23 October, 2023 02:36:25 PM


ക്ഷേത്രത്തിലുള്ളത് ദൈവമാണോ? ദേവതയാണോ?

ക്ഷേത്രത്തിലുള്ളത് ദൈവമാണോ? ദേവതയാണോ?

ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലുള്ളത് ദൈവമല്ലെന്നും ദേവതയാണെന്നും പ്രമുഖ അഭിഭാഷകനും ബിജെപി നേതാവുമായ ശങ്കു ടി ദാസ്. സർവചരാചരങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്ന സർവശക്തനായിട്ടുള്ള സാർവലൗകീകമായിട്ടുള്ള പ്രപഞ്ചപ്രതിഭാസമായ ദൈവത്തിനെ. അതല്ല ക്ഷേത്രത്തിലുള്ളത്.

ക്ഷേത്രത്തിലുള്ളത് ലോകൈകമായിട്ടുള്ള ചൈതന്യമാണ്.ശൈവ- വൈഷ്ണവ ചൈതന്യത്തെ ആവാഹിച്ചു ഒരു വിഗ്രഹമായിട്ട് സന്നിവേശിപ്പിച്ച് അതിന് വ്യക്തിഭാവം, സ്വയംബോധ്യം, സ്വാനുഭവം നൽകി പ്രീതി കോപങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ അനുഗ്രഹ നിഗ്രഹശേഷി ഇതെല്ലാം നൽകി ഒരു വ്യക്തിയെ നിർമ്മിക്കുമ്പോഴാണ് അത് ക്ഷേത്രത്തിലെ മൂർത്തിയാവുന്നത്. ക്ഷേത്രത്തിലെ മൂർത്തിക്ക് വ്യക്തിഭാവമുണ്ട്. ദൈവത്തിന് അളവും അതിരും ബാധകമല്ല. യമകങ്ങളും നിയമങ്ങളും ബാധകമല്ല. എന്നാൽ ഷേത്രത്തിലെ മൂർത്തിക്ക് ഇതെല്ലാം ബാധകമാണ്. ക്ഷേത്രത്തിലെ മൂർത്തിക്ക് വ്യക്തിഭാവമുണ്ട്. ക്ഷേത്രത്തിലെ മൂർത്തിയെ രാവിലെ ഉണർത്തണം. രാത്രി പാട്ട് പാടി ഉറക്കണം. 7 സാഗരങ്ങളെയും സൃഷ്ടിച്ചത് ദൈവം. ഷേത്രത്തിലുള്ള ദൈവത്തെ നമ്മൾ അഭിഷേകം ചെയ്ത് കുളിപ്പിക്കണം.

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചൈതന്യത്തെ ആവാഹിച്ച് ഈശ്വരീയമായ ശക്തിയെ ആചാര്യൻ തന്‍റെ മനോബലം കൊണ്ടും തപോബലം കൊണ്ടും ആദ്ധ്യാത്മിക ശക്തി കൊണ്ട് ആവാഹിച്ചെടുത്തു അതിനെയൊരു പ്രത്യേക ഭാവം നൽകി വിഗ്രഹത്തിനുള്ളിലേക്ക് സന്നിവേശിപ്പിച്ച് പ്രാണം കൊടുക്കുമ്പോഴാണ് ക്ഷേത്രമൂർത്തിയാകുന്നത്. പ്രാണ പ്രതിഷ്ഠയാണ് അതുകൊണ്ടാണ് ആചാര്യനെ തന്ത്രിക്ക് പിതൃസ്ഥാനമുണ്ടെന്ന് പറയുന്നത്.

വിഗ്രഹത്തിൽ ചൈതന്യത്തെ സന്നിവേശിപ്പിച്ചു അതിന് ജീവൻ കൊടുക്കുകയാണ് ആചാര്യൻ ചെയ്യുന്നത്. പ്രാണ ശക്തിയുടെ ഒരു പങ്ക് അതിന്‍റെ സമർപ്പിച്ചാണ് അതിന് ജീവൻ കൊടുക്കുന്നത് തന്ത്രിക്ക് അതുകൊണ്ടാണ് ദേവന്‍റെ പിതൃസ്ഥാനമുണ്ടെന്നു പറയുന്നത്.

എന്താണോ പ്രതിഷ്ഠ വേളയിൽ ആചാര്യന്‍റെ സങ്കൽപം ആ സങ്കൽമാണ് ഷേത്രത്തിലുള്ളത്. മൂർത്തിയുടെ സ്വഭാവം. അതിനെ നൈഷ്‌ടിക ബ്രഹ്മചാരിയായിട്ടുള്ള യുവതീവിരക്തനായിട്ടുള്ള സ്പർശന ദർശനങ്ങളൊക്കെ വർജ്ജിച്ചിട്ടുള്ള നിത്യ ബ്രഹ്മചാരിയായിട്ടൊരു മുനികുമാരനായിട്ടാണ് സങ്കൽപ്പിച്ചതെങ്കിൽ ആ ക്ഷേത്രത്തിലെ മൂർത്തിയുടെ ഭാവം അതാണ്. സ്വഭാവം അതാണ്. അതിനനുസരിച്ചുള്ള യമകങ്ങളും നിയന്ത്രണങ്ങളും അതിനുണ്ടാകും. ചിട്ടവട്ടങ്ങളും മറ്റ് കാര്യങ്ങളുമുണ്ടാകും. ക്ഷേത്രമൂർത്തിയെന്ന സങ്കൽപത്തിന്റെയാണ്. ക്ഷേത്ര മൂർത്തിയ്ക്ക് വ്യക്തി ബോധമുണ്ട് ദൈവത്തിന് വ്യക്തി ബോധമില്ല. 

ക്ഷേത്ര മൂർത്തിക്ക് അഹംഭാവമുണ്ട് അനുഗ്രഹനിഗ്രഹ ശേഷിയുണ്ട്. ഓരോ ക്ഷേത്രത്തിലേയും പ്രതിഷ്ഠകൾ വ്യത്യസ്തമായതുകൊണ്ട് സങ്കൽപ്പങ്ങളും പലതാണ്. പൂജകളും രീതികളുമൊക്കെ വ്യത്യസ്തമാണ്. ദൈവത്തിനുള്ള ആദ്യ അനുജ്ഞ നൽകുന്നത് തന്ത്രിയാണ്. നീ കൽപ്പാന്ത കാലത്തോളം ഇവിടെ നിലനിന്നുകൊണ്ട് ഈ ദേശത്തിനും ദേശത്തതിവസിക്കുന്ന ജനങ്ങൾക്കും രക്ഷ ചെയുക ദേശ അഭിവൃദ്ധിക്ക്‌ വേണ്ടിയാണ് ക്ഷേത്രം നിർമ്മിക്കുന്നത്.ക്ഷയത്തിൽ നിന്ന് ത്രണം ചെയ്യാൻ വേണ്ടിയാണ് ക്ഷേത്രം.

ഒരു നാട് നശിച്ച് പോകാതിരിക്കാൻ  അവിടെയുള്ള ജനങ്ങൾ ക്ലേശങ്ങൾ അനുഭവിക്കാതിരിക്കാൻ അതിനെ മുഴുവൻ ഉദ്ധാരണം ചെയ്യാനുള്ള ഒരു സംഗതിയാണ് ധാർമിക പ്രവൃത്തിയാണ് ക്ഷേത്രം. ധർമ്മം ധാരയതേ ഇതി ധർമ്മ: എടുത്തുയർത്തുന്നതെന്തോ അതാണ്. അത്തരത്തിലൊരു പ്രവൃത്തിയാണ് ക്ഷേത്രം. ക്ഷേത്രത്തിൽ ത്രാണം ചെയ്യുന്നൊരു പ്രവൃത്തിയാണ് മൂർത്തിയെ പ്രതിഷ്ഠിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303