
പേരൂർ : പായിക്കാട് ശ്യാമള സദനത്തില്‍ പരേനായ ശങ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കൾ: പരേതയായ ശ്യാമള, ചന്ദ്രൻ, സുരേന്ദ്രൻ, ഗീത, മരുമക്കൾ : രവീന്ദ്രൻ, ഉണ്ണി, സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

പേരൂർ : പായിക്കാട് ശ്യാമള സദനത്തില്‍ പരേനായ ശങ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കൾ: പരേതയായ ശ്യാമള, ചന്ദ്രൻ, സുരേന്ദ്രൻ, ഗീത, മരുമക്കൾ : രവീന്ദ്രൻ, ഉണ്ണി, സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് (54) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. 1994 ഏപ്രില്‍ എട്ടിന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച മോണ്‍. വര്‍ഗ്ഗീസ് മൂവാറ്റുപുഴ രൂപതയുടെ വികാരി ജനറാള്‍, ചാന്‍സിലര്‍, കോര്‍പ്പറേറ്റ് മാനേജര്‍, മൈനര്‍ സെമിനാരി റെക്ടര്‍, മലങ്കര മേജര്‍ സെമിനാരിയുടെ ആത്മീയ പിതാവ് എന്നീ നിലകളിലും, അവിഭക്ത തിരുവല്ല രൂപതയുടെ വൈദിക ക്ഷേമനിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവല്ല അതിരൂപതയില്‍ വെണ്ണിക്കുളം, തച്ചമം, കാഞ്ഞിരപ്പാറ, വാലാങ്കര ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തലവടി സൗത്ത്, തലവടി നോര്‍ത്ത്, എടത്തിക്കാവ്, മുക്കൂട്ടുതറ, ഇടകടത്തി, എരുമേലി, മുക്കട, പനയമ്ബാല, മുണ്ടുകുഴി എന്നീ പള്ളകളില്‍ വികാരിയായും മൂവാറ്റുപുഴ രൂപതയില്‍ കുന്നക്കുരുടി, മഴുവന്നൂര്‍, അഞ്ചല്പെട്ടി, ഓണക്കൂര്‍, മാമലശ്ശേരി, വെങ്ങോല, പെരുമ്ബാവൂര്‍, കീഴില്ലം, പൂതൃക്ക, തമ്മാനിമറ്റം, നീറാമുകള്‍, ഏഴക്കരനാട് എന്നീ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്. സഹേദരങ്ങള്‍: സിസ്റ്റര്‍ ദീപ SIC, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്സി, ജെസ്സി, ജോഷി. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ പത്തിന് ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു.
അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള് പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. ഭാര്യ: ഷൈലജ, മക്കള്‍: സിയാന സിയാദ് (ലജ്നത് സ്കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനി), സൈറാസിയാദ് (സെന്റ് ജോസഫ്സ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി).

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട മഹാലക്ഷ്മിയില്‍ ശ്രീറാം സുബ്രഹ്മണ്യന് (51) അന്തരിച്ചു. പാലക്കാട് കളളിയത്ത് ടി എം ടിയിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറായ പരേതൻ കോഴിക്കോട് ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനിയിൽ മഹാലക്ഷ്മിയിൽ പരേതനായ പി.എൻ.സുബ്രഹ്മണ്യത്തിന്യും കമലാ സുബ്രഹ്മണ്യത്തിന്റെയും മകനാണ്. ഭാര്യ: ഏറ്റുമാനൂരപ്പന് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ആര്.എ അയ്യരുടെ മകള്‍ സരിത അയ്യര്‍ (അസി.പ്രൊഫസര്‍, ഏറ്റുമാനൂരപ്പന് കോളേജ്), മക്കള്‍: ലക്ഷ്മി, വാണി (ഇരുവരും കോട്ടയം ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥിനികൾ). സഹോദരങ്ങള്‍ ഡോ.ലക്ഷ്മി (മെഡിക്കല്‍ കോളേജ്, കോട്ടയം), ഡോ.നാരായണന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണസമൂഹമഠം ശ്മശാനത്തില്‍.

പേരൂര്‍: ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന പള്ളി മുന്‍ വികാരി പേരൂര്‍ ഇടയാടിയിലായ ആനത്താനത്ത് ഫാ. എ.ടി മാത്യു ആനത്താനത്ത് (59). ഭാര്യ: വാകത്താനം നാലുന്നാക്കല്‍ കോട്ടപുറം കുടുംബാംഗം അന്നമ്മ മാത്യു, മക്കള്‍: ഡോ.ശൈനോ മാത്യു (കാലിഫോര്‍ണിയ), ചെല്‍സി ശ്മൂനി മാത്യു, ഏലിയാസ് ടോം മാത്യു (കാനഡ), മരുമകന്: ജാക്ക്ലവന്ചാര് (കാലിഫോര്‍ണിയ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശ്രീകലാ ഹോമിയോ ക്ലിനിക് സ്ഥാപകന്‍ സവിതയില്‍ ഡോ.എന്‍.എസ് നമ്പൂതിരി (84) അന്തരിച്ചു. ചെങ്ങന്നൂര്‍ പാലപ്പള്ളി വെള്ളിയോട്ടില്ലം കുടുംബാംഗമാണ്. ഭാര്യ: ആയൂര്‍ പെരിങ്ങള്ളൂര്‍ തൈതോട്ടുനിലമന കുടുംബാംഗം ശാരദാമണി (റിട്ട ഫോറസ്റ്റ് സൂപ്രണ്ട്, ഡിപ്പാര്‍ട്ട്മെന്റ്). മക്കള്‍: ഡോ,സതീശ് (ശ്രീകലാ ക്ലിനിക്, ഏറ്റുമാനൂര്‍), ഡോ.ശ്രീകല (ബംഗളൂരു), മരുമക്കള്‍: ഗീത (ടീച്ചര്‍, പള്ളികൂടം, കോട്ടയം), ഗണേഷ് (റിട്ട ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥന്). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

പുന്നത്തുറ വെസ്റ്റ്: ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ ടി.പി.മോഹന്‍ദാസിന്റെ സഹോദരന് തേക്കനാംകുന്നേല്‍ (കുറുന്തോട്ടത്തില്‍) മാത്യു (പാപ്പന് - 75). ഭാര്യ: അതിരമ്പുഴ കല്ലുങ്കല്‍ പറമ്പില്‍ കുടുംബാംഗം പെണ്ണമ്മ. മക്കള്‍: ജാന്‍സി, റീജ, റിനോ. മരുമക്കള്‍: ജിസ്മോന് തൊടുപുഴ, രതീഷ് കിളിമാനൂര്‍, ബിനീഷ് പേരൂര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.

പന്തളം: ഊട്ടുപുര കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും മാള പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെ ഭാര്യയുമായ അശ്വതി നാൾ മാലതി തമ്പുരാട്ടി (92) അന്തരിച്ചു. മരണത്തെതുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ഒക്ടോബർ 19 വരെ അടച്ചു. 20ന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. മക്കൾ: സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, രാജരാജവർമ്മ, എം. ആർ സുരേഷ് വർമ്മ (ജോ. സെക്രട്ടറി, പന്തളം കൊട്ടാരം നിർവ്വാഹക സംഘം), സുമംഗല തമ്പുരാട്ടി, മരുമക്കൾ: രവിവർമ്മ, രവീന്ദ്രവർമ്മ, മാധവൻ നമ്പൂതിരി, സുഷമ തമ്പുരാട്ടി, ലേഖ വർമ്മ, ദാമോദരൻ ഉണ്ണി. സംസ്കാരം നടത്തി.

കട്ടപ്പന: ബിസ്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു. നരിയംപാറ വീരാശ്ശേരിയിൽ അനീഷിന്റെ മകൻ അമൽ (ഒന്നര) ആണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൊവരയാർ ഉണ്ണിമിശിഖ പള്ളി സെമിത്തേരിയിൽ

ഏറ്റുമാനൂര്‍: പേരൂരില്‍ പനി ബാധിച്ച് പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. പേരൂര്‍ മേച്ചേരികാലായില്‍ രമേശിന്റെയും രേഷ്മയുടെയും മകള്‍ അബിനയാണ് മരിച്ചത്. സഹോദരങ്ങള്‍: ആരവ്, അര്‍ഷ. സംസ്കാരം നടത്തി.
ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. 70 വയസായിരുന്നു. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.
പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്കാരം, പി വി സാമി സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്കരിക്കും.

ഏറ്റുമാനൂര്‍ : അഭിരാമം (രാജശ്രീ) പരേതനായ രാജന്‍പിള്ളയുടെ ഭാര്യ പത്മിനി (66) അന്തരിച്ചു. പെരുമ്പാവൂര്‍ രാധാമന്ദിരത്തില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ മകളാണ്. മക്കള്‍: പ്രിയ, സംഗീത, മരുമക്കള്‍: ബിജു (ബേബി), അജി. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പ്രഥമ ചെയര്മാന് ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പരേതനായ പ്ലാക്കിതൊട്ടിയില്‍ പി.ജെ.തോമസിന്റെ (കുട്ടപ്പന്) ഭാര്യയുമായ റോസമ്മ തോമസ് (തങ്കമ്മ - 87) അന്തരിച്ചു. പരേത ഏറ്റുമാനൂര്‍ നടയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ജോസ് തോമസ്, ലിസി ബാബു, രാജു തോമസ് (ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം), പരേതനായ ബാബു തോമസ്, മരുമക്കള്‍: ബാബു ജോസ്, പ്ലാത്തോട്ടം (മൂവാറ്റുപുഴ), ലിസി ബാബു, മടുക്കയില്‍, പുന്നത്തുറ (സ്വിറ്റ്സര്‍ലന്റ്), സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.

കാഞ്ഞിരപ്പള്ളി: പാറത്തോട് കൊച്ചുപറമ്പിൽ പരേതനായ മുസ്തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: റംല സാലി (വായ്പ്പൂര്), സലീന സാലി (നാരങ്ങാനം), പരേതനായ നാസർ, ഫൗസിയ കരീം (അധ്യാപിക, മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്, ഈരാറ്റുപേട്ട), ബീന അൻസാരി (കാരമല, പത്തനാട്). മരുമക്കൾ: മുഹമ്മദ് സാലി (ബിസിനസ്), പി.എം. മുഹമ്മദ് സാലി (റിട്ട. കെ.എസ്.ആർ.ടി.സി), കെ.എസ്. അൻസാരി (ബിസിനസ്), സുഹദ നാസർ, സി.എ.എം. കരീം (ചീഫ് ഓഫ് ബ്യൂറോ, മാധ്യമം, കോട്ടയം). കബറടക്കം ബുധനാഴ്ച രാവിലെ 11ന് പാറത്തോട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന് എം കുഞ്ഞിമൂസ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന് താജുദ്ദീന് വടകര മകനാണ്. വിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന് മാസ്റ്റററാണ്. ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവന് മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന് ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.
70-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന് താജൂദീന്‍ വടകര 2000-ത്തിന്റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.

കൊച്ചി: ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.
അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന് കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്.


ഏറ്റുമാനൂര്‍: വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി (കുഞ്ഞ് - 76) അന്തരിച്ചു. ഭാര്യ: കടപ്ലാമറ്റം കുട്ടന്തടത്തേല് കുടുംബാംഗം സിസിലി മാത്യു. മക്കള്‍: സിമ്മി മാത്യു, ജിമ്മി മാത്യു, ടിമ്മി മാത്യു, മരുമക്കള്‍: മേഴ്സി, ടിനു, സെല്‍ബി. സംസ്കാരം ഞായറാഴ്ച 2ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയില്‍.

നട്ടാശ്ശേരി: വൃന്ദാവനത്തില്‍ ഗോപാലകൃഷ്ണ പണിക്കര്‍ (84) അന്തരിച്ചു. റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: നട്ടാശ്ശേരി മാലിയേല്‍ കുടുംബാംഗം സാവിത്രി. മക്കള്‍: ശ്രീകുമാര്‍ (സായൂജ്യം, ശക്തിനഗര്‍, ഏറ്റുമാനൂര്‍), ഗോപകുമാര്‍ (അബുദാബി), മരുമക്കള്‍: സുപ്രിയ, ജയ (കിടങ്ങൂര്‍). സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പില്‍.

ദില്ലി: മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു. 96 വയസായിരുന്നു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാം ജേഠ്മലാനിയുടേത്. നിയമ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാം ജേഠ്മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു.
നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാം ജേഠ്മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല് ഗുരുവിന്റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു.
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ എസ്.ശ്രീറാം നിർമിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പേര്. വിക്രമിന്റെ നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമിച്ചത്.
ഒരു നിർമാതാവെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബോംബെ വൻവിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.



നിലമ്പൂർ: ചുങ്കത്തറ കൈപ്പിനി സ്വദേശി ഗിരീഷിന്റെ മകൻ ആദർശ് (10) അന്തരിച്ചു. ഉറങ്ങാന്‍ കിടന്ന ആദര്‍ശിന്റെ മരണം പാമ്പ് കടിയേറ്റതാകാം എന്ന് സംശയിക്കുന്നു. ഉടനെ വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദില്ലി: പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദര്‍ശന്റെ സ്ഥാപക അവതാരകയായ നീലം ശര്‍മ്മയുടെ മരണത്തില്‍ ഡി.ഡി. ന്യൂസ് ഔദ്യോഗിക ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.
സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ 'തേജസ്വിനി', ' ബഡി ചര്‍ച്ച' തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2018ല്‍ നാരി ശക്തി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്കാരവും നീലം ശര്‍മയെ തേടിയെത്തി. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
20 വര്‍ഷത്തിലധികം ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ച നീലം ശര്‍മ്മ ദൂരദര്‍ശനിലെ നിരവധി കര്‍ത്തവ്യങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദര്ശന് അനുസ്മരിച്ചു

ആർപ്പൂക്കര: ഗാന്ധിനഗർ പുണർതത്തിൽ കെ.കെ.രാമചന്ദ്രൻ നായർ (69) അന്തരിച്ചു. നട്ടാശ്ശേരി കുന്നപ്പോട്ട് കുടുംബാംഗവും സി ആർ പി എഫ് റിട്ട സബ് ഇൻസ്പെക്ടറുമാണ്. ഭാര്യ: ആർപ്പൂക്കര കാക്കനാട്ട് കുടുംബാംഗം ശാന്തകുമാരി. മക്കൾ: അനീഷ് കുമാർ, അനൂപ് കുമാർ, മരുമക്കൾ: മഹിത, പ്രീത. സംസ്കാരം നടത്തി. സഞ്ചയനം ആഗസ്ത് 23ന് രാവിലെ 9 മണിക്ക്.


കാവാലം: ഇത്തിത്തറ പരേതനായ ഐ.സി.തോമസിന്റെയും മേരിക്കുട്ടിയുടെയും മകന് ജോര്‍ജ്കുട്ടി തോമസ് (52) അന്തരിച്ചു. ഭാര്യ: ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം ഷീബ, മകന്: സച്ചു (ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ബിജുമോന് തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക്, ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി. സംസ്കാരം ആഗസ്ത് 21 ബുധനാഴ്ച 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഫോണ്‍: 9447022527.

കൊച്ചി: സിനിമാ പിന്നണി ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. 1998 ജനുവരി 23നാണ് ബിജു നാരായണന് ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്, സൂര്യനാരായണന് എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോൺസ് പള്ളിയിൽ നടക്കും.
കൊച്ചിയിലെ സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്സ് പാസ്സായ മികച്ച പിയാനോ വിദഗ്ധയുമായിരുന്നു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.


ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല് റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. മുന്‍മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പെട്രോളിയം-നഗരവികസന വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.



പാലാ: ചെത്തിമറ്റം ശ്രീശൈലത്തില്‍ പി.സി.കൈമള്‍ (86) അന്തരിച്ചു. സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ആണ് പരേതന്. ഭാര്യ: നെച്ചിപുഴൂര്‍ കണകമ്മാക്കല് കുടുംബാംഗം പത്മാവതി കുഞ്ഞമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.യുപി സ്കൂള്‍, ചക്കാമ്പുഴ), മക്കള്‍: ബിന്ദു (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെഎസ്ഇബി, തിരുവനന്തപുരം), ബ്രിജേഷ് (എക്സ്പീരിയന് ടെക്നോളജീസ്, ടെക്നോപാര്‍ക്ക്), ഇന്ദു (ചെന്നൈ), മരുമക്കള്‍: മാധവന് (എം ആന്റ് എം കണ്‍സള്‍ട്ടന്റ്സ്, തിരുവനന്തപുരം), ഗീത (എന്‍ഐസി, തിരുവനന്തപുരം), ഡോ.സുജിത് (ഐഐടി, ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച 3ന് വീട്ടുവളപ്പില്‍.

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പട്ടത്തെ സ്വവസതിയിൽ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് സ്വദേശം.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണൽ ജീവിതം തുടങ്ങിയ എം.ജെ.രാധാകൃഷ്ണൻ പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങൾക്ക് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചയാൾ കൂടിയാണ് എം ജെ രാധാകൃഷ്ണൻ. മങ്കട രവിവർമയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മാഞ്ഞൂര്‍: പ്രശാന്തി വില്ലയില്‍ റിട്ട. ഹെഡ്മാസ്റ്റര് വി.ജി. നാരായണന് നായരുടെ ഭാര്യ ഏറ്റുമാനൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് കെ.പി. ഇന്ദിരാമ്മ (85) അന്തരിച്ചു. ഏറ്റുമാനൂര്‍ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ ഷീല നായര്‍ (ചൈതന്യ ഐ ഹോസ്പിറ്റല്‍), പ്രദീപ് നായര്‍ (എഞ്ചിനീയര്‍, അബുദാബി), ഡോ.പ്രകാശ് നായര്‍ (പിആര്‍എസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ബ്രിഗേഡിയര്‍ ഡോ.കെ നാരായണന്, ഡോ.ബിന്ദു, ഡോ.ആശാലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.

കൊച്ചി: കൊച്ചി മുൻ മേയർ കെ കെ സോമസുന്ദരപ്പണിക്കർ (82) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1992-93, 1995-2000 എന്നീ വർഷങ്ങളിൽ കൊച്ചി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം കൊച്ചി മേയറായിരുന്ന ആളാണ് കെ കെ സോമസുന്ദരപ്പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടപ്പള്ളിയിലെ ശ്മശാനത്തിൽ നടക്കും.


ഹൈദരാബാദ്: നടിയും സംവിധായകയുമായ വിജയനിര്‍മല അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിനേത്രി എന്ന നിലയിലാണ് വിജയ നിര്‍മല സിനിമയില്‍ എത്തുന്നതെങ്കിലും സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാസംവിധായികയായിരുന്ന അവര്‍ 2002-ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വനിതാസംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി.
ചലച്ചിത്രരംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ ആന്ധ്രാസര്‍ക്കാര്‍ നിര്‍മലയെ രാഘുപതി വെങ്കയ്യ പുരസ്കാരം നല്കി ആദരിച്ചിരുന്നു. ഇതിഹാസതാരം ശിവാജി ഗണേശനെ നായകനായി സിനിമ സംവിധാനം ചെയ്തു എന്ന അപൂര്‍വ്വ ബഹുമതി വിജയനിര്‍മലയ്ക്കും അന്തരിച്ച നടി സാവിത്രിക്കും സ്വന്തമാണ്. തമിഴ്നാട്ടില്‍ ജനിച്ച വിജയനിര്‍മലയുടെ പിതാവ് സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. 1950-ല്‍ പുറത്തിറങ്ങിയ മചാച്ചരേഖൈ എന്ന ചിത്രത്തിലൂടെ തന്റെ ഏഴാം വയസിലാണ് വിജയനിര്‍മല ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1964-ല്‍ പുറത്തിറങ്ങിയ രണാലയ രത്നത്തിലൂടെ അവര്‍ തെലുങ്ക്സിനിമയിലേക്ക് ചുവടുവച്ചു.
1967-ല്‍ പ്രേംനസീറിന്റെ നായികയായി ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ക്ലാസിക് സിനിമകളിലൊന്നായ ഭാര്‍ഗ്ഗവീനിലയത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേംനസീറിനൊപ്പം ഉദ്യോഗസ്ഥ എന്ന ചിത്രത്തിലും അവര്‍ നായികയായി എത്തി. ഏതാണ്ട് 25ഓളം മലയാള സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അത്ര തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. 1973ല്‍ മൂന്ന് ലക്ഷം രൂപ ബജറ്റിലാണ് കവിത എന്ന മലയാളി ചലച്ചിത്രം അവര്‍ ഐവി ശശിക്കൊപ്പം സംവിധാനം ചെയ്തത്. ഭാര്‍ഗ്ഗവീനിലയം, റോസി,പൊന്നാപുരം കോട്ട, അന്വേഷിച്ചു കണ്ടെത്തിയില്ല, വിവാഹം സ്വര്‍ഗ്ഗത്തില്‍, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്, കളിപ്പാവ, പുളിമാന്‍, കാറ്റുവിതച്ചവന്‍,കല്ല്യാണരാത്രിയില്‍, പൂജ എന്നിവയാണ് വിജയ നിര്‍മല അഭിനയിച്ച മലയാളചിത്രങ്ങളില്‍ ചിലത്.
നടനും രാഷ്ട്രീയ നേതാവുമായിരുന്ന കൃഷ്ണയാണ് ഭര്‍ത്താവ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. 1967-ല്‍ സാക്ഷി എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇവര്‍ ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 47 സിനിമകളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. കൃഷ്ണ-വിജയനിര്‍മല ദമ്പതികള്‍ ചേര്‍ന്ന് സ്ഥാപിച്ച സിനിമ നിര്‍മ്മാണകമ്പനിയാണ് പത്മാലയ സ്റ്റുഡിയോസ്.തെലുങ്ക് നടന് നരേഷ് വിജയനിര്‍മലയുടെ ആദ്യവിവാഹത്തിലെ മകനാണ്.കൃഷ്ണയുടെ ആദ്യവിവാഹത്തിലുണ്ടായ അഞ്ച് മക്കളില്‍ ഒരാളാണ് ഇപ്പോഴത്തെ തെലുങ്കു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു.