18 October, 2025 10:59:30 AM
വൈക്കത്ത് ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

വൈക്കം: വൈക്കത്ത് ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. പൊലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് ഇവർ സഞ്ചരിച്ച കാറിൽ സംശയം തോന്നി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 1.69 ഗ്രാം എം.ഡി.എം.എയും ഹഷീഷ് ഓയിലും കണ്ടെടുത്തത്.
കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളും തമിഴ്നാട് യൂനിവേഴ്സൽ ഫാംഹൗസിൽ താമസക്കാരുമായ നിർമൽ (33), അജയ ശരൺ (28), ഹോസാന (30) എന്നിവരാണ് പിടിയിലായത്. വൈക്കം ടി.വി പുരത്തുള്ള ഹോസാനയുടെ പിതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയതായിരുന്നു ഇവർ. വ്യാഴാഴ്ച തിരികെ മടങ്ങുമ്പോഴാണ് വൈക്കത്ത് എത്തിയപ്പോൾ പിടിയിലായത്. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.