04 March, 2024 07:37:37 AM


A

കോട്ടയം: ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ചില്ലറ വിൽപ്പനക്കാർക്ക് ദോഷകരമായി പ്രവർത്തിക്കുന്ന വ്യാപാരികളെ പ്രതിരോധിക്കാൻ തീരുമാനിച്ച് എ എസ് ആർ എ. ASRA കോട്ടയം മേഖലാ കമ്മിറ്റി അംഗങ്ങൾ..രക്ഷാധികാരി വേണു താഴത്തങ്ങാടി, പ്രസിഡന്റ് പ്രവീൺ പ്രിൻസ്, സെക്രട്ടറി രാജീവ്‌, ട്രഷറർ ഫിലിപ്പ് ജോസഫ്, വൈസ് പ്രസിഡന്റ് കുര്യക്കോസ് കിളിമല, ജോയിൻ സെക്രട്ടറി രാമചന്ദ്രൻ നായർ,കമ്മിറ്റി അംഗങ്ങൾ, മനു കറുകച്ചാൽ, സിംസൺ പെരുംപനച്ചി, ഷിബു തേങ്ങുമ്പറമ്പിൽ, മനു നെടുംകുന്നം, രതീഷ് നീണ്ടുർ, അനിരുദ്ധൻ കല്ലറ, സാജൻ വാടവാത്തൂർ .കോട്ടയം പഴയ റോട്ടറി ക്ലബ്ബിൽ ഇന്ന് നടന്ന മേഖലാ കമ്മറ്റി രൂപീകരണം മേഖലയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഉള്ള അംഗങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. കോട്ടയം ഫോണിക്സ് എന്ന സ്ഥാപനവും ആയി നടത്തിയ ചർച്ച അനുസരിച്ചു ASRA അംഗങ്ങൾക്ക് ദോഷം വരുന്ന വ്യാപാരം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്ന ധാരണ ഒപ്പുവെച്ചു. അംഗങ്ങൾ ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ടു പോകുവാനും ഇത്തരം പ്രവർത്തനം നടത്തുന്ന കച്ചവടക്കാരെ പ്രതിരോധിക്കാനും തീരുമാനിച്ചു.4മണിക്ക് തുടങ്ങിയ മീറ്റിങ്ങ് 7മണിവരെ നീണ്ടു നിന്നു. ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ അധ്യക്ഷത വഹിച്ചയോഗം സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രവീൺ പ്രിൻസ് ഉത്ഘാടനം ചെയ്തു. ഷിബു തെങ്ങുംപറമ്പിൽ, ആന്റണി അഗസ്റ്റിൻ, സിനാജ്, അനിരുദ്ധൻ കല്ലറ, ഷിജു മരിയ, രാജേഷ് പാലാ എന്നിവർ സംസാരിച്ചു. തോമസുകുട്ടി സ്വാഗതവും, സജികുമാർ നന്ദിയും പറഞ്ഞു.  കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തോമസുകുട്ടി മൈലാടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290