16 October, 2021 03:16:23 PM


പൂ​ഞ്ഞാ​റി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ൽ; കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഈരാറ്റുപേട്ടയും വെ​ള്ള​ത്തി​നടി​യി​ല്‍



കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോ​ട്ട​യം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ പൊ​ട്ടി. ചോ​ല​ത്ത​ടം ഭാ​ഗ​ത്താ​ണ് ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം റെ​ജി ഷാ​ജി​യു​ടെ വീ​ട് ഭാ​ഗ​ക​മാ​യി ത​ക​ര്‍​ന്നു. മ​ന്നം ഭാ​ഗ​ത്ത് ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് ഒ​ലി​ച്ചു പോ​യി. പൂ​ഞ്ഞാ​ര്‍, മു​ണ്ട​ക്ക​യം, ഇ​ള​ങ്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യി മ​ഴ പെ​യ്യു​ന്ന​ത്.

പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രി​സ് പ​ള്ളി​ക്ക് മു​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി. വെ​ള്ള​ക്ക​ട്ട് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് കു​ടു​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​ദ്യ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ വെ​ള്ളം ക​യ​റു​ന്ന​ത്. മേ​രി ക്യൂ​ൻ​സ് ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വെ​ള്ളം നി​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ലി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ എ​രു​മേ​ലി- മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര നി​രോ​ധി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K