04 December, 2021 10:13:21 PM


ഒന്നുകിൽ ജയിൽ, അല്ലെങ്കിൽ മരണം; നിങ്ങളുടെ കയ്യിലുള്ള പണം എനിക്കയച്ചു തരൂ - ജയനാശാൻ



കോട്ടയം: പൂഞ്ഞാറിൽ പ്രളയ ജലത്തിൽ ബസ് ഓടിച്ചതിനു സസ്പെൻഷൻ ലഭിച്ച ജയനാശാനെന്ന ജയദീപ് സെബാസ്റ്റ്യൻ ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടുന്നു. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹം പങ്കുവെക്കുന്നത്.

'അന്നത്തെ ആ സംഭവത്തിനുശേഷം നാട്ടിൽ കാലു കുത്താൻ സാധിക്കാത്ത അവസ്ഥയാണ്. ലൈസൻസ് നഷ്ടമായി. അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവൊള്ളൂ. പന്ത്രണ്ട് വർഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ യാചിക്കുന്നത്, നിങ്ങൾക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടിൽ ഇട്ടു തരൂ, ലൈസൻസ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വിൽപ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..

അമേരിക്കയിലേക്ക് ഒന്നും പോകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകിൽ ജയിൽ അല്ലെങ്കിൽ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാൻ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബർ വെട്ടാനും ഇലക്ട്രോണിക്സ് വർക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവർ. എന്റെ കഴുത്തിൽ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ​ഗെറ്റപ്പിനുവേണ്ടി ​ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണ്‌ - ജയനാശാൻ പറയുന്നു.

സസ്‌പെൻഷനിലായതിന് പിന്നാലെ ബസ് മുങ്ങിയ പത്ര വാർത്തയോടൊപ്പം ജയദീപ് കെഎസ്ആർടിസിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K