05 May, 2022 02:31:51 PM


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്തു: യുവാവ് അറസ്റ്റിൽ



പാലാ : വിവാഹ വാഗ്ദാനം നൽകി യുവതിയെ കൂടെ താമസിപ്പിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കടപ്പാട്ടൂർ കരയിൽ  കത്രീഡൽ പള്ളിക്ക്  പുറകുവശത്തായി വാടകയ്ക്ക് താമസിച്ചിരുന്ന അയർക്കുന്നം  തെക്കേ മഠത്തിൽ  വീട്ടിൽ  രാജൻ മകൻ  29 വയസ്സുള്ള  സോനു രാജനെയാണ്  പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.

2020  മുതൽ ഇയാളും പരാതിക്കാരിയും  ഭാര്യ ഭർത്താക്കന്മാരായി കടപ്പാട്ടൂർ  കത്രീഡൽ പള്ളിക്ക്  പുറകുവശത്തായി  വാടകയ്ക്ക്   താമസിച്ചുവരികയായിരുന്നു. ഈ കാലയളവിൽ  പ്രതി പലപ്പോഴായി പരാതികാരിയുടെ കൈയിൽ നിന്നും   മൂന്നു പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും   കൈക്കലാക്കിയിരുന്നു. തുടർന്ന് പ്രതി കഴിഞ്ഞ മാസം പതിനാലാം തീയതി  സ്വന്തംവീടുവരെ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയി. എന്നാൽ തിരിച്ചു വരാതെ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു ചെയ്തത്. ഈ സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പോലീസ് സ്റ്റേഷനിൽ  എത്തി  പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K