04 December, 2023 03:54:04 PM


1

അസോസിയേഷന്‍ താഴെ പറയുന്ന മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനിടെ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍


*വിശപ്പുരഹിത സമൂഹം*

1. മാസത്തിലൊരിക്കല്‍ അംഗങ്ങളുടെ സഹകരണത്തോടെ ജില്ലാ ജനറല്‍ ആശുപത്രിയിലും ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി മെഡിക്കല്‍ ആശുപത്രിയിലും അഡ്മിറ്റായിരിക്കുന്ന നിര്‍ദനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകള്‍ എത്തിക്കും. 

2. അംഗങ്ങളുടെ വീടുകളിലെ പിറന്നാള്‍, വിവാഹം പോലുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട് നിര്‍ദനരും നിരാലംബരുമായവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടികള്‍ എടുക്കും.

3. ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ വിശേഷദിനങ്ങളില്‍ നിര്‍ദനരും നിരാലംബരുമായവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എത്തിക്കും.

*മാലിന്യസംസ്കരണം*

1. മഴക്കാലപൂര്‍വശുചീകരണത്തിന്‍റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് പൊതുയിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

2. കൊതുകുനശീകരണത്തിനായി അസോസിയേഷന്‍ പ്രവര്‍ത്തനപരിധി ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ നഗരത്തിന്‍റെ മൂന്ന് വാര്‍ഡുകളില്‍  മരുന്ന് തളിച്ചു. മരുന്ന് സംസ്ഥാന ആരോഗ്യവകുപ്പില്‍നിന്നും ലഭ്യമാക്കി.

3. അസോസിയേഷന്‍ പ്രവര്‍ത്തനപരിധിയിലെ വീടുകളിലേയും വ്യാപാരസ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനം എല്ലായിടത്തും ഉണ്ടോ എന്ന് സര്‍വേ നടത്തി മനസിലാക്കും. സംവിധാനമില്ലാത്ത ഇടങ്ങളില്‍ എത്രയും വേഗം അതിനുള്ള നടപടികള്‍ കൈകൊള്ളും.

4. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ഹരിതകര്‍മ്മസേനക്ക് എല്ലാ വീട്ടുകാരും കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

5. മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായി അസോസിയേഷന്‍ ഭവനങ്ങളില്‍നിന്നും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറിയിരുന്നു. 

*മികച്ച നികുതിദായകന്‍*

1. നികുതികളും പൌരബോധവും - നികുതിയടയ്ക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാധാന്യവും ബോധവല്‍ക്കരണത്തിനായി സെമിനാറും ക്ലാസുകളും നടത്തും.

2. ആദ്യ സെമിനാര്‍ 2023 ഡിസംബര്‍ 31ന് വൈകിട്ട് നടക്കും. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനിലും സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം നല്‍കും.

2. ഈ സെമിനാറില്‍ ഉരുത്തിരിയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ച് 2023-24 വര്‍ഷത്തില്‍ അസോസിയേഷന്‍ അംഗങ്ങളില്‍ മാതൃകാപരമായി നികുതി ഒടുക്കിയ രണ്ട് പേര്‍ക്ക് പുരസ്കാരം നല്‍കും.

*സ്ത്രീ ശാക്തീകരണം*

1. സ്ത്രീശക്തി എന്ന പേരില്‍ അസോസിയേഷന്‍റെ ഒരു വനിതാവിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിപാടികള്‍ ഇവര്‍ നടപ്പാക്കിവരുന്നു.

2.  എല്ലാ വീട്ടിലും പച്ചക്കറിതോട്ടം എന്ന ലക്ഷ്യത്തോടെ നടത്തുന്ന എന്‍റെ അടുക്കളതോട്ടം പദ്ധതി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. എല്ലാ വര്‍ഷവും ഏറ്റവും നല്ല അടുക്കളതോട്ടം തയ്യാറാക്കുന്ന മൂന്ന് വീട്ടമ്മമാര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കിവരുന്നു.

3. സ്ത്രീജന്യരോഗങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മെഡിക്കല്‍ ചെക്കപ്പിനുമായി 2024 ജനുവരി ആദ്യവാരം ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടക്കും.

4. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ജനമൈത്രി പോലീസുമായി സഹകരിച്ച് പ്രത്യേക ക്ലാസുകള്‍ നടത്തും.

5. Nutrition for Kids & Women എന്ന വിഷയത്തില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഒരു ഓണ്‍ലൈന്‍ സെമിനാര്‍ നടത്തിയിരുന്നു. രോഹിണി രതീഷ് ക്ലാസെടുത്തു.

*യുവജന പദ്ധതികള്‍*

1. കരിയര്‍, വിദ്യാഭ്യാസ സെമിനാറുകള്‍  കോളേജുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈനായും നടത്തും. ഈ വര്‍ഷം ഒരു ഓണ്‍ലൈന്‍ സെമിനാര്‍ നടത്തിയിരുന്നു.

2. ലഹരിമരുന്നിനെതിരെ അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയിലും വിദ്യാലയങ്ങളിലും ബോധവല്‍ക്കരണസെമിനാറുകള്‍ നടത്തും.

3. ലഹരിമരുന്നിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അസോസിയേഷന്‍ പരിധിയില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301