05 November, 2019 06:54:38 PM


കുമരകം ചെങ്ങളത്ത് ഇടഞ്ഞ ആനയുടെ പുറത്തു നിന്നു വീണു പാപ്പാന് ദാരുണാന്ത്യം



കോട്ടയം: കുമരകം ചെങ്ങളത്ത് ഇടഞ്ഞ ആന പാ​പ്പാ​നെ വൈദ്യുതി പോ​സ്റ്റിനിടയില്‍ ഞെ​രു​ക്കി കൊ​ന്നു. വിക്രം (26) ആണ് മരിച്ചത്. രക്ഷപെടാനുള്ള ശ്രമത്തിലാണു വീണത്. തിരുനക്കര ശിവനാണ് ഇടഞ്ഞോടിയത്. ആനയുടെ മു​ക​ളി​ല്‍​നി​ന്ന് വാ​ലി​ല്‍ പി​ടി​ച്ചി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കുമ്പോ​ള്‍ പാ​പ്പാ​നെ വൈ​ദ്യു​ത പോ​സ്റ്റി​ന് ഇ​ട​യി​ലിട്ട് ഞെ​രു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ക്ര​മി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആന ഇപ്പോൾ മരുതന ഭാഗത്തു നിൽക്കുകയാണ്. മയക്കുമരുന്നു വെടിവച്ചു തളയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.


മൂന്നര മാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച്‌ തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്. വരുന്ന വഴിയില്‍ നേരത്തെയും ആന ഇടഞ്ഞിരുന്നു. ആ സമയത്ത് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. ആദ്യം ഇടഞ്ഞപ്പോള്‍ നിരവധി ബസ്സുകള്‍ക്ക് നേരെയും ആന പാഞ്ഞടുത്തു. പാപ്പാന്‍മാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്‌. പിന്നാലെ കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ആന ഇടയുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന പാപ്പാനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ഈ അടുത്താണ് പുതിയ പാപ്പാന്‍മാരെ നിയമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K