07 November, 2025 06:49:50 PM


മധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്‍റര്‍ ആരംഭിച്ചു



കോട്ടയം:  കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ  നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ- വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.  ​  പൊതു സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി. സ്മിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സ്കറിയ വർക്കി, സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ പി.വി. സുനിൽ, നയന ബിജു, ​ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പൗളി ജോർജ്, ശാന്തമ്മ രമേശൻ, ​ഗ്രാമപഞ്ചായത്തം​ഗങ്ങളായ സൈനമ്മ ഷാജു, സി.ബി. പ്രമോദ്, സുകുമാരി ഐഷ, സ്റ്റീഫൻ പാറാവേലി, എൻ.വി. ‍ടോമി, ജെയ്സൺ കുര്യൻ, അർച്ചന കാപ്പിൽ, രശ്മി വിനോദ്, ഷീജ സജി, ജാൻസി സണ്ണി, ലൈസമ്മ മാത്യു, സി.എൻ. മനോഹരൻ, സുനിതകുമാരി, നോബി മുണ്ടയ്ക്കൻ, മെഡിക്കൽ ഓഫീസർ  പി.എസ്. സുഷാന്ത് എന്നിവർ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928