത്തിയാവുന്നത്. ക്ഷേത്രത്തിലെ മൂർത്തിക്ക് വ്യക്തിഭാവമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305