22 January, 2016 09:37:30 PM


കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണു് ' മോഡേണ്‍ ' ആയി !

കുട്ടനാടന്‍ പുഞ്ചയിലെ എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനത്തിന്റെ ഇംഗ്ലീഷ് പതിപ്പുമായി യൂട്യൂബിലൂടെ ഏറെ പ്രശസ്തയായ വിദ്യ അയ്യരും സുഹൃത്ത് ശങ്കര്‍ ടക്കറും.  ഗ്രാമാന്തരീക്ഷവും ഉത്സവങ്ങളും വള്ളവും പടിഞ്ഞാറന്‍ കായല്‍ പ്രദേശത്തെ വെള്ളവും ഒക്കെയടങ്ങുന്ന മലയാളിയുടെ ഗൃഹാതുരതയുടെ ഈ ഗാനം കേട്ടാല്‍ കുട്ടനാടന്‍പുഞ്ചയിലെ കൊച്ചുപെണ്ണ് അമേരിക്ക പോലുള്ള പടിഞ്ഞാറന്‍ നാടുകള്‍ ചുറ്റി  വന്ന ഒരു പ്രതീതിയാണുളവാക്കുന്നത്.

നാടന്‍ശീലുകളുടെയും താളത്തിന്റെയും മനോഹാരിത കൊണ്ട് തലമുറകള്‍ പിന്നിട്ടിട്ടും ശോഭ ഒട്ടും മായാത്ത നാടന്‍ പാട്ടിനെ പുതുമയുടെ ഭംഗി ചേര്‍ത്തെടുത്തിരിക്കുകയാണ് വിദ്യ  അയ്യര്‍ എന്ന ഗായിക. കേരളത്തില്‍ വേരുകളുള്ള വിദ്യ ചെന്നൈയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതെല്ലാം അമേരിക്കയിലാണ്. ശാസ്ത്രീയ സംഗീതത്തില്‍ തുടര്‍ന്നും പരിശീലനം നേടിയ വിദ്യ തന്റെ യൂ ട്യൂബ് ചാനലിലൂടെ ഏറെ പ്രശസ്തയാണ്. വിദ്യയും സുഹൃത്ത് ശങ്കര്‍ ടക്കറും ചേര്‍ന്നാണ് ഫ്യൂഷന്‍ ഗാനത്തിനുള്ള വരികള്‍ ഒരുക്കിയത്.  പൂര്‍ണമായും  കേരളത്തില്‍ തന്നെ ചിത്രീകരിച്ചിട്ടുള്ള ഗാനം  തനിക്ക് പ്രിയപ്പെട്ട കേരളത്തിനുള്ള സമ്മാനമാണെന്ന് വിദ്യ പറയുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K