27 February, 2024 11:12:41 AM


രാഷ്‌ട്രപതി ഭവനില്‍ 'പര്‍പ്പിള്‍ ഫെസ്റ്റ്' നടന്നു : രാഷ്‌ട്രപതി ദ്രൗപതി മുര്‍മു മുഖ്യതിഥിയായി



ന്യൂഡല്‍ഹി: രാഷ്‌ട്രപതി ഭവന്‍റെ അമൃത് ഉദ്യാനില്‍ സംഘടിപ്പിച്ച പർപ്പിള്‍ ഫെസ്റ്റില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു പങ്കെടുത്തു. ഉള്‍ക്കൊള്ളലിന്‍റെയും ശാക്തീകരണത്തിന്റെയും പ്രാധാന്യം അടിവരയിടുന്ന ഒരു പരിപാടിയാണിതെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്തമാക്കി.

ദിവ്യാംഗരുടെ (പിഡബ്ല്യുഡി) കഴിവുകള്‍ പ്രദർശിപ്പിക്കുന്നതിനായി സമർപ്പിച്ച ഫെസ്റ്റില്‍ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു.

ദിവ്യാംഗർ ആകർഷകമായ പ്രകടനങ്ങളിലൂടെ തങ്ങളുടെ കഴിവുകള്‍ പ്രദർശിപ്പിച്ചപ്പോള്‍, പ്രസിഡൻ്റ് മുർമു അവരില്‍ ചിലരുമായി കുശലന്വേഷണവും നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K