28 August, 2019 10:13:49 PM


ചെക്ക് കേസ് : ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു വിദേശത്ത് അറസ്റ്റില്‍




ഒമാന്‍: ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്‍റെ മകനുമായ ബൈജു ഗോപാലൻ ചെക്കുകേസിൽ വിദേശത്ത് അറസ്റ്റില്‍. ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ദുബായ് പോലീസിനു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

അല്‍ഐന്‍ ജയിലിലാണ് ബൈജു ഇപ്പോഴുള്ളതത്രേ. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാൻ വഴി കേരളത്തിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്പോർട്ടിൽ വ്യാജ എക്സിറ്റ് സീൽ പതിച്ചു റോഡു മാർഗമാണത്രേ ഒമാനിലേക്ക് കടന്നത്. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K