27 July, 2022 09:56:23 PM


അട്ടപ്പാടി മധു കേസിൽ വീണ്ടും കൂറുമാറ്റം; ഇന്ന് മൊഴി മാറ്റിയത് പതിനേഴാം സാക്ഷി ജോളി



പാലക്കാട്: അട്ടപ്പാടി മധു കേസിൽ വീണ്ടും കൂറുമാറ്റം. പതിനേഴാം സാക്ഷി ജോളിയാണ് കൂറുമാറിയത്. നേരത്തേ പ്രതികൾ മധുവിനെ മർദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയ പതിനേഴാം സാക്ഷി ജോളി കോടതിയിൽ ഇന്ന് മൊഴിമാറ്റി പറഞ്ഞു. നേരത്തെ പോലീസ് നിർബന്ധിച്ചതിനാലാണ് രഹസ്യമൊഴി നൽകിയത് എന്ന് ജോളി കോടതിയെ അറിയിച്ചു. 

കേസിൽ ഇതുവരെ 7 സാക്ഷികളാണ് തുടർച്ചയായി കൂറുമാറിയത്. കേസിൽ പത്താം സാക്ഷി ഉണ്ണിക്കൃഷ്ണൻ മുതൽ പതിമൂന്നാം സാക്ഷി ഒഴികെ ഏഴു പേരാണ് ആകെ കുറുമാറിയത്. ഇതിൽ മധുവിന്‍റെ ബന്ധു ചന്ദ്രൻ മുതൽ രണ്ട് വനം വകുപ്പ് വാച്ചർമാരും ഉൾപ്പെടും. കേസിൽ ഇനി മറ്റന്നാളാണ് 19 ആം സാക്ഷിയുടെ വിസ്താരം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K