15 May, 2019 07:59:16 PM


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളില്‍ നിന്നും പണം തട്ടിയ എരുമേലി സ്വദേശി അറസ്റ്റില്‍



എരുമേലി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 40000 രൂപ തട്ടിയ കേസില്‍ കനകപ്പാലം തെക്കാട്ട് വീട്ടില്‍ സലിം (49) നെ എരുമേലി പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ മലയാളികളുടെ വീട്ടില്‍ വീട്ടുജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു എരുമേലി സ്വദേശികളായ രണ്ടു യുവതികളില്‍ നിന്നും പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു.


ദുബായില്‍ എത്തിയ ഉടനെ ചതി മനസിലാക്കിയ യുവതികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും പോലീസിന്‍റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇവരുടെ പരാതിയിന്‍മേല്‍ ഇന്ന് രാവിലെ സലിമിനെ എരുമേലി പോലിസ് അറസ്റ്റ് ചെയ്തു. എരുമേലി എസ്എച്ച്ഓ എം ദിലീപ് ഖാന്‍റെ നേതൃത്വത്തില്‍ എസ് ഐ മാരായ ജോയ് തോമസ്‌, വിദ്യാധരന്‍ എന്നിവരാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K