15 November, 2023 04:35:35 PM


അയ്യപ്പതത്ത്വം

അയ്യപ്പതത്ത്വം

സനാതനധർമത്തിന്‍റെ അടിസ്ഥാനമായ 18 തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്ന 18 മലകളെ 41 ദിവസത്തെ വ്രതാചരണ അനുഷ്‌ഠാനങ്ങളിലൂടെ താണ്ടി തത്വമസി എന്ന തിരിച്ചറിവിലേക്ക് മാനവരാശിയെ നയിക്കുന്ന ആചരണ അനുഷ്ഠാന പദ്ധതിയാണ് മണ്ഡല വൃതം. ഈ 18 മലകളെ പതിനെട്ടു തൃപ്പടികളായി സങ്കൽപ്പിക്കുന്നു. ഒന്ന് മുതൽ 5 വരെയുള്ള പടികൾ ആദ്യത്തെ 5 പടികൾ ജ്ഞാനേന്ദ്രിയങ്ങളായ ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നിവയെയും 6 മുതൽ 10 വരെയുള്ള പടികൾ കർമ്മേന്ദ്രിയങ്ങളെയും അതായത് വാക്ക്, പാണി, പാദം, പായ, ഉപസ്ഥം എന്നിവയെയും 11 മുതൽ 15 വരെയുള്ള പടികൾ പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയെയും 16 മുതൽ 18 വരെയുള്ള മൂന്ന് പടികൾ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ അന്തകരണത്തെയും പ്രതിനിധീകരിക്കുന്നു.18- പടിയായ അഹങ്കാരത്തിൽ ചവിട്ടിയാൽ തത്വമസി എന്ന് ഭക്തന് കാണാം. ഭക്തനും ഭഗവാനും ഒന്നാകുന്ന നിമിഷം.

മണ്ഡലവൃതം 41 ദിവസം ഇതിൽ 4 എന്ന സംഖ്യ അയ്യപ്പ സ്വാമിയുടെ അമ്മയായ മഹാവിഷ്ണുവിന്‍റെ സംഖ്യയാകുന്നു. മഹാവിഷ്ണുവിന്‍റെ മന്ത്രങ്ങൾ എല്ലാം നാലും നാലിന്‍റെ ഗുണിതങ്ങളുമാണ് എന്ന് മനസിലാക്കുക. 41- ലെ 1 എന്ന സംഖ്യ പ്രപഞ്ചത്തിന്‍റെ നിശ്ചല ചൈതന്യമായ പരമശിവന്‍റെ സംഖ്യയും ആകുന്നു. അങ്ങനെ അമ്മയുടേയും അച്ഛന്‍റെയും സംഖ്യകൾ ചേർത്ത് 41 എന്ന സംഖ്യ. 4+1 എന്നത് 5 അതുകൊണ്ട് പഞ്ചഭൂത നാഥൻ, അഞ്ചിന്‍റെ അപ്പൻ അയ്യപ്പൻ. പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഈ പ്രപഞ്ചത്തിന്‍റെ നാഥൻ

2nd page

വൃശ്ചികം ഒന്നാം തിയതി മുതൽ ധനു പതിനൊന്ന് വരെയുള്ള ദിവസങ്ങളെ മണ്ഡല വൃത ദിവസമായി സ്വീകരിച്ചിരിക്കുന്നതിന് ഇനിയും കാരണങ്ങൾ ഉണ്ട്. ഒരു വർഷത്തിലെ ഏറ്റവും ദോഷം നിറഞ്ഞ 41 ദിവസമാകുന്നു. ഇവ ദേവന്മാരുടെ സന്ധ്യാവന്ദന സമയമായ ഒരു മുഹൂർത്തമാണ് മനുഷ്യ ലോകത്തെ ഈ 41 ദിനങ്ങൾ ഈ കാരണത്താൽ ഗ്രഹ, നക്ഷത്രദോഷങ്ങൾ, കർമ്മതടസങ്ങൾ, അ--തകൾ, ശത്രുബാധകൾ, ത്രിദോഷങ്ങൾ എന്നിവ ഈ കാലയളവിൽ മാനവരാശിയെ കൂടുതലായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഈശ്വരോപാസനയിലൂടെ ഈ ദുരിത കാലത്തെ ഈശ്വരീയമായി തീർക്കുവാനും ആയുസിനും ആരോഗ്യത്തിനും വേണ്ടി ജീവിതത്തെ ഒരു പ്രത്യേക ശൈലിയിൽ ക്രമീകരിക്കുന്നതിനെ മണ്ഡലവൃതം എന്ന് പറയുന്നു. വൃതം= വിശേഷണ ----

ചിന്മുദ്ര ധരിച്ച് ദേവന്‍റെ ഉപാസനാമന്ത്രത്തെ മനനം ചെയ്ത് വൃതം സ്വീകരിക്കുന്നു.

എന്താണ് ചിന്മുദ്ര?

മനുഷ്യന്‍റെ കൈയിലെ അഞ്ചുവിരലുകളിൽ തള്ളവിരൽ ഈശ്വര സൂചകമാണ്. ചൂണ്ടു വിരൽ ജീവാത്മാ സൂചകവും ആകുന്നു. ബാക്കി മൂന്ന് വിരലുകൾ മായയുടെ പ്രതീകമായ ജഗത്തും. ജഗത്തിന്‍റെ മൂന്ന് ഗുണങ്ങളായ സത്വ, രജ, തമോഗുണങ്ങളെ മൂന്ന് വിരലുകൾ പ്രതിനിധീകരിക്കുന്നു. ജീവന്‍റെ പ്രതീകമായ ചൂണ്ടുവിരൽ ജഗത്തിന്‍റെ പ്രതീകമായ മറ്റു മൂന്ന് വിരലുകളോടാണ് സദാ ചേർന്ന് ഇരിക്കുന്നത് എന്ന് കാണാം. അങ്ങനെ ജഗത്തിനോട്

3 page

അഥവാ മായയോട് സദാ ചേർന്നിരിക്കുന്ന ജീവാത്മാ പ്രതീകമായ ചൂണ്ടു വിരലിനെ ഈശ്വരന്‍റെ പ്രതീകമായ തള്ളവിരലിനോട് നിർബന്ധ പൂർവ്വം ചേർത്ത് വെക്കുന്നതാണ് ചിന്മുദ്ര. അഥവാ ജീവാത്മാവിന്‍റെ പ്രതീകമായ ചൂണ്ടുവിരലിനെ സംസാരത്തിൽ നിന്നും അകറ്റി ഈശ്വരനോട് യോജിപ്പിക്കുന്നതാണ് ചിന്മുദ്ര. അയ്യപ്പ സ്വാമി വലതു കയ്യിൽ ധരിച്ചിരിക്കുന്ന ചിന്മുദ്ര ഭക്തനെ സംരക്ഷിച്ചു കൊള്ളാം എന്ന വാഗ്ദാനമാണ്. ഇതാണ് ചിന്മുദ്രയിലൂടെ അയ്യപ്പ സ്വാമി നൽകുന്ന സന്ദേശം.

നാം ഇന്ന് ജീവിക്കുന്നത് കലിയുഗത്തിലാണ്. 14 മന്വന്തരങ്ങൾ ഉള്ളതിൽ ഏഴാമത്തെ ---മായ വൈസ്വതമനുവിന്‍റെ കാലമാണ് ഇത്. ഒരു മന്വന്തരമെന്നാൽ 71- ചതുർ യുഗങ്ങൾ. ഏഴാം മന്വന്തരത്തിലെ 28- --- ചതുർ യുഗത്തിലെ കലികാലത്തിലാണ് നാം ജീവിക്കുന്നത്. കൃതയുഗം (സത്യയുഗം), ത്രേതായുഗം,  ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങളിൽ കൃതയുഗത്തിൽ ധർമ്മവും അർത്ഥവും കാമവും മോക്ഷവും സാധ്യമായിരുന്നു. അതിനാൽ അന്നത്തെ ജനത കൃതാർത്ഥരായിരുന്നു. തുടർന്നു വന്ന ത്രേതായുഗത്തിൽ മോക്ഷം എല്ലാവർക്കും സാധ്യമല്ലാതായി. ധർമ്മവും അർത്ഥവും കാമവും മാത്രമായി മൂന്നിന്‍റെ യുഗമായ ത്രേതായുഗമായി. ദ്വാപരയുഗം എന്നത് മോക്ഷവും ധർമ്മവും ക്ഷയിച്ചു അർത്ഥകാമങ്ങൾ എന്ന രണ്ടിന്‍റെ യുഗമായ ദ്വാപര യുഗമായി കലിയുഗത്തിൽ ധർമ്മവും അർത്ഥവും മോക്ഷവും ക്ഷയിച്ചു കലിയുഗമായി. അങ്ങനെ ധർമ്മം മുഴുവനായി ക്ഷയിച്ച കാലത്ത് ധർമ്മത്തെ ശാസിച്ചു തരുന്നതിന് അവതാരം ചെയ്ത ധർമശാസ്താവിന്‍റെ ബ്രഹ്മചാരി ഭാവമാണ് അയ്യപ്പ സ്വാമി.

4th page
സനാതന ധർമ്മത്തിന്‍റെ അടിസ്ഥാനമായ വേദത്തെ വേദവ്യാസമഹിർഷി നാലാക്കി വിന്യസിക്കുകയും നാല് ആചാര്യന്മാർക്കായി ഉപദേശിക്കുകയും ചെയ്തു. ഋഗ്വേദം - ജ്ഞാന സംബന്ധിയും യജുർവേദം കർമ്മസംബന്ധിയും സാമവേദം ഉപാസനയും അഥർവ്വ വേദം സംരക്ഷണവും ആകുന്നു.

ഋഗേദത്തിന്‍റെ മഹാവാക്യം "പ്രജ്ഞാനം ബ്രഹ്മ:" അതായത് അറിവ് ഈശ്വരനാകുന്നു. യജുർവേദത്തിന്‍റെ മഹാവാക്യം " അഹം ബ്രഹ്മാസ്മി" ഞാൻ ഈശ്വരനാകുന്നു. സാമവേദത്തിന്‍റേത് "തത്ത്വമസി" എന്നും അതായത് അത്(നീ):ഈശ്വരനാകുന്നു. അഥർവ്വ വേദത്തിന്‍റേത് "അയമാത്മാ ബ്രഹ്മ:" എല്ലാം ഈശ്വരനാകുന്നു എന്നും ആകുന്നു. ഇതിൽ മൂന്നാമത്തെ തത്വമസി എന്ന വാക്യം സാമവേദത്തിന്‍റെ ഉപനിഷത്തായ ഛന്തോക്യോപനിഷത്തിൽ നിന്നും എടുത്തിട്ടുള്ളതാകുന്നു. ഛന്തോക്യോപനിഷത്തിൽ  ഉദ്ദാലക ആരുണി മഹർഷി തന്‍റെ പുത്രനും ശിഷ്യനുമായ ശ്വേത കേതുവിന് ഉപദേശം ചെയ്യുന്നതാണ് ഇത്. 9 പ്രാവശ്യം ഗുരുവും 9 പ്രാവശ്യം ശിഷ്യനും വാക്യം ആവർത്തിക്കുന്നു.

സ യ ഏ ഷോ -ണി മൈ തദാത്മ്യമിദം സർവം

തത് സത്യം സ ആത്മാ, തത്വമസിശ്വേതകേതോ ഇതി

ഭൂയ ഏവ മാ ഭഗവാൻ വിജ്ഞാപ യത്വിതി

തഥാ സോമ്യേതി ഹോവാച"

ഛന്തോഗ്യം - ആറാം അധ്യായം 8 മുതൽ 16- ഖണ്ഡം വരെ 9 പ്രാവശ്യം.

അങ്ങനെ ശബരിമലയിൽ 18 തത്വങ്ങൾ, 18 പടികൾ.

5th page

തത്+ ത്വം+ അസി = തത്ത്വമസി. ഇത് തന്നെയാണ് ജീവാത്മാ പരമാത്മാ ഐക്യത്തെ കുറിക്കുന്ന ഇരുമുടികെട്ടിന്‍റെ തത്വവും. തത് എന്നത് പരമാത്മാവും ത്വം ജീവാത്മാവും അസി എന്ന പദം കൊണ്ടും ജഗത്തും കുറിക്കപ്പെടുന്നു. അതിന്‍റെ പ്രതീകമായി മൂന്നു മുഴം തുണിയാണ് ഇരുമുടികെട്ടിന് ഉപയോഗിക്കുന്നത്.

മുൻമുടി പരമാത്മാവിനെയും പിൻമുടി ജീവാത്മാവിനെയും സൂചിപ്പിക്കുന്നു. മുൻകെട്ടിൽ ഭഗവാന് വേണ്ടതായ ദ്രവ്യങ്ങളും പിൻകെട്ടിൽ ജീവാത്മാവിന് വേണ്ടതായ ദ്രവ്യങ്ങളും നിറച്ച് പിൻകെട്ടായ ജീവനെ മുൻകെട്ടായ ഭഗവാനോട് ചേർത്ത് കെട്ടി മുറുക്കുന്നതാണ് ഇരുമുടികെട്ട്. കെട്ട് മുറുക്കുമ്പോൾ 3 1/2  ചുറ്റ് കെട്ടിയാണ് മുറുക്കുക. ഇത് പ്രപഞ്ച കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ്. ശബരിമല യാത്രക്കിടയിൽ പിൻ കെട്ടിലെ ദ്രവ്യങ്ങൾ എടുത്ത് തിരുകുകയും പിൻകെട്ട് ഇല്ലാതായി മുൻകെട്ടിലെ ദ്രവ്യങ്ങൾ മാത്രമാകുകയും ചെയ്യുന്നു. അതായത് ജീവൻ ഈശ്വരനുമായി ലയിക്കുന്നു. പ്രപഞ്ച മോഹങ്ങൾ കെട്ടടങ്ങി മോഹക്ഷയം സംഭവിക്കുന്നു. മോക്ഷം സംഭവിക്കുന്നു. അങ്ങനെ "സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും" എന്ന വാക്യം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമുടി കെട്ടില്ലാതെ പൊന്നു പതിനെട്ടാം പടികൾ കയറുവാൻ പാടില്ല എന്നത് ശബരിമല ക്ഷേത്രാചാരത്തിൽ സുപ്രധാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301