08 February, 2020 04:46:16 PM


മയക്കുമരുന്നിനെതിരെ കര്‍ശന നടപടി: പൊതുജനങ്ങള്‍ക്കും പൊലീസിനൊപ്പം പങ്കാളികളാവാം



കോട്ടയം: കോട്ടയം ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളിയാവാന്‍ അവസരം.  മയക്കുമരുന്നുകളുടെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ്  9497911011 എന്ന ഒരു പുതിയ വാട്സ് ആപ്പ് നമ്പര്‍ ആരംഭിച്ചിരിക്കുന്നു.


ഈ നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നിന്‍റെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ചുള്ള വിവരങ്ങള്‍ അയക്കാവുന്നതാണ്.  വിവരങ്ങള്‍ നകുന്നയാളുകളുടെ നമ്പരുകള്‍ രഹസ്യമായി സൂക്ഷിക്കും. പ്രസ്തുത നമ്പര്‍ കോട്ടയം ജില്ലാ നാര്‍കോട്ടിക് സെല്‍ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കും. ഈ നമ്പര്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനോ, മറ്റ് സ്വകാര്യ ലാഭത്തിനു വേണ്ടിയോ ദുരുപയോഗം ചെയ്യുവാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K