12 November, 2023 02:03:16 PM


മുരുകസ്വാമി

കർമ്മം യോഗം ഭക്തി ജ്ഞാനം ഇവയുടെയൊക്ക പരമമായ ലക്ഷ്യം ഈശ്വരപ്രാപ്തിയാണ് സച്ചിദാനന്ദമാണ്. ഈ രൂപത്തിലാവാട്ടെ ഏറ്റവും അനുരൂപം ഭക്തി മാർഗം തന്നെയാണെന്ന് നിസംശയം പറയാം. സാധാരണക്കാർക്ക് ആത്മീയ മൂല്യത്തിന് വഴികാട്ടിയായി നിൽക്കുന്നത് ക്ഷേത്രങ്ങളാണ്. നിരന്തരമായ താന്ത്രീകോപാസനകൾ കൊണ്ടും അനവരദമൊഴുകുന്ന ജപമന്ത്രങ്ങൾ കൊണ്ടും അനുസ്യൂതമായി പ്രവഹിക്കുന്ന സ്രോതസ് ലഭിച്ച് ആത്മീയോന്നതയും മനഃശാന്തിയും നേടാൻ ക്ഷേത്രദർശനത്തിനോളം ഫലപ്രദമായി മറ്റൊന്നുമില്ല. അങ്ങനെ നിഷ്കപടമായ ഈശ്വരാന്വേഷണത്തിൽ മുഴുകി ഭക്തി മാർഗത്തിൽ ചരിക്കുന്ന ഏവർക്കും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കളിയാടുന്ന ഒരു അഭൗമ തേജസാണ് ശിവ പാർവതി പുത്രനും അനുഗ്രഹദായകനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമി.

പ്രാചീന സിദ്ധ വൈദ്യന്മാരുടെയും സ്കന്ധ ബോധി സത്വൻ എന്ന പേരിൽ ബൗദ്ധവരുടെയും ആരാധന മൂർത്തിയാണ് മുരുകസ്വാമി. ജ്യോതിഷം രചിച്ചത് മുരുകസ്വാമിയാണെന്ന് വിശ്വസിക്കുന്നു. കൊടി അടയാളം ---- വേൽ ആയുധവുമായുള്ള ഈ അറിവിന്‍റെ മൂർത്തിയായ ജ്ഞാന പഴം പഴന്തമിഴ് കാവ്യങ്ങളിൽ സേയോൻ എന്ന പേരിലും അറിയപ്പെടുന്നു. തമിഴ് കടവുൾ എന്നും വിളിക്കപെടുന്ന അറുമുഖന്‍റെ ധാരാളം ആരാധനാലയങ്ങൾ തമിഴ് നാട്ടിലുണ്ട്. മാത്രമല്ല അമേരിക്കൻ ഐക നാടുകൾ ശ്രീലങ്ക, മൗറീഷ്യസ്, യൂറോപ്പ്, കാനഡ, മലേഷ്യ, സിംഗപ്പൂർ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ മുരുകക്ഷേത്രങ്ങളുണ്ട്. 75 ൽ ഏറെ മുരുകക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. വള്ളി ദേവിയും ദേവസേനയുമാണ് പഗ്നിമാർ.

ശിവ പുത്രനിൽ നിന്ന് മാത്രമേ മരണമുണ്ടാകു എന്ന് ബ്രഹ്മാവിൽ നിന്ന് വരം ലഭിച്ച വജ്രാഗൻ എന്ന വജ്രാഗ പുത്രനായ താരകാസുരനെയും ശൂര പദ്മൻ സിംഹ വക്രൻ തുടങ്ങിയ ക്രൂരാസുരന്മാരെയും വാദിക്കുന്നതിനായാണ് ശ്രീ ഗുഹൻ അവതാരം എടുത്തത്. മഹാദേവന്‍റെ പഞ്ചമുഖങ്ങളിൽ നിന്നും ഉടലെടുത്ത 5 ദിവ്യ ജ്യോതിസുകളും ഗൗരിയുടെ മുഖത്തു നിന്നുള്ള ഒരു ജ്യോതിസും ചേർന്ന മഹാ തേജസ്‌ അഗ്നിയും വായുവും ചേർന്ന് ഗംഗയിൽ നിക്ഷേപിച്ചു. ഗംഗയാവട്ടെ ആ ദിവ്യ തേജസ്‌ ശരവണ പൊയ്കയിൽ ഇടുകയും പിന്നീട് അതിമനോഹരനായ ബാലകനായി തീരുകയും ചെയ്തു. കാർത്തിക നക്ഷത്രാധിപകളായ ആറ് ദേവിമാർ ആ ശിശുവിനെ മുല കൊടുത്തു വളർത്തുകയും അങ്ങനെ കാർത്തികേയൻ എന്ന നാമം ലഭിക്കുകയും ചെയ്തു. ഇതാണ് ഒരു ഐതീഹ്യം.

മറ്റൊരു ഐതീഹ്യം കൂടി പറയപ്പെടുന്നുണ്ട്. അഗ്നി ദേവൻ സപ്തർഷിമഹ്നിമാരിൽ  അകൃഷ്ടനായെന്നും അഗ്നി പത്നി ആയ സ്വാഹാ അരുന്ധതി ഒഴികെയുള്ള മറ്റ് 6 പേരുടെയും രൂപത്തിൽ അഗ്നി ദേവനുമായി രമിക്കുകയും ആ തേജസ്‌ സുബ്രഹ്മണ്യനായി തീർന്നുവെന്നും പറയപ്പെടുന്നു. അഗ്നി ശിവ സ്വരൂപനും പാർവതി മഹാ രൂപിണിയും ആയതിനാൽ മുരുകൻ ശിവ പാർവതി പുത്രനാണെന്നുമാണ് ഈ ഐതീഹ്യം. ആലപ്പുഴ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന കേരള പഴനി തെക്കൻ പഴനി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മുരുകക്ഷേത്രം അതിപ്രശസ്തമായ ഒന്നാണ്. കലിയുഗവരദനായ കുമാര സ്വാമി അഭയ വരദാന ദായകനായി അവിടെ കുടി കൊള്ളുന്നു. ആറുപടൈ വീടുകൾ എന്നറിയപ്പെടുന്ന പ്രശസ്തമായ ആറു മുരുക ക്ഷേത്രങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലോ. കുംഭകോണം, സ്വാമി മലൈ, സ്വാമി നാഥക്ഷേത്രം ദണ്ഡാ--- പഴനി, തിരിച്ചെന്തു മുരുകക്ഷേത്രം, തിരുപ്പറം മുണ്ടറം, തിരുത്തണി മുണ്ടറൽ ക്ഷേത്രം, പഴ മുതിർ ചോലൈ എന്നിങ്ങനെ ആറ് പടൈ വീടുകൾ വളരെ പ്രശസ്ത ഷേത്രങ്ങളാണ്. അതായത് ആറു സൈനിക താവളങ്ങളെന്ന് നമുക്ക് പറയാം. കാരണം യോദ്ധാക്കളിൽ യോദ്ധാവാണ് മുരുക സ്വാമി. തൈപൂയം ഷഷ്ടി വൃതം തൃക്കാർത്തിക തുടങ്ങിയവ വിശിഷ്ടമായവയാണ്. കുടുംബ ഐശ്വര്യത്തിനും ആത്മശാന്തിക്കും ഷഷ്ടി വൃതം ആചരിക്കുന്നത് ഉത്തമമാണ്. ചൊവ്വയും ഞായറുമാണ് പ്രധാനദിവസങ്ങൾ. ജ്യോതി ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രമണ്യൻ. ഓം ശരവണ ഭവായ എന്ന മന്ത്രം സുബ്രഹ്മണ്യരായമെന്ന് അറിയപ്പെടുന്നു. അഞ്ജാനാന്ധകാരം നീക്കി അറിവാകുന്ന പ്രകാശം പ്രധാനം ചെയ്യുന്ന മന്ത്രം കൂടിയാണിത്. മറ്റൊരു പ്രധാന കാര്യം നവ ഭാഷാണകെട്ട് കൊണ്ട് അതായത് 9 തരം കൊടും വിഷകല്ലുകളും നാലായിരത്തി നാഞ്ഞൂറ്റി നാൽപത്തിയെട്ട് തരം ഔഷധങ്ങളും ചേർത്ത് തയ്യാറാക്കിയ ഈ ദിവ്യ വിഗ്രഹത്തിന്‍റെ ദർശനമാത്രയിൽ മുജന്മപാപങ്ങൾ പോലും നിഷ്കാസിതമാകും. ഈ വിഗ്രഹം അഭിഷേകം ചെയ്ത തീർത്ഥപാനം സർവ്വ രോഗ സംഹാരിയാണ്. ഒരുപാട് ഉദാഹരണങ്ങൾ ഇതിനുണ്ടത്രേ. വൈദ്യ അഗസ്ത്യമുനിയുടെ ശിഷ്യനും സിദ്ധ വൈദ്യ വിഷരധനുമായ ഭോഗർസിദ്ധരാണ് ഈ വിഗ്രഹം നിർമിച്ചത്. രാത്രി പൂജ കഴിഞ്ഞു വിഗ്രഹത്തിൽ ചന്ദനം ചാർത്തുന്നു. പ്രസാദമായി ഭക്തർക്ക് നൽകുന്ന ഈ രാക്കാലചന്ദനം കൈവിഷ ബാധയ്ക്കും രോഗ നിർമ്മാർജ്ജനത്തിനും പരമോത്തമമത്രേ. മനുഷ്യമനസ്സിലെ എല്ലാ ആശ്ര ശക്തികളെയും നിർമാർജനം ചെയ്ത് ജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്ന ആ ബ്രഹ്മ ജ്ഞാന മൂർത്തിയായ ശിവ പാർവതി പുത്രന്‍റെ സംരക്ഷണവലയം എല്ലാ ഭക്തർക്കും ഉണ്ടാവട്ടെ. മനസ്സിൽ ആ ദേവസേനാധിപതിയുടെ മനോഹര രൂപം പ്രതിഷ്ഠിച്ചു മഴക്കാർ കാണും മയിലിനെ കാണും പോലെ ആനന്ദ വിഭശരായി നമുക്ക് ആ ഷണ്മുഖന്‍റെ മൂല മന്ത്രം ജപിക്കാം. ഓം വചൽഭൂവേ നമഃ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304