16 November, 2023 05:07:20 PM


തിരുനക്കര ശ്രീ മഹാദേവക്ഷേത്രം

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണോതരം
പ്രണതോസ്മി സദാശിവം

കോട്ടയം തിരുനക്കര ശ്രീ മഹാദേവക്ഷേത്രം ഐതീഹ്യ പെരുമ കൊണ്ടും പ്രശസ്തി കൊണ്ടും മധ്യതിരുവിതാംകൂറിന് തിലകമായി നിൽക്കുന്നു. സ്വയംഭൂജാതനായി നക്കരയിൽ പ്രത്യക്ഷപ്പെട്ട ശ്രീമഹാദേവൻ പ്രിയതമയായ പാർവതി ദേവിയോടും മക്കളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരോടൊപ്പം ഗ്രഹസ്ഥാശ്രമിഭാവമായിട്ടാണ് നിലകൊള്ളുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭക്തരിൽ കാരുണ്യവും അനുഗ്രഹവർഷവും ചൊരിഞ്ഞു നിൽക്കുന്ന ഭഗവാന്‍റെ സ്വാതിക ഭാവം ഭഗവാനെ കാണാനെത്തുന്നവരുടെ മനസ്സിന് കുളിർമയേകുന്നു..

തെക്കുംകൂർ രാജവംശത്തിലെ ഒരു രാജാവ് വടക്കുംനാഥ ഭക്തനായിരുന്നു. അദ്ദേഹം എല്ലാ മാസവും തിങ്കൾ ഭജനത്തിനായി തൃശൂലമുള്ള വടക്കുംനാഥ സന്നിധിയിൽ എത്തി പ്രാർത്ഥിക്കുമായിരുന്നു. കാലം കടന്നതോടുകൂടി പ്രായാധിക്യത്താൽ അദ്ദേഹം തന്‍റെ ദർശനം സാധ്യമല്ലാതാക്കുമോ എന്ന് സങ്കടപ്പെട്ടിരുന്നു. അങ്ങനെ ഒരു ദിവസം വടക്കുംനാഥ സന്നിധിയിൽ എത്തിയ രാജാവ് തനിക്കിനി ഇവിടെ വന്ന് ഭഗവാനെ ദർശിക്കുവാൻ സാധിക്കുകയില്ലെന്നും തന്നെ ഭഗവാന്‍റെ തൃപാദത്തിൽ ചേർത്ത് രക്ഷിക്കണമെന്നും കണ്ണീരണിഞ്ഞു പ്രാർത്ഥിച്ചു. തിരികെ തെക്കുംകൂറിലെത്തിയ മഹാരാജാവ് സ്വപ്നത്തിൽ ഒരശിരീരി കേട്ടു. "അങ്ങിനി എന്നെ ഭരിക്കുവാൻ തൃശൂരിലേക്ക് വരിക വേണ്ടന്നും അങ്ങയുടെ ആഗ്രഹ പ്രകാരം ഞാൻ നക്കരകുന്നിൽ അവതരിക്കും" എന്നരുൾ ചെയ്തുവെന്നും അടയാളമായി പുരോഭാഗത്ത് വൃഷഭവും വടക്കുഭാഗത്ത്‌ വെളുത്ത ഒരു ചെത്തിയും കാണുന്നിടത്ത് ക്ഷേത്രം നിർമ്മിച്ച് എന്നെ പ്രതിഷ്ഠിക്കണമെന്നും എന്നതായിരുന്നു ആ സ്വപ്നം. ഞെട്ടിയുണർന്ന മഹാരാജാവ് ആനന്ദ കണ്ണീർ പൊഴിച്ചു വടക്കുംനാഥനെ പ്രാർത്ഥിച്ചു. അങ്ങനെ അശിരീരിയിൽ പറഞ്ഞ അടയാള ഭാഗത്ത്‌ വടക്കുംനാഥ ക്ഷേത്ര മാതൃകയിൽ നാലു ഗോപുര

2nd page

ങ്ങളോടുകൂടി തെക്കുംകൂർ രാജാവ് നിർമ്മിച്ച ക്ഷേത്രമാണ് ഇന്ന് വിഖ്യാതമായി അറിയപ്പെടുന്ന തിരുനക്കര മഹാദേവക്ഷേത്രം.

സ്വയംഭൂവും സ്വാത്വികഭാവത്തിൽ പാർവതി ദേവിയോടുകൂടി അരുളുന്ന തിരുനക്കര ശ്രീമഹാദേവന് ഗണപതി, ശാസ്താവ്, നാഗങ്ങൾ, സുബ്രഹ്മണ്യൻ, ഭഗവതി, രക്ഷസ്സ് എന്നീ ഉപദേവന്മാരും ഉണ്ട്. വടക്കുംനാഥ സാന്നിധ്യത്തെ ഓർമ്മപ്പെടുത്തി ഇവിടെ മൂലസ്ഥാനത്ത് വടക്കും നാഥനും പ്രത്യേക സ്ഥാനവുമുണ്ട്. കേരളത്തിലെ മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിലെ ബലിക്കല്ലിന് ഉയരം കുറവായതിനാൽ കൊടിമര ചുവട്ടിൽ നിന്നും തന്നെ ഭഗവാന് ദർശനം സാധ്യവുമാണ്. ഐതിഹ്യത്തിൽ പ്രതിപാതിക്കുന്ന ഋഷഭത്തിന് ഉത്സവാദി ദിവസങ്ങളിൽ പ്രത്യേക പൂജയുള്ളത് തിരുനക്കരയിൽ മാത്രമാണ്.

മതിൽക്കകത്ത് ഉപദേവന്മാരോടൊപ്പം തന്നെ തലയുയർത്തി നിൽക്കുന്ന കുത്തമ്പലം തിരുനക്കരയുടെ പ്രത്യേകതയാണ്. കൂത്തമ്പലം എന്നത് കലയുടെ ശ്രീകോവിലിന് സമാനമാണ്. ഭഗവാന് കുടുംബാംഗങ്ങളോടൊപ്പം കലകൾ ആസ്വദിക്കുവാനുള്ള ഇരിപ്പിടമായിട്ടാണ് ഇവിടെ കൂത്തമ്പലത്തിന്‍റെ നിർമ്മിതിയുടെ സങ്കൽപം.  നാലു തൂണോടുകൂടിയ മണ്ഡപത്തിന്‍റെ ചുവരുകളിൽ രാമായണകഥ കൊത്തിവെച്ചിരിക്കുന്നതും അപൂർവ കാഴ്ചയാണ്.

തിരുനക്കര ശ്രീമഹാദേവന് മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത വൈവിധ്യമായ പല വിശേഷവിചാരങ്ങളും ഉണ്ട്. ചിങ്ങമാസം മുതൽ പതിവുള്ള പ്രദോഷ പൂജ കൂടാതെ വൃശ്ചിക ധനു മാസങ്ങളിലെ നിറപുത്തിരി എന്നിവ കൂടാതെ ശ്രീമഹാദേവന്‍റെ തിരുവുത്സവങ്ങൾക്കും

3rd page

വളരെയധികം പ്രത്യേകതകൾ ഉണ്ട്.

കേരളത്തിലെ മറ്റ്‌ പ്രശസ്തമായ മഹാദേവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരുനക്കര ഭഗവാൻ 3 തിരുവുത്സവങ്ങളാണ് ആഘോഷിച്ചു വരുന്നത്. ---- ഉത്സവം എന്നറിയപ്പെടുന്ന ആദ്യ ഉത്സവം തുലാമാസത്തിലെ തൃക്കേട്ട നാളിൽ കൊടികയറി അവിട്ടം നാളിൽ ( ആറ് ദിവസം) ആറാട്ടോടുകൂടി അവസാനിക്കും. ഉത്സവത്തിന് പള്ളിവേട്ട ഉണ്ടായിരിക്കുകയുമില്ല. പരമ പ്രധാനമായ രണ്ടാം ഉത്സവമായ പൈങ്കുനി ഉത്സവം പത്തുനാൾ നീണ്ടുനിൽക്കുന്ന മൂന്നാം ഉത്സവമായ ആനി ഉത്സവം മിഥുന മാസത്തിൽ ഉത്രട്ടാതി നാളിൽ കൊടികയറി തിരുവാതിര നാളിൽ (8 ദിവസം) ആറാട്ടോടുകൂടി സമാപിക്കും. ----, ആനി ഉത്സവങ്ങളിൽ ഭഗവാന്‍റെ ആറാട്ട് തിരുനക്കര ക്ഷേത്രകുളത്തിൽ തന്നെയാണ്.

പൈങ്കുനി ഉത്സവം

ഒരു ദേശമാകെ മനസ്സിലേറ്റെടുത്ത് കൊണ്ടാടുന്ന ഉത്സവമാണ് മീനം ഒന്നുമുതൽ ആരംഭിക്കുന്ന പൈങ്കുനി ഉത്സവം. ഭഗവാന് പ്രത്യേക വഴിപാടുകൾ ഈ ഉത്സവത്തിന്‍റെ മാറ്റ് വർദ്ധിപ്പിക്കുന്നു. തൃക്കൊടിയേറ്റിന് ശേഷം രണ്ടാം ഉത്സവം മുതൽ ഒൻപതാം ഉത്സവം നാലമ്പലത്തിനുള്ളിൽ നടത്തുന്ന ഉത്സവബലി ദർശനം ദർശന പ്രാധാന്യമുള്ളതാണ്. കൂടാതെ ഈ ദിവസങ്ങളിൽ മതിലകത്തു നടത്തുന്ന ശ്രീബലിയും പുറമേ നടത്തുന്ന കാഴ്ചശ്രീബലിയും നാനാ ജാതി മതസ്ഥർക്ക്‌ ആസ്വദിക്കാനാവും വിധമാണ് ക്രമീകരിക്കുന്നത്. ഈ കാഴ്ചകൾക്ക് അകമ്പടിയായി കേരളത്തിലെ കേൾവികേട്ട ഗജവീരന്മാരും പ്രസിദ്ധരായ ---- നാദസ്വരകലാകാരന്മാരും പഞ്ചാവാദ്യ കലാകാരന്മാരും ചെണ്ടവാദ്യ കലാകാരന്മാരും ചെറുതല്ലാത്തൊരു ദൃശ്യ ശ്രവ്യ വിസ്മയമാണ് ആസ്വാദകർക്കും ഭക്തന്മാർക്കുമായി ഒരുക്കുന്നത്. കൂടാതെ രണ്ടാം ദിവസം മുതൽ രാത്രി 9:30 ന്

4th page

ആരംഭിക്കുന്ന വിളക്ക് എഴുന്നുള്ളിച്ച് ദർശന പ്രാധാന്യമുള്ളതാണ്. ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ ഭഗവാന്‍റെ ഉത്സവചടങ്ങുകൾ ആചാരപരമായി നടത്തുമ്പോൾ തന്നെ ക്ഷേത്ര മൈതാനത്ത് നടത്തുന്ന കലാപരിപാടികളും ആസ്വാദകരെ ആകർഷിക്കുന്നുണ്ട്. വിവിധ മേഖലകളിലുള്ള ഒരു വലിയ നിര തന്നെ അരങ്ങിലെത്തി ആസ്വാദകരെ അത്ഭുതപെടുത്തുന്നു..

തിരുനക്കര പൂരം

തിരുനക്കര ഉത്സവത്തിനോടനുബന്ധിച്ച് 2007- ൽ ആരംഭിച്ച 'തിരുനക്കര പൂരം' കേരളത്തിലെ മറ്റ് പൂരങ്ങളോട് കിടപിടിക്കുന്നതാണ്. കിഴക്കൻ ചേരുവാരത്തിലും പടിഞ്ഞാറൻ ചേരുവാരത്തിലും അണിനിരക്കുന്ന ഇരുപത്തിരണ്ടോളം ഗജവീരന്മാരും ---- നാദവിസ്മയം തീർക്കുന്ന വാദ്യ പ്രമാണിമാരുടെ പഞ്ചാരി പാണ്ടിമേളവും കുടമാറ്റവും കാണികളുടെ മനസ്സിൽ ഉണർത്തുന്ന ദൃശ്യ ശ്രവ്യ വിസ്മയം പറഞ്ഞറിയിക്കാവുന്നതല്ല.

നക്കരയിൽ സ്വയംഭൂവായ ഗ്രഹസ്ഥാശ്രമിയും സ്വാത്വികനുമായ ഭഗവാൻ ശ്രീമഹാദേവൻ കരുണാമയനും ശാന്തശീലനുമാണ് ദേശത്തിനും ദേശവാസികൾക്കും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് ദേശത്തിന് തിലകമായി തെളിഞ്ഞു നിൽക്കുന്നു. തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303