
ഏറ്റുമാനൂർ : ശക്തിനഗർ കോണിക്കൽ ചാക്കോ കെ വി (കുഞ്ഞുമോൻ - 70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ (ശാന്തിതീരം).
ഏറ്റുമാനൂർ : ശക്തിനഗർ കോണിക്കൽ ചാക്കോ കെ വി (കുഞ്ഞുമോൻ - 70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ (ശാന്തിതീരം).
വയലാ: ആമ്പശേരിൽ എം. പി. അമ്മിണിക്കുട്ടിയമ്മ (82) അന്തരിച്ചു. വയല ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും വയല മമ്പള്ളിൽ കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ എ. കെ. നാരായണൻ നായർ (റിട്ട. സ്റ്റേഷൻ മാനേജർ സതേൺ റയിൽവേ). മക്കൾ: അരുൺ, അജിത് (എച്ച് എസ് എസ് കൂത്താട്ടുകുളം) മരുമക്കൾ: സരിത ( കൃഷ്ണവിലാസ് മേമ്മുറി), ആശ (പാണതറ കിടങ്ങൂർ). സംസ്കാരം നാളെ (ബുധൻ) 2 ന് വീട്ടുവളപ്പിൽ.
കോട്ടയം: കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കവിതയാണ് ഭാര്യ. മക്കൾ ഉണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം.
ഏറ്റുമാനൂർ : ശക്തിനഗർ ശ്രീ സായി റോഡിൽ കൃഷ്ണനിവാസിൽ അംബുജാക്ഷി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30ന്. മക്കൾ : പരേതനായ ജയൻ, സുലോചന.
നട്ടാശ്ശേരി : കുടമാളൂർ തേക്കാനത് വീട്ടിൽ രാജൻ (64) അന്തരിച്ചു. സംസ്കാരം നട്ടാശ്ശേരിയിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പൊന്നമ്മൾ കുമാരനല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജി (ഫെനിക്സ്, പാറമ്പുഴ), രാജേഷ് (ഡിസൈനർ & മനോരമ ഏജന്റ്), രാകേഷ്, മരുമക്കൾ : ദിപിൻ (വെബ് ഡിസൈനർ, എറണാകുളം), പ്രീതി (ഇസാഫ് ബാങ്ക്).
ഏറ്റുമാനൂർ: ഏറ്റുമാനൂർ രോഹിണിയിൽ എം പി ഭാനുമതി(83) അന്തരിച്ചു. കോടിമത മതുമല കുടുംബാംഗമാണ്. ഭർത്താവ് കാളേച്ചു വീട്ടിൽ കെ എൻ മോഹൻ ( ആർ കെ പ്രസ്സ്). മക്കൾ: ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ഹരികൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ഹാരിദാസ്, പാർവതി. സംസ്‍കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
വയലാ: തേലപ്പുറത്ത് രാമചന്ദ്രൻ നായർ (71) അന്തരിച്ചു. കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനാണ്. സംസ്കാരം നാളെ പകല്‍ 2 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി ഇലയ്ക്കാട് കണ്ടച്ചം വീട്ടിൽ കുടുംബാംഗം. മക്കൾ: രാജേഷ് (കോട്ടയം ടെക്സ്റ്റയിൽസ്), രതീഷ്. മരുമക്കൾ: ദീപ ഉമ്പുകാട്ട്, മാറിയിടം (കൊച്ചു ലൂർദ് ഹോസ്പിറ്റൽ, കിടങ്ങൂർ), വിനീത രഞ്ജിനി, വയലാ (ചൈതന്യ ഹോസ്പിറ്റൽ കുറവിലങ്ങാട്)