30 March, 2024 07:35:40 PM


ഇളംങ്ങുളം തിരുഹ്യദയഭവനിലെ അന്തേവാസിയെ കാണ്മാനില്ല



പൊന്‍കുന്നം: ഈ ഫോട്ടോയിൽ കാണുന്ന ഇളംങ്ങുളം തിരുഹ്യദയഭവനിൽ അന്തേവാസിയായിരുന്ന രാജേന്ദ്രൻ, (73) എന്നയാൾ 27/03/2024 രാവിലെ 09.45 മണിക്കും 10.30 മണിക്കും ഇടയ്ക്കുളള സമയം ആശ്രമത്തിൽ നിന്നും എങ്ങോട്ടോ പോയിട്ട് ഈ സമയം വരെ ആശ്രമത്തിൽ തിരികെ എത്താതെ കാണാതായ വിവരത്തിന് പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ ക്രൈം .303/2024 U/S 57 of KP Act പ്രകാരം കേസ് രെജിസ്ടര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നതാണ് . ടിയാള്‍ക്ക് കേള്‍വിക്കുറവ് ഉണ്ട്. മാനസികരോഗത്തിനു മരുന്ന് കഴിക്കുന്നുണ്ട്. പൈകയിലെ CHC യിൽ നിന്നാണ് മരുന്ന് വാങ്ങിക്കുന്നത്. ആശ്രമത്തിൽ നിന്നും ഇറങ്ങിപ്പോയ സമയം ഓറഞ്ച് നിറത്തിലുളള ടീ ഷർട്ടും, നീലയിൽ കളങ്ങോടുകൂടിയ കൈലിയും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 cm ഉയരവും ,50 Kg തൂക്കവും ഉണ്ട്, ഇരുനിറം ആണ്. ഇദ്ധേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.
ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് : 9497987077
പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ : 04828 221240


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K